ആദ്യശമ്പളം ഒരുരൂപ; റിയൽഎസ്റ്റേറ്റ് കുടുംബ ബിസിനസ്: ഇതാ ഏറ്റവും സമ്പന്നനായ ഐഎഎസ് ഉദ്യോഗസ്ഥൻ
ഐഎഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് അമിത് കതാരിയ എന്ന ഐഎഎസ് ഓഫിസർ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഐഎഎസ് ഓഫിസറാണ് കതാരിയ. 8.90 കോടിയുടെ ആസ്തി അദ്ദേഹത്തിനുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2004 ഛത്തിസ്ഗഡ് കേഡറിലുള്ള ഐഎഎസ് ഓഫിസറാണ്

ഐഎഎസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് അമിത് കതാരിയ എന്ന ഐഎഎസ് ഓഫിസർ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഐഎഎസ് ഓഫിസറാണ് കതാരിയ. 8.90 കോടിയുടെ ആസ്തി അദ്ദേഹത്തിനുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2004 ഛത്തിസ്ഗഡ് കേഡറിലുള്ള ഐഎഎസ് ഓഫിസറാണ് അമിത് കതാരിയ. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഏഴുവർഷത്തെ സേവനത്തിനു ശേഷം അടുത്തിടെയാണ് അദ്ദേഹം സംസ്ഥാനത്ത് തിരികെ എത്തിയത്. 2003ലെ യുപിഎസ്‌സി പരീക്ഷയിൽ 18–ാം റാങ്കായിരുന്നു കതാരിയയ്ക്ക്. നിലവിൽ റൂറൽ ഡെവലപ്മെന്റ് വിഭാഗത്തിൽ ജോയിന്റ് സെക്രട്ടറിയാണ് കതാരിയ. ഛത്തിസ്ഗഡിൽ വിവിധ ജില്ലകളിൽ കലക്ടറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഐഐടിയിലായിരുന്നു കതാരിയയുടെ വിദ്യാഭ്യാസം. ഡൽഹിയിലെ ആർകെ പുരം പബ്ലിക് സ്കൂളില്‍ നിന്നാണ് കതാരിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കതാരിയയുടെ ആസ്തിയുടെ ഉറവിടം അദ്ദേഹത്തിന്റെ ശമ്പളം മാത്രമല്ലെന്നു പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്.
സർക്കാർ സർവീസിലെത്തിയ കതാരിയ തുടക്കകാലത്ത് ഒരുരൂപ മാത്രമാണ് ശമ്പളം വാങ്ങിയിരുന്നതെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കോടികൾ വിലമതിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് അമിതിന്റെ കുടുംബത്തിനുണ്ട്. അമിതിന്റെ ഭാര്യ അസ്മിത ഹൻഡ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന കൊമേഷ്യൽ പൈലറ്റാണ്.
2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബസ്തർ സന്ദർശനവുമായി ബന്ധപ്പെട്ടാണ് അമിത് കതാരിയയുടെ പേര് വാർത്തകളിൽ ഇടം നേടുന്നത്. പ്രധാനമന്ത്രിയെ കണ്ടപ്പോൾ കതാരിയ സൺഗ്ലാസ് ധരിച്ചെന്നതാണ് വിവാദത്തിന്റെ കാരണം. സൺഗ്ലാസ് ധരിച്ചുകൊണ്ടുള്ള കതാരിയയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രം പ്രചരിച്ചതിനു പിന്നാലെ കതാരിയയുടെത് അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.