‘ അപകടമാണ്, ദയവായി കുഞ്ഞിനെ കയ്യിലെടുത്ത് ഈ അഭ്യാസം അരുത്’, തീക്കുപ്പി കൊണ്ട് അമ്മാനമാടി ഒരമ്മ–വിഡിയോ
ചെറിയ കുഞ്ഞുങ്ങളെ എടുത്തു നടക്കുന്ന അമ്മമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു കൈ കൊണ്ട് പല കാര്യങ്ങളും ചെയ്യേണ്ടിവരുന്നു എന്നുള്ളതാണല്ലോ. പല കാര്യങ്ങളും കുഞ്ഞു കയ്യിലുള്ളതുകൊണ്ട് ചെയ്യാൻ ആവാതെ ബുദ്ധിമുട്ടുന്ന അമ്മമാരെ നമ്മൾ ദിനവും കാണാറുമുണ്ട്. എന്നാൽ ഈ അമ്മ അൽപം വ്യത്യസ്തയാണ്. തന്റെ കുഞ്ഞിനെ

ചെറിയ കുഞ്ഞുങ്ങളെ എടുത്തു നടക്കുന്ന അമ്മമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു കൈ കൊണ്ട് പല കാര്യങ്ങളും ചെയ്യേണ്ടിവരുന്നു എന്നുള്ളതാണല്ലോ. പല കാര്യങ്ങളും കുഞ്ഞു കയ്യിലുള്ളതുകൊണ്ട് ചെയ്യാൻ ആവാതെ ബുദ്ധിമുട്ടുന്ന അമ്മമാരെ നമ്മൾ ദിനവും കാണാറുമുണ്ട്. എന്നാൽ ഈ അമ്മ അൽപം വ്യത്യസ്തയാണ്. തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് ഒറ്റക്കൈ കൊണ്ട് അമ്മ രണ്ടു കുപ്പികൾ കൊണ്ട് അമ്മാനമാടുകയാണ്.
പൂനെ സ്വദേശിനി കവിത മേധർ ഒരു ബാർട്ടെൻഡറാണ്. സ്ത്രീകൾ അധികം കടന്നുചെല്ലാത്ത ആ മേഖലയിൽ പരിശ്രമം കൊണ്ട് നല്ല നിലയിൽ എത്തി നിൽക്കുന്ന കവിത ഏറെ ആസ്വദിക്കുന്ന ഒന്നാണ് ബോട്ടിൽ ജഗ്ലിങ്. കുപ്പികൾ കൊണ്ട് അമ്മാനമാടുന്ന പരിപാടിയാണ് ഇത്. ഒരു കുഞ്ഞുണ്ടായി എന്നു കരുതി പുറകോട്ട് മാറി നിൽക്കാതെ താൻ ഏറെ ഇഷ്ടപ്പെടുന്ന ജോലിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച കവിത ബോട്ടിൽ ജഗ്ലിങ്ങിൽ പല വെറൈറ്റികളും ചെയ്യാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്ന അവരുടെ വിഡിയോയും അതുപോലെ ഒന്നാണ്.
വിഡിയോയിൽ ഒരു കൈകൊണ്ട് രണ്ട് ഗ്ലാസ് കുപ്പികൾ അമ്മാനമാടുകയും മറുകൈകൊണ്ട് മകനെ എടുത്തു നിൽക്കുന്ന കവിതയെ കാണാം. ഈ രണ്ടു കുപ്പികളിൽ നിന്ന് തീജ്വാലകൾ ഉയരുന്നതും കാണാം.ഒരു പേടിയും കൂടാതെ മകനൊപ്പം ഈ അഭ്യാസപ്രകടനം കാഴ്ചവയ്ക്കുന്ന കവിതയുടെ വിഡിയോ കണ്ടു ഏറെ പേരാണ് പ്രശംസിക്കുന്നത്. സർട്ടിഫൈഡ് ഫ്ലെയറും മിക്സോളജി ബാർട്ടൻഡറുമാണ് കവിത മേധർ. ഫ്ലെയർ ബാർട്ടൻഡിങ് എന്നത് ഒരു ബാർട്ടൻഡിങ് ശൈലിയാണ്. അതിൽ ബാർട്ടൻഡർമാർ കുപ്പികൾ ഉപയോഗിച്ച് പലതരം അഭ്യാസങ്ങളും ഫ്ലിപ്പുകളും മറ്റും നടത്തുന്നു.
ബികോം പൂർത്തിയാക്കി നിൽക്കുകയായിരുന്ന കവിതയ്ക്ക് ഒരു ബന്ധുവാണ് ബാർ ടെൻഡറിങ് മേഖല പരിചയപ്പെടുത്തിക്കൊടുത്തത്. കലയിൽ ആകൃഷ്ടയായ അവർ പൂനെയിലേക്ക് താമസം മാറുകയും ഒരു ബാർട്ടൻഡിങ് അക്കാദമിയിൽ ചേരുകയും ചെയ്തു. ദിവസവും 8-9 മണിക്കൂർ താൻ പരിശീലിക്കുമായിരുന്നു എന്നും പലപ്പോഴും പരുക്കുകൾ സംഭവിക്കുമായിരുന്നുവെന്നും തന്റെ വ്യത്യസ്തമായ തൊഴിൽ മേഖലയെക്കുറിച്ച് കവിത പരാമർശിക്കുന്നു. പക്ഷേ, ഒരിക്കൽ പോലും ഇത് നിർത്തി പോകണം എന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും ഈ ജോലി ഏറെ ഇഷ്ടപ്പെടുന്നുവെന്നും കവിത പറയുന്നു.
45 ദശലക്ഷത്തിലധികം വ്യൂസ് ഉള്ള വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ കവിതയെ അഭിനന്ദിച്ചപ്പോൾ ചിലർ ഇത്തരം പ്രവൃത്തികൾ കുഞ്ഞിന് അപകടമുണ്ടാക്കുമെന്നും കമന്റ് ചെയ്തു. "ദയവായി ഈ സർക്കസ് ചെയ്യരുത്. കയ്യിലിരിക്കുന്ന കുട്ടിയെ ഓർക്കൂ... തീയുമായി കുഞ്ഞിന്റെ അടുത്ത് പോകരുത്, എന്തിനാണ് ഇത്തരം അപകടം നിറഞ്ഞ കാര്യങ്ങൾ ചെയ്യുന്നത് അതും ഒരു കുഞ്ഞിനെ കൈയിൽ പിടിച്ച് തുടങ്ങി പല വിമര്‍ശനങ്ങളും കവിത നേരിടുന്നുണ്ട്. ജോലിക്ക് പ്രവേശിച്ചത് മുതൽ ഇത്തരം പിന്തിരിപ്പൻ ന്യായങ്ങളും കുറ്റപ്പെടുത്തലുകളും ഏറെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു അമ്മ എന്ന നിലയിൽ കവിത ധീരയായ ഒരു സ്ത്രീയാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇങ്ങനെ ബോട്ടിലുകൾ കൊണ്ട് അഭ്യാസം കാണിച്ച് കവിത ലോക റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 2020-ൽ രണ്ട് കുപ്പികളിൽ നിന്ന് 110-ലധികം ഫ്ലിപ്പുകളും ഒരേസമയം ജഗിൾ ചെയ്തും അവർ ഏറ്റവും വേഗതയേറിയ വനിതാ ബാർട്ടെൻഡർ എന്ന ലോക റെക്കോർഡാണ് നേടിയെടുത്തത്.