500 രൂപ എടുക്കാനുണ്ടായിരുന്നില്ല; ഇന്ന് 5 കോടി ലാഭമുള്ള കമ്പനി ഉടമ: അച്ചാറിൽ കൃഷ്ണയുടെ ജീവിതഗാഥ
കൃഷ്ണ യാദവിന്റെ പ്രചോദനാത്മകമായ വിജയഗാഥ ഒരു സ്ത്രീയുടെ സ്ഥിരോത്സാഹത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും തെളിവാണ്. 500 രൂപ പോലും കയ്യിൽ എടുക്കാനില്ലാതെ ജീവിതം വഴിമുട്ടി നിന്ന ഒരു സാധാരണ വീട്ടമ്മയിൽ നിന്നും ഇന്ന് 5 കോടിയിലധികം വിറ്റുവരവുള്ള കമ്പനി ഉടമയിലേക്ക് ഈ വനിത ഒരു സുപ്രഭാതത്തിൽ എത്തിയതല്ല.

കൃഷ്ണ യാദവിന്റെ പ്രചോദനാത്മകമായ വിജയഗാഥ ഒരു സ്ത്രീയുടെ സ്ഥിരോത്സാഹത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും തെളിവാണ്. 500 രൂപ പോലും കയ്യിൽ എടുക്കാനില്ലാതെ ജീവിതം വഴിമുട്ടി നിന്ന ഒരു സാധാരണ വീട്ടമ്മയിൽ നിന്നും ഇന്ന് 5 കോടിയിലധികം വിറ്റുവരവുള്ള കമ്പനി ഉടമയിലേക്ക് ഈ വനിത ഒരു സുപ്രഭാതത്തിൽ എത്തിയതല്ല. കടന്നുവന്ന കല്ലും മുള്ളും നിറഞ്ഞ വഴികൾ അവരെ പഠിപ്പിച്ചതു ജീവിതത്തിലെ വലിയ പാഠങ്ങൾ ആയിരുന്നു.
ഉത്തർപ്രദേശ് സ്വദേശിയായ കൃഷ്ണ യാദവ് 1990-കളുടെ മധ്യത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ജീവിച്ചിരുന്നത്. ജീവിതത്തിൽ റിസ്ക് എടുക്കാതെ ഒന്നും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞ അവർ ഒരു സുഹൃത്തിൽ നിന്ന് 500 രൂപ കടം വാങ്ങി. കുടുംബത്തോടൊപ്പം ഡൽഹിയിലേക്കു പോയി.
അവിടെ ജോലിയില്ലാതെ എറെനാൾ ജീവിച്ചു. പിന്നിട് കൃഷ്ണയും ഭർത്താവും തങ്ങളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനായി ഒരു ചെറിയ സ്ഥലം വാടകയ്‌ക്കെടുത്ത് പച്ചക്കറി കൃഷി ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് കൃഷ്ണ താൻ കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ നിന്ന് അച്ചാറുകൾ ഉണ്ടാക്കാൻ തുടങ്ങി. വെറും 3000 രൂപ മുതൽമുടക്കിലാണ് അവർ ആ ചെറിയ സംരംഭം ആരംഭിച്ചത്.
ഇടനിലക്കാരെ ആശ്രയിക്കുന്നതിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ കൃഷ്ണ തന്റെ അച്ചാറിന്റെ വിപണന ചുമതല സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. സ്വന്തം ഉൽപന്നങ്ങൾ അവർ തന്നെ നേരിട്ടിറങ്ങി തെരുവുകളിൽ വിൽക്കാനാരംഭിച്ചു. കൃഷ്ണയുടെ കഴിവും കച്ചവടം ചെയ്യാനുള്ള മിടുക്കും അവരുടെ സംരംഭമായ 'ശ്രീ കൃഷ്ണ പിക്കിൾസിനെ ഉന്നതിയിലെത്തിച്ചു. ഒറ്റയാൾ പോരാട്ടത്തിൽ നിന്നും, കമ്പനി 100-ലധികം സ്ത്രീകൾക്കു തൊഴിൽ നൽകുകയും 5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവ് നേടുകയും ചെയ്തുകൊണ്ട് അഭിവൃദ്ധി പ്രാപിച്ച ഒരു ബിസിനസ്സിലേക്ക് പെട്ടെന്ന് വളർന്നു. 2015-ലെ നാരി ശക്തി സമ്മാൻ നൽകാൻ ഇന്ത്യ ഗവൺമെന്റിന്റെ വനിതാ ശിശു വികസന മന്ത്രാലയം തിരഞ്ഞെടുത്തത് കൃഷ്ണ യാദവിനെയായിരുന്നു.
വിദ്യാഭ്യാസമില്ലാത്ത, സ്കൂളിൽ പോകാൻ അവസരം ലഭിക്കാത്ത കൃഷ്ണ യാദവ്, രാജ്യത്തെ പ്രമുഖ ബിസിനസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അടക്കം ക്ലാസുകൾ എടുക്കാനും ബിസിനസ് പാഠങ്ങൾ പറഞ്ഞു കൊടുക്കാനും ക്ഷണിക്കപ്പെട്ട അതിഥിയായി എത്തുന്നുവെന്നത് അവർ സ്വയം പടവെട്ടി നേടിയെടുത്ത വിജയത്തിന്റെ നേർസാക്ഷ്യമാണ്. ഇന്ന് കൃഷ്ണ യാദവിന്റെ അവിശ്വസനീയ നേട്ടങ്ങൾ, പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സംരംഭകർക്കും വ്യക്തികൾക്കും പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും വെളിച്ചമായി.