ഇത് കനേഡിയന്മാരില്ലാത്ത കാനഡ; എവിടെ നോക്കിയാലും ഇന്ത്യക്കാർ മാത്രമാണെന്ന് ചൈനീസ് യുവതി
മറ്റുരാജ്യങ്ങളിൽ ജോലി തേടുന്നവരില്‍ ഭൂരിഭാഗവും പലപ്പോഴും ഇന്ത്യക്കാരായിരിക്കും. കുടുംബത്തോടൊപ്പം പലരും വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കുകയും ചെയ്യും. ഇപ്പോൾ കാനഡയിലെ ഇന്ത്യക്കാരുടെ എണ്ണം കണ്ട് തന്റെ കണ്ണതള്ളിയെന്നു പറയുകയാണ് ഒരു ചൈനീസ് യുവതി. കാനഡയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയപ്പോഴായിരുന്നു ഈ

മറ്റുരാജ്യങ്ങളിൽ ജോലി തേടുന്നവരില്‍ ഭൂരിഭാഗവും പലപ്പോഴും ഇന്ത്യക്കാരായിരിക്കും. കുടുംബത്തോടൊപ്പം പലരും വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കുകയും ചെയ്യും. ഇപ്പോൾ കാനഡയിലെ ഇന്ത്യക്കാരുടെ എണ്ണം കണ്ട് തന്റെ കണ്ണതള്ളിയെന്നു പറയുകയാണ് ഒരു ചൈനീസ് യുവതി. കാനഡയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയപ്പോഴായിരുന്നു ഈ യാഥാർഥ്യം താൻ മനസ്സിലാക്കിയതെന്നും യുവതി പറയുന്നു.
ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതി അവിടെ കണ്ട ഇന്ത്യക്കാരുടെ വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. എന്നാലിപ്പോൾ അവരുടെ വിഡിയോയേക്കാൾ കമന്റുകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസിനായുള്ള തിയറി ടെസ്റ്റ് എഴുതാൻ എത്തിയ സ്ഥലത്ത് വച്ചാണ് താൻ വിഡിയോ എടുത്തതെന്ന് യുവതി അവകാശപ്പെടുന്നു. തന്നെ അറിയാത്ത ആളുകൾ താൻ കാനഡയിലല്ല, ഇന്ത്യയിലാണെന്ന് വിചാരിക്കുമെന്നും അത്രയധികം ഇന്ത്യാക്കാരാണ് ഇവിടെയുള്ളതെന്നുമൊക്കെയാണ് യുവതി വിഡിയോയിലൂടെ പറയുന്നത്. തുടർന്ന് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്ന ആളുകളുടെ ഒരു കാൻഡിഡ് ചിത്രം കൂടി അവർ ഷെയർ ചെയ്യുന്നുണ്ട്.
വിഡിയോയിൽ, "ഇത് ഭയങ്കരമാണ്" എന്നാണ് അവർ തലക്കെട്ട് നൽകിയിരിക്കുന്നത്. എക്‌സിൽ (മുമ്പ് ട്വിറ്റർ) പ്രചരിച്ച വിഡിയോയിൽ, പ്രധാനമായും ഇന്ത്യയിലെ സിഖ് ജനവിഭാഗത്തേയാണ് കാണാൻ സാധിക്കുക. കനേഡിയൻമാരില്ലാത്ത കാനഡയാണിപ്പോഴെന്നും അവർ വിഡിയോയിൽ പറയുന്നുണ്ട്. ഏകദേശം 2.7 ദശലക്ഷത്തിലധികം ആളുകൾ കണ്ട വിഡിയോയ്ക്ക് 2000ത്തിലധികം കമന്റുകളും 4,700 റീഷെയറുകളും ലഭിച്ചു.
ഏതായാലും യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുവെന്ന് തന്നെ പറയാം. നിങ്ങളും ഒരു കുടിയേറ്റക്കാരിയല്ലേ എന്നായിരുന്നു പലരും കമന്റ് ചെയ്തത്. "ഞാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാൻകൂവറിൽ പോയി, ജനസംഖ്യയുടെ 40% ചൈനീസ് കുടിയേറ്റക്കാരാണവിടെ, അങ്ങനെ നോക്കുമ്പോൾ ഈ യുവതിയും തിരികെ അവരുടെ നാട്ടിലേയ്ക്ക് പോകണം. മറ്റൊരാൾ കുറിച്ചു. "ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരാൽ കാനഡയുടെ ഐഡൻറിറ്റി നൂറ്റാണ്ടുകളായി വികസിച്ചുകൊണ്ടിരിക്കുന്നു. അത് യൂറോപ്യന്മാരായാലും ഏഷ്യക്കാരായാലും മറ്റുള്ളവരായാലും, ആ വൈവിധ്യമാണ് കാനഡയെ ഇന്നത്തെ നിലയിലാക്കുന്നത്," വൈറലായ വിഡിയോയ്ക്ക് മറ്റൊരാൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. കാനഡ 'ട്രൂഡോയുടെ പുതിയ ഇന്ത്യ' ആണെന്നും ചിലർ പറയുന്നുണ്ട്.