പരമ്പരാഗത വസ്ത്രം ധരിച്ച് അഗ്നി പർവതം കീഴടക്കി രാജസ്ഥാനി വനിത: വന്ന വഴി മറക്കരുതെന്ന് ഡോളി മീണ
യൂറോപ്പിലെ ഏറ്റവും അപകടം നിറഞ്ഞ അഗ്നിപർവതം കീഴടക്കി അവിടെ ഇന്ത്യൻ പതാക നാട്ടിയ വനിതയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ സംസാരവിഷയം. യൂറോപ്പിലെ ഏറ്റവും അപകടകരവും ഉയരം കൂടിയതുമായ അഗ്നിപർവതമായ എറ്റ്ന കീഴടക്കിയ ആദ്യത്തെ ആദിവാസി സ്ത്രീ കൂടിയാണ് ഡോളി മീണ അഥവാ നിർമ മീണ.കൊടുമുടി കീഴടക്കി ഇന്ത്യൻ പതാക അവിടെ

യൂറോപ്പിലെ ഏറ്റവും അപകടം നിറഞ്ഞ അഗ്നിപർവതം കീഴടക്കി അവിടെ ഇന്ത്യൻ പതാക നാട്ടിയ വനിതയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ സംസാരവിഷയം. യൂറോപ്പിലെ ഏറ്റവും അപകടകരവും ഉയരം കൂടിയതുമായ അഗ്നിപർവതമായ എറ്റ്ന കീഴടക്കിയ ആദ്യത്തെ ആദിവാസി സ്ത്രീ കൂടിയാണ് ഡോളി മീണ അഥവാ നിർമ മീണ.കൊടുമുടി കീഴടക്കി ഇന്ത്യൻ പതാക അവിടെ സ്ഥാപിച്ചതിലല്ല, അവരുടെ പരമ്പരാഗത വസ്ത്രധാരണത്തിലാണ് ഡോളി മീണ പ്രശസ്തയായത്.
നിർമ മീണ എന്നാണ് ധോളി മീണയുടെ യഥാർഥ പേര്. എന്നാൽ സോഷ്യൽ മീഡിയയിൽ അവർ അറിയപ്പെടുന്നത് ധോളി മീണ എന്നാണ്. യൂറോപ്പിലെ ഏറ്റവും അപകടകരവും ഉയരം കൂടിയതുമായ അഗ്നിപർവതമായ ഇറ്റലിയിലെ എറ്റ്നയിൽ ധോളി മീണ ത്രിവർണ പതാക ഉയർത്തി. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. ഈ വിഡിയോ വൈറലാകാൻ കാരണമായത് അവരുടെ വസ്ത്രധാരണം കൂടിയായിരുന്നു. രാജസ്ഥാന്റെ പരമ്പരാഗത വസ്ത്രധാരണമാണ് ഇവർ എല്ലായിടത്തും പിന്തുടരുന്നത്. നാടും വീടും വിട്ട് വിദേശത്താണ് ജീവിതമെങ്കിലും തന്റെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും അവർ എന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. അഗ്നിപർവതത്തിലേയ്ക്ക് പുറപ്പെടുമ്പോഴും സാധാരണ പര്യവേഷകർ ധരിക്കുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ച് തന്റെ പരമ്പരാഗത വസ്ത്രം തന്നെ ധരിക്കാനാണ് മീണ തീരുമാനിച്ചത്.
മുൻപ് യൂറോപ്പിലെ ഒരു ബീച്ചിൽ നിറയെ ബിക്കിനി ധരിച്ച സ്ത്രീകൾക്കിടയിൽ രാജസ്ഥാന്റെ വർണപകിട്ടാർന്ന ലഹങ്ക ധരിച്ച് നിന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഈ വീട്ടമ്മ. ലോകേഷ് മീണ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ധോളി മീണയുടെ ഭർത്താവ്. രാജസ്ഥാനിലെ ദൗസയിലെ നിമാലി സ്വദേശിനിയാണ്. യൂറോപ്പിലാണ് താമസമെങ്കിലും രാജസ്ഥാനി വസ്ത്രത്തിൽ മാത്രമേ ഇവരെ കാണാൻ സാധിക്കുകയുള്ളൂ.
രാജസ്ഥാനി ഗാഘ്ര-ലുഗ്ഡിയെന്നാണ് ഡോളി മീണ ധരിക്കുന്ന വസ്ത്രത്തിന്റെ പരമ്പരാഗത പേര്. ധോളി മീണയുടെ ഫോളവേഴ്സിനെല്ലാം അവരുടെ സ്റ്റൈൽ ഭയങ്കര ഇഷ്ടമാണ്. എവിടെ ചെന്നാലും ആളുകൾ മീണയെ കൗതുകത്തോടെയാണ് നോക്കുന്നത്. വേഷത്തിൽ മാത്രമല്ല രാജസ്ഥാനിലെ തനിനാടൻ സ്ത്രീകൾ ഉപയോഗിക്കുന്ന എല്ലാത്തരം ആഭരണങ്ങളും അവർ വസ്ത്രത്തിനൊപ്പം അണിയുന്നുണ്ട്. ചുവന്ന ലിപ്സ്റ്റിക്കും കയ്യിൽ മെഹന്ദിയും എപ്പോഴും ഉണ്ടാകും. എത്രയൊക്കെ ഉയരങ്ങളിലേക്ക് പോയാലും സ്വന്തം നാടിന്റെ സംസ്കാരം കൈവിടരുതെന്നാണ് ഇവർ പറയുന്നത്.