കുട്ടികൾക്ക് എപ്പോഴും ബേബി പൗഡറിന്റെ മണമാണെന്ന് തോന്നിയിട്ടില്ലേ. എപ്പോഴും കുളിപ്പിച്ചതിന് ശേഷം കുട്ടികൾക്ക് ബേബി പൗഡറിട്ട് അവരെ ഒരുക്കുന്ന കാഴ്ച പലരുടെയും മനസ്സിലുണ്ടാകും. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നതും ഒരു ബേബി പൗഡറാണ്. എന്നാൽ ഈ പൗഡറിന്റെ ആവശ്യക്കാരി കുട്ടികളല്ല, ഒരമ്മയാണ്. പൗഡർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് എപ്പോഴും ബേബി പൗഡറിന്റെ മണമാണെന്ന് തോന്നിയിട്ടില്ലേ. എപ്പോഴും കുളിപ്പിച്ചതിന് ശേഷം കുട്ടികൾക്ക് ബേബി പൗഡറിട്ട് അവരെ ഒരുക്കുന്ന കാഴ്ച പലരുടെയും മനസ്സിലുണ്ടാകും. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ താരമാകുന്നതും ഒരു ബേബി പൗഡറാണ്. എന്നാൽ ഈ പൗഡറിന്റെ ആവശ്യക്കാരി കുട്ടിയല്ല, ഒരമ്മയാണ്. പൗഡർ മുഖത്തിടാനാകും എന്നും കരുതണ്ട, അമ്മയ്ക്ക് കഴിക്കാനാണ് പൗഡർ. 

താൻ എല്ലാ ദിവസവും ഒരു കുപ്പി ബേബി പൗഡർ കഴിക്കുമെന്നാണ് ഇരുപത്തിയേഴുകാരിയായ സ്ത്രീ വെളിപ്പെടുത്തിയത്. ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ താമസിക്കുന്ന ഡ്രേക മാർട്ടിനാണ് താൻ ദിവസവും 623 ഗ്രാം (22 ഔൺസ്) ബേബി പൗഡർ കഴിക്കുന്നതായി അവകാശപ്പെട്ടത്. ബേബി പൗഡർ ദിവസവും കഴിക്കുന്നത് അവർക്ക് ഏറെ ഇഷ്ടമാണ്. ഈ വർഷം 4,000 ഡോളറാണ് അതിനായി ചിലവഴിച്ചത്. സാധാരണ ഭക്ഷണം കഴിക്കുന്നതുപോലെ ബേബി പൗഡറും താൻ ആസ്വദിക്കാറുണ്ടെന്നും ആ ശീലം ഉപേക്ഷിക്കാൻ തയാറല്ലെന്നുമാണ് ഡ്രേക പറയുന്നത്. ഗർഭകാലത്ത് മാത്രമാണ് ഡ്രേക ബേബി പൗഡർ കഴിക്കാതിരുന്നത്. 

ADVERTISEMENT

ഒരു ദിവസം 14 ഡോളറിന്റെ പൗഡർ ഇവർ കഴിക്കുന്നുണ്ട്. കാലങ്ങളായി ഇത് കഴിക്കുന്നുണ്ടെങ്കിലും ഇതുവരെ തനിക്ക് ആരോഗ്യപ്രശ്നങ്ങളോ ദഹനസംബന്ധമായ പ്രശ്നങ്ങളോ അനുഭവിച്ചിട്ടില്ലെന്നും ഡ്രേക അവകാശപ്പെടുന്നു. ചോക്ക് അല്ലെങ്കിൽ പെയിന്റ് പോലുള്ള ഭക്ഷ്യേതര വസ്തുക്കൾ കഴിക്കാൻ തോന്നുന്ന ആസക്തി അഥവാ പിക എന്ന അസുഖമാണ് തനിക്കെന്നും അതുകൊണ്ട് ഇത്തരം പൊടികളോടുള്ള ഇഷ്ടം കൂടുതലാണെന്നുമാണ് ഡ്രേക പറയുന്നത്. ബേബി പൗഡറിനോടുള്ള ആസക്തി സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പലപ്പോഴും മറച്ചുവെക്കാൻ ശ്രമിച്ചതായി യുവതിയും അവരുടെ അമ്മയും സമ്മതിക്കുന്നുണ്ട്. 

‘എനിക്ക് ബേബി പൗഡർ കഴിക്കുന്നത് ഇഷ്ടമാണ്. അതിന്റെ ഗന്ധം കൃത്യമായി ആസ്വദിക്കുന്നു. ഇത് എനിക്ക് നല്ല അനുഭവവും സന്തോഷവും നൽകുന്നു. ഞാൻ ഇത് നിർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ എനിക്ക് കഴിയുന്നില്ല, പൗഡറിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ എന്റെ വായിൽ വെള്ളം വരും, അപ്പോൾ തന്നെ ഞാനത് കഴിക്കുകയും ചെയ്യും. യഥാർഥ ഭക്ഷണം കഴിക്കുന്നതിൽ പോലും ഞാൻ ഇത്ര ശ്രദ്ധിക്കുന്നില്ല എന്നുവേണം പറയാൻ. യഥാർഥ ഭക്ഷണവും ബേബി പൗഡറും കാണിച്ച് അതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ ബേബി പൗഡർ തിരഞ്ഞെടുക്കും. കാരണം എനിക്കത് വളരെ ആവശ്യമാണ്’. ഡ്രേക മാർട്ടിൻ പറഞ്ഞു. 

ADVERTISEMENT

പലപ്പോഴും തന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ ശീലം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ആരെങ്കിലും പൗഡർ കഴിക്കരുതെന്ന് പറഞ്ഞാൽ താൻ അസ്വസ്ഥയാകുമെന്നും യുവതി പറയുന്നു. യാത്ര പോകുമ്പോൾ കയ്യിൽ മിനിമം മൂന്നു കുപ്പി ബേബി പൗഡറെങ്കിലും ഇവർ കരുതുമത്രേ. 

തന്റെ മകനും ഈ ശീലം വളർത്തിയെടുക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ യുവതി. അമ്മ പൗഡർ കഴിക്കുന്നത് കണ്ടതിന് ശേഷം കുളിക്കുന്ന സമയത്ത് മകനും പൊടി ആവശ്യപ്പെടുന്നുണ്ടെന്നാണ് യുവതി പറയുന്നത്. എങ്കിലും താൻ ഈ ശീലം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഡ്രേക പറഞ്ഞു.  

ADVERTISEMENT

അതേസമയം തങ്ങളുടെ ബേബി പൗഡർ ‘ചർമ്മത്തിൽ മാത്രം ഉപയോഗിക്കുന്നതിന്’ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും അത് കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും പൗഡർ കമ്പനി പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT