Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവീനാണ് താരം, ലളിതമായ ബിസിനസിലൂടെ പ്രതിമാസം നേടുന്നത് ഒരു ലക്ഷം!

Naveen നവീൻ

ഒരു ചെറിയ ബിസിനസ് സ്ഥാപനമാണു ബട്ടർഫ്ലൈസ്. ഡിസൈൻഡ് പാർട്ടീഷൻ ബോർഡുകൾക്കു പ്രധാനമായും മൾട്ടിവുഡാണ് ഉപയോഗിക്കുന്നത്. അഞ്ചു മില്ലിമീറ്റർ മുതൽ 18 മില്ലിമീറ്റർ വരെ ഘനത്തിൽ പാർട്ടീഷൻ ബോർഡുകൾ തയാറാക്കി നൽകാനുള്ള സംവിധാനമുണ്ട്.

 

ലളിതമായ ബിസിനസ്

മൾട്ടിവുഡ് ൈചനയിൽനിന്നു നേരിട്ട് ഇറക്കുമതി ചെയ്യുന്നു. സ്വന്തം സ്ഥാപനത്തിൽ ഉപയോഗിക്കുന്നതു കൂടാതെ പുറത്തേക്കും വിൽപനയുണ്ട്. ഉപഭോക്താക്കളുടെ താൽപര്യപ്രകാരമാണ് ഡിൈസൻ നിശ്ചയിക്കുക. വിവിധതരം ജാളി, പാർട്ടീഷൻ ബോർഡുകൾ എന്നിവ നന്നായി വിറ്റുപോകുന്നുണ്ട്.

സിഎൻസി റൂട്ടർ മെഷീൻ ഉപയോഗിച്ചാണ് മൾട്ടിവുഡ് ബോർഡുകളിൽ ഡിസൈൻ തീർക്കുന്നത്. രണ്ടു തൊഴിലാളികളുണ്ട്. സ്ഥാപനം വികസിപ്പിച്ചെടുത്ത നൂറിൽപരം ‍ഡിസൈനുകളിൽ നിന്ന് ആവശ്യമെങ്കിൽ ഉപഭോക്താവിനു ഇഷ്ടപ്പെട്ടതു തിരഞ്ഞെടുക്കാനും സൗകര്യം ഒരുക്കിയിരിക്കുന്നു. സ്വന്തം നിലയിൽ ഒരു ബിസിനസ് തുടങ്ങണം എന്ന ആഗ്രഹത്തിലാണ് നവീൻ ഈ രംഗത്തേക്കു വരുന്നത്.

ഉൾത്തളങ്ങളിലെ അലങ്കാരം

വീട്, വിവിധതരം സ്ഥാപനങ്ങൾ എന്നിവയുടെ അകത്തളങ്ങളിലെ അലങ്കാരപ്പണികൾക്കു ഡിസൈൻഡ് ബോർഡുകൾ ധാരാളമായി ഉപയോഗിക്കുന്നു. കോൺട്രാക്ടർമാർ, ആർക്കിടെക്റ്റുകൾ, ഇന്റീരിയർ െഡക്കറേഷൻ വർക്ക് െചയ്യുന്ന സ്ഥാപനങ്ങൾ എന്നിവരാണ് ഓർഡർ നൽകുന്നത്.

അത്യാവശ്യം ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനങ്ങളെ നേരിട്ടുപോയി കണ്ട് ഓർഡർ ശേഖരിക്കുകയും ചെയ്യുന്നു. ഹോട്ടലുകൾ, റിസോർട്ടുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്ലാറ്റുകൾ, വീടുകൾ, ഷോപ്പുകൾ, ഓഫിസുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം ഓർഡറുകൾ ലഭിക്കാറുണ്ട്.

ചതുരശ്രയടിക്കാണു നിരക്ക് ഈടാക്കുക. വലിയ വർക്കുകളാണെങ്കിൽ റേറ്റ് നോക്കാതെ തന്നെ ഏറ്റെടുത്തു ചെയ്യുന്നു. പൊതുവേ മത്സരം കുറഞ്ഞ മേഖലയാണിത്. കുറച്ചു സ്ഥാപനങ്ങൾ മാത്രമേ ആ രംഗത്തുള്ളൂ. അതുകൊണ്ടുതന്നെ ചെയ്തു തീർക്കാൻ കഴിയാത്ത വിധത്തിൽ ഓർഡറുകൾ ലഭിക്കുന്നു.

െക്രഡിറ്റ് കച്ചവടം ഒഴിവാക്കാനാവില്ല. എന്നാൽ കാലതാമസം കൂടാതെ തന്നെ പണം പിരിഞ്ഞുകിട്ടാറുണ്ട്. കൂടുതൽ ക്രെഡിറ്റ് ബിസിനസുകൾ വന്നാൽ ഒഴിവാക്കുകയാണു പതിവ്.

naveen-2 ഇന്റീരിയർ ഡെക്കറേഷൻ വർക്കുകൾക്ക് ഇപ്പോൾ നല്ല ഡിമാൻഡ് ഉണ്ട്. സിഎൻസി മെഷീൻ ഉപയോഗിച്ചു വളരെ ലളിതമായിത്തന്നെ...

10 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപം

സിഎൻസി റൂട്ടർ മെഷീൻ, അനുബന്ധ സാമഗ്രികൾ എല്ലാം േചർത്ത് 10 ലക്ഷം രൂപയുടെ മെഷിനറികളാണ് ഇപ്പോഴുള്ളത്. കാനറ ബാങ്ക് മുക്കം ബ്രാഞ്ചിൽനിന്നു സംരംഭത്തിന്റെ ആവശ്യത്തിലേക്കായി വായ്പ എടുത്തിട്ടുണ്ട്.

നവീൻ നാഥ്, പ്രിമിൽ സി, വിനീത് നാഥ്, ഹരികുമാർ പി. ജി. എന്നിവരോടൊപ്പം ചേർന്നു നവീൻ പങ്കാളിത്ത സ്ഥാപനം നടത്തുന്നുണ്ട്. അതിന്റെ ഒരു ഭാഗം തന്നെയാണ് ഈ ബിസിനസുമെന്നു പറയാം. എംഡിഎഫിന്റെ ഇറക്കുമതിയും മറ്റു െചയ്യുന്നത് ഈ പങ്കാളിത്ത സ്ഥാപനമാണ്.

ഒരു ലക്ഷം വരെ വരുമാനം

പാർട്ടീഷൻ ബോർഡുകളിൽ വർക്ക് െചയ്യുന്നതിനു നിരക്ക് ചതുരശ്രയടി അനുസരിച്ചാണ്. സാധാരണയായി 8x4 അടി ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ചതുരശ്രയടിക്കു പുറമേ അതിന്റെ ഘനം കൂടി കണക്കിലെടുക്കും.

ഉദാ: 10 അടി വരുന്ന 5 എംഎം ഷീറ്റിൽ വർക്ക് െചയ്യുന്നതിന് 50 രൂപയാണ് (10x5 = 50) ചതുരശ്രയടിക്ക് ഈടാക്കുക. ഇത് 18 എംഎം ഷീറ്റാണെങ്കിൽ 10x18 =180  രൂപയായിരിക്കും നിരക്ക്.

ഇടതടവില്ലാതെ ജോലി െചയ്യാവുന്ന വിധത്തിൽ വർക്ക് ഓർഡർ ലഭിക്കുന്നുണ്ട്. കൂലിയും െചലവും എല്ലാം കഴിഞ്ഞ് 75,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുവാൻ കഴിയുന്നു. ചില മാസങ്ങളിൽ കൂടുകയും ചിലപ്പോൾ അൽപം കുറയുകയും ചെയ്യാറുണ്ട്.

naveen-1 വീട്, വിവിധതരം സ്ഥാപനങ്ങൾ എന്നിവയുടെ അകത്തളങ്ങളിലെ അലങ്കാരപ്പണികൾക്കു ഡിസൈൻഡ് ബോർഡുകൾ...

ഭാവിപദ്ധതികൾ

കൂടുതൽ മെഷിനറികൾ സ്ഥാപിച്ചു സ്ഥാപനം വിപുലമാക്കണം. ഇന്നത്തെ ശേഷി ഇരട്ടിയെങ്കിലും ആയി ഉയർത്തണം. ഓർ‌ഡറുകൾക്കും അതിനൊപ്പം സാധ്യത ഉണ്ട്. വിപുലമായ പ്ലാന്റ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് നവീൻ ഇപ്പോൾ. കൂടാതെ ചൈനയിൽനിന്നു കെട്ടിടനിർമാണ സാമഗ്രികൾ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

പുതുസംരംഭകർക്ക്

ഇന്റീരിയർ ഡെക്കറേഷൻ വർക്കുകൾക്ക് ഇപ്പോൾ നല്ല ഡിമാൻഡ് ഉണ്ട്. സിഎൻസി മെഷീൻ ഉപയോഗിച്ചു വളരെ ലളിതമായിത്തന്നെ ഇത്തരത്തിലൊരു സംരംഭം ആരംഭിക്കാവുന്നതാണ്. ഇതുപയോഗിക്കുന്നതിൽ വലിയ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല. പത്തു ലക്ഷം രൂപ മുടക്കി തുടങ്ങിയാൽ രണ്ടോ മൂന്നോ േപർക്കു തൊഴിൽ നൽകാൻ കൂടി കഴിയും. നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞാൽ പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിലും ആദായം ഉറപ്പാക്കാം.

വിലാസം: 

സി. ടി. നവീൻ നളേശ്

ബട്ടർ ഫ്ലൈസ്

തിരുവമ്പാടി റോഡ്,

അഗസ്ത്യമുഴി, മുക്കം

കോഴിക്കോട്

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam