അനന്ത് അംബാനിയുടെ വിവാഹത്തിലെ സ്റ്റൈൽ ചർച്ചയായപ്പോൾ അതിൽ ശ്രദ്ധനേടിയ ഒന്നായിരുന്നു അമ്മ നിത അംബാനിയുടെ കയ്യിലെ മെഹന്ദി. ഒരു കയ്യിൽ രാധാ–കൃഷ്ണ ഡിസൈനും മറ്റേകയ്യിൽ അംബാനികുടുംബത്തിലെ എല്ലാവരുടെയും പേരുകൾ എഴുതി ചേർത്തതായിരുന്നു നിത അംബാനിയുടെ മെഹന്ദി ഡിസൈൻ. മെഹന്ദി ആർട്ടിസ്റ്റായ വീണ നഗ്ദയായിരുന്നു ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനന്ത് അംബാനിയുടെ വിവാഹത്തിലെ സ്റ്റൈൽ ചർച്ചയായപ്പോൾ അതിൽ ശ്രദ്ധനേടിയ ഒന്നായിരുന്നു അമ്മ നിത അംബാനിയുടെ കയ്യിലെ മെഹന്ദി. ഒരു കയ്യിൽ രാധാ–കൃഷ്ണ ഡിസൈനും മറ്റേകയ്യിൽ അംബാനികുടുംബത്തിലെ എല്ലാവരുടെയും പേരുകൾ എഴുതി ചേർത്തതായിരുന്നു നിത അംബാനിയുടെ മെഹന്ദി ഡിസൈൻ. മെഹന്ദി ആർട്ടിസ്റ്റായ വീണ നഗ്ദയായിരുന്നു ഈ മനോഹരമായ ഡിസൈനിനു പിന്നിൽ. ഇപ്പോൾ പാരിസ് ഒളിംപിക്സ് വേദിയിലും വീണ താരമാണ്. പാരിസിലെ ഇന്ത്യൻ ഹൗസിൽ ആരാധകർക്ക് ഒളിംപിക് തീമിൽ മെഹന്ദിയിട്ടു കൊടുക്കുകയാണ് വീണ നഗ്ദ.

ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ സഹകരണത്തോടെയാണ് റിലയൻസ് ഫൗണ്ടേഷൻ കായിക പ്രേമികൾക്കായി ഇന്ത്യ ഹൗസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ കല, സംസ്കാരം, ഭക്ഷണം തുടങ്ങിയവ ഇന്ത്യ ഹൗസിലൂടെ ലോകത്തിനു പരിചയപ്പെടുത്തുന്നുണ്ട്. ഇവിടെ എത്തുന്നവർക്ക് മെഹന്ദി ആർട്ട് പരിചയപ്പെടുത്തുകയാണ് നഗ്ദ.

ADVERTISEMENT

ഒളിംപിക് ചിഹ്നത്തിലെ അഞ്ചുവളയങ്ങൾ മെഹന്ദിയിൽ ഡിസൈൻ ചെയ്യും. ‘‘ഇന്ത്യയിൽ നിന്ന് മെഹന്ദി ലോക ശ്രദ്ധയിലേക്ക് എത്തുകയാണ്. സ്വാഗതം.’’ – എന്ന കുറിപ്പോടെയാണ് ഒളിംപിക് വേദിയിൽ മെഹന്ദിയിട്ടു കൊടുക്കുന്ന ചിത്രം വീണ നഗ്ദ പങ്കുവച്ചത്.

Image Credit: veenanagda/Instagram

ഇങ്ങനെ ഒരു അവസരം നല്‍കിയതിൽ നിത അംബാനിക്ക് നന്ദിയുണ്ടെന്നും വീണ അറിയിച്ചു. വർഷങ്ങളായി ബോളിവുഡ് താരങ്ങളുടെ അടക്കം പ്രിയപ്പെട്ട മെഹന്ദി ആർടിസ്റ്റാണ്‌ വീണ.

English Summary:

Nita Ambani's Mehndi Artist Dazzles with Olympic Themed Designs