സ്ത്രീകൾക്കു പ്രണയം തുറന്നു പറയാം, നിരസിച്ചാൽ പുരുഷനു പിഴ; ലീപ്ഡേ പ്രത്യേകതകൾ നിരവധി
പ്രണയിക്കാനും പ്രണയം തുറന്നുപറയാനുമെല്ലാമുള്ള ദിവസമാണ് വാലന്റൈൻസ് ഡേ. എന്നാൽ നാലു വർഷത്തിലൊരിക്കൽ വിരുന്നുകാരനെ പോലെ നമ്മെ തേടിയെത്തുന്ന ഫെബ്രുവരി 29ന് പ്രണയവും വിവാഹവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ദിനം സ്ത്രീകൾക്ക് അൽപ്പം സ്പെഷലാണ്. ഇഷ്ടപ്പെട്ട ആരെയും യാതൊരു

പ്രണയിക്കാനും പ്രണയം തുറന്നുപറയാനുമെല്ലാമുള്ള ദിവസമാണ് വാലന്റൈൻസ് ഡേ. എന്നാൽ നാലു വർഷത്തിലൊരിക്കൽ വിരുന്നുകാരനെ പോലെ നമ്മെ തേടിയെത്തുന്ന ഫെബ്രുവരി 29ന് പ്രണയവും വിവാഹവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ദിനം സ്ത്രീകൾക്ക് അൽപ്പം സ്പെഷലാണ്. ഇഷ്ടപ്പെട്ട ആരെയും യാതൊരു മടിയുമില്ലാതെ പ്രെപ്പോസ് ചെയ്യാനുള്ള ദിവസം കൂടിയാണ് ഈ വിരുന്ന് ദിനം. അങ്ങ് അയർലൻഡിലാണ് സ്ത്രീകൾ ഈ പ്രത്യേകദിനം ഇഷ്ടം തുറന്നുപറയാനുള്ള ദിവസമാക്കി മാറ്റുന്നത്.
ഐറിഷ് നാടോടിക്കഥകൾ
വർഷങ്ങളായി ലീപ് ഡേ സ്ത്രീകൾ ഇഷ്ടം പറയാനായി തിരഞ്ഞെടുക്കാറുണ്ട്. അഞ്ചാം നൂറ്റാണ്ടിലെ അയർലൻഡിലെ അപ്പോസ്തലനായിരുന്ന സെന്റ് പാട്രിക്കാണ് നാലു വർഷത്തിലൊരിക്കലെത്തുന്ന ഫെബ്രുവരി 29ന് വിവാഹ അഭ്യർഥന നടത്താൻ സ്ത്രീകൾക്ക് അനുവാദം നൽകിയത്. സെന്റ് ബ്രിജഡിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. പ്രഖ്യാപനം വന്നതിന് പിന്നാലെ ബ്രിജിഡ് സെന്റ് പാട്രിക്കിനോട് വിവാഹാഭ്യർഥന നടത്തിയെന്നാണ് ഐതിഹ്യം. എന്നാൽ, അദ്ദേഹം അത് നിരസിച്ചു. പകരമായി അദ്ദേഹം ഒരു സിൽക്ക് ഗൗൺ ബ്രിജിഡിന് സമ്മാനിക്കുകയും ചെയ്തു.
ഈ ദിവസം വിവാഹാഭ്യർഥന നിരസിച്ചാൽ സ്ത്രീകൾക്ക് സമ്മാനമായി സിൽക്ക് ഗൗൺ വാങ്ങി നൽകണമെന്നാണ് ആചാരം. എന്നാൽ, പാട്രിക് മരിക്കുമ്പോൾ ബ്രിജിഡിന് 10 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കില്ലെന്നും വിവാഹാലോചനകൾക്കായി പ്രചാരണം നടത്തിയിട്ടില്ലെന്നും വിശ്വസിക്കപ്പെടുന്നതിനാൽ ഈ കഥയിൽ വളരെയധികം സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
സ്കോട്ടിഷ് രാജ്ഞിയുടെ കൽപ്പന?
സ്‌കോട്ട്‌ലൻഡിലെ മാർഗരറ്റ് രാജ്ഞിയാണ് ആ ഐതിഹ്യത്തിന് പിന്നിലെന്നും കഥകളുണ്ട്. 1288-ൽ സ്‌കോട്ട്‌ലൻഡിൽ അധിവർഷങ്ങളിൽ സ്ത്രീകൾക്ക് വിവാഹ അഭ്യർഥന നടത്താൻ കഴിയുമെന്നൊരു നിയമം നടപ്പിലാക്കി എന്നാണ് കഥകൾ. ഈ നിയമമനുസരിച്ച് പ്രണയാഭ്യർഥന നടത്തുമ്പോൾ സ്ത്രീ ചുവന്ന പെറ്റിക്കോട്ട് ധരിക്കേണ്ടതാണ്. പുരുഷന്മാർ പ്രണയാർഭ്യർഥന നിരസിച്ചാൽ അവർക്കെതിരെ പിഴ ചുമത്തും. എന്നാൽ ഈ നിയമത്തെക്കുറിച്ചുള്ള പരാമർശങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്നും ഈ ആചാരം നിലനിൽക്കുന്നില്ലെങ്കിലും 2010ൽ പുറത്തിറങ്ങിയ ‘ലീപ് ഇയർ’ എന്ന സിനിമയിൽ ഇത്തരത്തിലുള്ള ആചാരത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്.
പ്രണയാഭ്യർഥന മാത്രമല്ല, സ്ത്രീകൾക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നൊരു ദിനം കൂടിയാണിത്. നിരവധി പതിറ്റാണ്ടുകളായി, യുഎസ് സംസ്ഥാനമായ ഇല്ലിനോയിസിലെ ചില പട്ടണങ്ങൾ കൗൺസിൽ അംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരായി ഫെബ്രുവരി 29ന് സ്ത്രീകളെ നിയമിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇതിന് മാറ്റം വന്നിട്ടുണ്ട്.