‘ആവേശം കയറി, ഞാനങ്ങ് കളിച്ചു, ഡാൻസ് പണ്ടേ പ്രിയം’; ആ വൈറൽ അമ്മയെ മോഹൻലാലിനൊപ്പം കാണാം!
സാരി മടക്കി കുത്തി ഒരു മധുരക്കിനാവിന്‍ എന്ന പാട്ടിനുള്ള ഒരു തട്ടുപൊളിപ്പൻ ഡാൻസ്. ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്ര മനോഹരം. പറഞ്ഞുവരുന്നത് ഒരൊറ്റ ഡാൻസുകൊണ്ട് സമൂഹ മാധ്യമങ്ങളിലെ മിന്നും താരമായ ലീലാമ്മ ജോണിനെ പറ്റിയാണ്. ബന്ധുവിന്റെ കല്യാണവീട്ടിൽ മറ്റുള്ളവരുടെ നിർബന്ധത്തിന്
സാരി മടക്കി കുത്തി ഒരു മധുരക്കിനാവിന്‍ എന്ന പാട്ടിനുള്ള ഒരു തട്ടുപൊളിപ്പൻ ഡാൻസ്. ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്ര മനോഹരം. പറഞ്ഞുവരുന്നത് ഒരൊറ്റ ഡാൻസുകൊണ്ട് സമൂഹ മാധ്യമങ്ങളിലെ മിന്നും താരമായ ലീലാമ്മ ജോണിനെ പറ്റിയാണ്. ബന്ധുവിന്റെ കല്യാണവീട്ടിൽ മറ്റുള്ളവരുടെ നിർബന്ധത്തിന്
സാരി മടക്കി കുത്തി ഒരു മധുരക്കിനാവിന്‍ എന്ന പാട്ടിനുള്ള ഒരു തട്ടുപൊളിപ്പൻ ഡാൻസ്. ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്ര മനോഹരം. പറഞ്ഞുവരുന്നത് ഒരൊറ്റ ഡാൻസുകൊണ്ട് സമൂഹ മാധ്യമങ്ങളിലെ മിന്നും താരമായ ലീലാമ്മ ജോണിനെ പറ്റിയാണ്. ബന്ധുവിന്റെ കല്യാണവീട്ടിൽ മറ്റുള്ളവരുടെ നിർബന്ധത്തിന്
സാരി മടക്കി കുത്തി ഒരു മധുരക്കിനാവിന്‍ എന്ന പാട്ടിനുള്ള ഒരു തട്ടുപൊളിപ്പൻ ഡാൻസ്. ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്ര മനോഹരം. പറഞ്ഞുവരുന്നത് ഒരൊറ്റ ഡാൻസുകൊണ്ട് സമൂഹ മാധ്യമങ്ങളിലെ മിന്നും താരമായ ലീലാമ്മ ജോണിനെ പറ്റിയാണ്. ബന്ധുവിന്റെ കല്യാണവീട്ടിൽ തകർത്താടിയ അറുപത്തിനാലുകാരി ലീലാമ്മ ചേച്ചി. ഈ പ്രായത്തിലും ഇത്രയൊക്കെ എനർജി എവിടെ നിന്ന് കിട്ടുന്നു എന്നാണ് നൃത്തം കണ്ട എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നത്. എന്നാൽ,നിങ്ങൾ കരുതും പോലെ ചേച്ചി അത്ര നിസ്സാരക്കാരിയല്ല. ചെറുപ്പം മുതലേ നൃത്തം ഏറെ ഇഷ്ടമുള്ള, നർത്തകരായ മക്കളുള്ള ഒരമ്മ ഇതൊക്കെ ചെയ്തില്ലെങ്കിലേ അഭ്ഭുതമുള്ളു. പട്ടാമ്പിയിലെ കല്യാണ വീട്ടില്‍ എല്ലാവരെയും ഞെട്ടിച്ച ലീലാമ്മ ചേച്ചിയുടെ വിശേഷങ്ങളറിയാം.
മകനാണ് നിർബന്ധിപ്പിച്ചത്
പട്ടാമ്പിയില്‍ ഭർത്താവിന്റെ ബന്ധുവിന്റെ വിവാഹത്തിന് പോയതായിരുന്നു ഞങ്ങൾ. വിവാഹത്തിന്റെ തലേദിവസം നല്ല ആഘോഷമായിരുന്നു. ചെറിയ കുട്ടികളൊക്കെ കൂടി നിന്ന് സ്റ്റേജിൽ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അതിങ്ങനെ കണ്ടു നിന്നപ്പോൾ ചെറിയ ആഗ്രഹം തോന്നി. അപ്പോഴാണ് മകൻ എന്നോട് പോയി ഡാൻസ് ചെയ്യാൻ പറഞ്ഞത്. അമ്മ കളിച്ചാൽ നന്നായിരിക്കുമെന്ന് കൂടി പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. ഞാനങ്ങ് പോയി. മകൻ തന്നെയാണ് പാട്ട് ഇട്ട് തന്നതു. ‘മധുരക്കിനാവിൻ’ എന്ന പാട്ട് കേട്ടപ്പോൾ മനസ്സിൽ കുറെ സ്റ്റൈപ്സ് ഒക്കെ ഓർമ വന്നു. പിന്നെ ഒന്നും നോക്കിയില്ല. മുഴുവൻ ആവേശമായിരുന്നു. ഞാനങ്ങ് കളിച്ചു. കുട്ടികളും എനിക്കൊപ്പമുണ്ടായിരുന്നു.
പാട്ടു കേട്ടാൽ വെറുതെയിരിക്കാൻ പറ്റില്ല
ഡാൻസ് വൈറലാകുമെന്നൊന്നും അത് കളിച്ചപ്പോൾ ലീലാമ്മ ചേച്ചി കരുതിയിരുന്നില്ല. എന്നാൽ മകൻ ഡാൻസിന്റെ വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലിട്ടതോടെ ലക്ഷക്കണക്കിന് പേരാണ് അതു കണ്ടത്. വല്ലാത്തൊരു സന്തോഷമാണ് ഇപ്പോൾ ലീലാമ്മ ചേച്ചിക്ക്. വലിയ ഭാഗ്യമായാണ് ഇതെല്ലാം കരുതുന്നതും.
‘ചെറുപ്പത്തിൽ ഡാൻസ് കളിച്ചിട്ടെല്ലാമുണ്ട്. പക്ഷേ, കാര്യമായിട്ട് നൃത്തം പഠിക്കാനൊന്നും അവസരം ലഭിച്ചിരുന്നില്ല. എന്നാൽ പണ്ടു മുതലേ ഡാൻസ് ഒരുപാട് ഇഷ്ടമായിരുന്നു. വീട്ടിൽ ജോലി ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴുമൊക്ക പാട്ടു കേൾക്കുമ്പോൾ നൃത്തം ചെയ്യാൻ തോന്നാറുണ്ട്. പഴയ പാട്ടെല്ലാം കേൾക്കുമ്പോൾ അടുക്കളയിലിരുന്നെല്ലാം ഡാൻസ് ചെയ്യും. എവിടെയെങ്കിലും ചെറിയ ആഘോഷങ്ങളൊക്കെയുണ്ടെങ്കിൽ ഒട്ടും മടിക്കാതെ ഡാൻസ് ചെയ്യും. സ്വന്തം ഇഷ്ടത്തിനാണ് സ്റ്റെപ്പൊക്കെ ഇടാറുള്ളത്. അപ്പോൾ മനസ്സിൽ എന്തുതോന്നും അതങ്ങ് കളിക്കും. അല്ലാതെ ഇതൊന്നും പഠിച്ച് വെച്ചതല്ല. എല്ലാ ടൈപ്പ് ഡാൻസ് ചെയ്യാനും ഇഷ്ടമാണ്. ഡപ്പാംകൂത്ത്, ഭയങ്കര സ്ലോ ആയ പാട്ടെല്ലാം ചെയ്യാറുണ്ട്’.
സിനിമയിലും ലീലാമ്മ ചേച്ചിയെത്തും
മൂന്നു മക്കളാണ് ലീലാമ്മയ്ക്ക്. മകൻ സന്തോഷ് നർത്തകനും ആർട്ടിസ്റ്റുമാണ്. മകൾ മിനി അങ്കമാലിയിൽ നൃത്താധ്യാപികയാണ്. മറ്റൊരു മകൾ വിദേശത്താണ്. സന്തോഷിനും ഭാര്യയ്ക്കും അവരുടെ രണ്ടു മക്കൾക്കുമൊപ്പം എറണാകുളം പള്ളിക്കരയിലാണ് താമസം.
‘അമ്മയ്ക്ക് ഡാൻസ് കളിക്കാൻ വളരെ ഇഷ്ടമാണ്. എപ്പോഴും എന്തെങ്കിലും പരിപാടികളൊക്കെയുണ്ടെങ്കിൽ അമ്മയെ ഡാൻസ് കളിക്കാൻ നിർബന്ധിപ്പിക്കാറുണ്ട്. വീട്ടിലും സമയം കിട്ടുമ്പോൾ ഞങ്ങളൊരുമിച്ച് നൃത്തം ചെയ്തിട്ടുണ്ട്. ഇടയ്ക്കൊക്കെ അമ്മ സ്റ്റെപ്പൊക്കെ എന്നോട് ചോദിക്കും. ചിലതൊക്കെ പറഞ്ഞു കൊടുക്കും. എന്നാൽ അമ്മ എപ്പോഴും അമ്മയുടെ സ്റ്റൈലിൽ കളിക്കുന്നതുകൊണ്ട് നമ്മൾ പറഞ്ഞു കൊടുക്കുന്ന സ്റ്റൈപ്പിനേക്കാൾ നല്ലത് അമ്മ തന്നെ ചെയ്യുന്ന ചെറിയ സ്റ്റൈപ്പുകളാണ്. അമ്മയുടെ ഇഷ്ടം നൃത്തമാണ്. എപ്പോഴും അമ്മയ്ക്ക് വേണ്ടി അവസരമൊരുക്കാനും ശ്രമിക്കും. പിന്നെ അമ്മയുടെ ഡാൻസ് കണ്ട് ഒരുപാട് പേർ വിളിച്ചിരുന്നു. അതെല്ലാം വളരെ സന്തോഷമുണ്ടാക്കി. 2 സിനിമയുടെ സംവിധായകർ വിളിച്ചിരുന്നു. മോഹന്‍ലാലിന്റെ ഒരു സിനിമയിലും മറ്റൊരു സിനിമയിലും അവസരം തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വലിയ സന്തോഷമാണ്’– മകൻ സന്തോഷ് പറഞ്ഞു.