മനുഷ്യബന്ധങ്ങൾ, വികാര പ്രകടനം, ജീവിതശൈലി തുടങ്ങിയവയിലെ പൊതു രീതികൾ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ് ജെൻ-സി കുട്ടികൾ. മുൻതലമുറയ്ക്ക് ഒട്ടുംപരിചിതമല്ലാത്ത പദപ്രയോഗങ്ങളും ഡേറ്റിങ് രീതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് കാലാനുസൃതമായി ഡേറ്റിങ് പ്രവണതകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യബന്ധങ്ങൾ, വികാര പ്രകടനം, ജീവിതശൈലി തുടങ്ങിയവയിലെ പൊതു രീതികൾ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ് ജെൻ-സി കുട്ടികൾ. മുൻതലമുറയ്ക്ക് ഒട്ടുംപരിചിതമല്ലാത്ത പദപ്രയോഗങ്ങളും ഡേറ്റിങ് രീതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് കാലാനുസൃതമായി ഡേറ്റിങ് പ്രവണതകളെ പുനർനിർവചിച്ചുകൊണ്ടിരിക്കുകയാണവർ. ജീവിതശൈലിയിലെ മാറ്റങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയുമെല്ലാം ബന്ധങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഗോസ്റ്റിങ്, സോഫ്റ്റ് ലോഞ്ചിങ്, സിറ്റുവേഷൻഷിപ്പ് തുടങ്ങിയ വാക്കുകൾ അതിന് ഉദാഹരണങ്ങളാണ്.

അവ കേൾക്കുമ്പോൾ കൗതുകം തോന്നുങ്കിലും ചിലതിന്റെയൊക്കെ അർഥം അറിയുമ്പോൾ അമ്പരന്നു പോകാറുണ്ട് പഴയ തലമുറ. പുതുമയും കൗതുകവുമുള്ള പേരുകളിൽ ജെൻ-സി ഒളിപ്പിച്ചു വച്ചിരിക്കുന്നത് വളരെ സങ്കീർണമായ അർഥങ്ങളാണ്. ഓർബിറ്റിങ്ങും ബ്രെഡ്ക്രംബിങ്ങും! ജെൻ–സിയുടെ ഡേറ്റിങ് രീതികൾ കേട്ട് കണ്ണുതള്ളി മില്ലനിയൽസിനു ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ജെൻ-സി ചിന്തിച്ചു കൂട്ടുന്നതും പ്രവർത്തിച്ചു കാണിച്ചു തരുന്നതും. അത്തരം ചില ജെൻ-സി ഡേറ്റിങ് ട്രെൻഡുകളെ പരിചയപ്പെടാം.

ADVERTISEMENT

ഓർബിറ്റിങ്

പേര് സൂചിപ്പിക്കും പോലെ, ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള സഞ്ചാരമാണിത്. പക്ഷേ ആ ഭ്രമണ പഥം വെർച്വൽ ലോകത്താണെന്നു മാത്രം. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ബ്രേക്ക് അപ്പ് ആയാലും മുൻപങ്കാളിയെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം നിരീക്ഷിക്കുന്ന രീതി. മുൻപങ്കാളിയുടെ സമൂഹമാധ്യ മാധ്യമ പോസ്റ്റുകൾ ലൈക്ക് ചെയ്യുക, അവർ ഷെയർ ചെയ്യുന്ന സ്റ്റോറീസ് കാണുക ഇതൊക്കെയാണ് ഇവർ പിന്തുടരുന്ന രീതി. യഥാർഥ ജീവിതത്തിൽ അവർക്ക് ആ ബന്ധം ആവശ്യമില്ലെങ്കിലും ഡിജിറ്റൽ ലോകത്തെ ചെയ്തികളിലൂടെ തങ്ങളുടെ സാന്നിധ്യം അവർ നിരന്തരം അപ്പുറത്തുള്ള ആളെ അറിയിച്ചു കൊണ്ടിരിക്കും.

സിമ്മർ ഡേറ്റിങ്

സിമ്മർ ഡേറ്റിങ്ങിൽ എല്ലാത്തിനും കുറച്ചു കൂടുതൽ സമയം എടുക്കും. പങ്കാളിയുമായി ആത്മബന്ധം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ ഈ ഡേറ്റിങ് രീതിയിൽ ഉണ്ടാവും. ശാരീരിക അടുപ്പത്തിനപ്പുറം വൈകാരികമായി അടുപ്പം സൃഷ്ടിക്കാനും മാനസിക ആരോഗ്യത്തിന് മുൻതൂക്കം നൽകാനും ഒക്കെയാണ് ഈ ഡേറ്റിങ്ങിൽ ഏർപ്പെടുന്നവർ പ്രാധാന്യം നൽകുന്നത്.

ADVERTISEMENT

സോബർ ഡേറ്റിങ്

സോബർഡേറ്റിങ്ങിൽ പങ്കാളികൾ ഇരുവരുടെയും മൊത്തത്തിലുള്ള ക്ഷേമത്തിനാണ് മുൻതൂക്കം നൽകുന്നത്. അർഥ പൂർണമായ ഒരു ബന്ധമായിരിക്കും ഇരുവരും ആഗ്രഹിക്കുക. സത്യസന്ധമായ, പരസ്പരമുള്ള വളർച്ച ഉറപ്പിക്കുന്ന ഒരു ബന്ധമായിരിക്കും ഇത്.

ബ്രെഡ്ക്രംബിങ്

പങ്കാളിയോട് മധുരതരമായ വർത്തമാനം പറയുക, ചാറ്റ് ചെയ്യുക, ഒന്നിച്ചു പുറത്തു പോകാൻ ആഗ്രഹം പ്രകടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഇത്തരക്കാർ ചെയ്യും, പക്ഷേ അപ്പുറത്തുള്ളയാളുമായി പ്രണയബന്ധം സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. പങ്കാളി ഇങ്ങനെ ചെയ്താലും അപ്പുറത്ത് നിൽക്കുന്ന ആൾക്ക് ഒരുതരത്തിലും ഇതിൽനിന്ന് പിന്മാറാനോ മുന്നോട്ടു പോകാനോ സാധിക്കില്ല.

English Summary:

Gen Z Dating: Decoding the New Language of Love