ടിവി അവതാരകനായും ആക്റ്റിവിസ്റ്റായും മാധ്യമങ്ങളിൽ നിറസാന്നിധ്യമായ രാഹുൽ ഈശ്വറിന് ആൺകുഞ്ഞ് പിറന്നു. ഇന്നു വെളുപ്പിനാണ് രാഹുൽ തന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. നടിയും അവതാരകയുമായ ഭാര്യ ദീപയും കുഞ്ഞുമായുള്ള ചിത്രവുമായാണ് രാഹുൽ സന്തോഷം പങ്കുവച്ചിരിക്കുന്നത്. രാഹുലിന്റെയും ദീപയുടെയും ആദ്യത്തെ കൺമണിയാണിത്. ഞങ്ങൾക്ക് ഒരാൺകുഞ്ഞ് പിറന്നു, പ്രയാഗ് രാഹുൽ ഈശ്വർ. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും ഉണ്ടായിരിക്കണമെന്നും രാഹുൽ പറഞ്ഞു.