പാക്കിസ്ഥാൻ വനിതാ ഇൻഫ്ലുവൻസർമാരുടെ സ്വകാര്യ വിഡിയോ പുറത്ത്; ചിത്രം ദുരുപയോഗം ചെയ്തെന്ന് മോഡൽ
പാക്കിസ്ഥാനി മോഡലും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മാദിറയുടെ സ്വകാര്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി റിപ്പോർട്ട്. പദവികൾ ലഭിക്കുന്നതിനു വേണ്ടി മാദിറ വിട്ടുവീഴ്ചകള്‍ക്കു തയാറായി എന്നാരോപിച്ച് വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. എന്നാൽ വിഡിയോ

പാക്കിസ്ഥാനി മോഡലും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മാദിറയുടെ സ്വകാര്യ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി റിപ്പോർട്ട്. പദവികൾ ലഭിക്കുന്നതിനു വേണ്ടി മാദിറ വിട്ടുവീഴ്ചകള്‍ക്കു തയാറായി എന്നാരോപിച്ച് വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. എന്നാൽ വിഡിയോ പ്രചരിച്ചതിനെ കുറിച്ച് സംസാരിച്ച് സമയം കളയാനില്ലെന്നാണ് മാദിറയുടെ പ്രതികരണം. തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്തതാണെന്നും അവർ വ്യക്തമാക്കി.
‘‘ചിലർ എന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പേരും കളങ്കപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് ലജ്ജാകരമാണ്. ഇത്തരം വിഡ്ഢിത്തങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കൂ.’’– എന്നാണ് മാദിറ എക്സിൽ കുറിച്ചത്. അടുത്തിടെ പാക്കിസ്ഥാനി ടിക് ടോക്ക് താരം ഇംഷ റഹ്മാന്റെ സ്വകാര്യ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നതിനായി ഇംഷ തന്നെയാണ് ഈ വിഡിയോ പ്രചരിപ്പിച്ചതെന്ന രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.
മറ്റൊരു ഇൻഫ്ലുവൻസറായി മിനഹിൽ മാലിക്കിന്റെയും കാമുകന്റെയും സ്വകാര്യ വിഡിയോയും സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. വിവാദത്തെ തുടർന്ന് മിനഹിൽ മാലിക് തന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു. ഈ വിഡിയോ തന്നെ അപകീർത്തിപ്പെടുത്തുന്നതിനായി വ്യാജമായി നിർമിച്ചതാണെന്ന് ആരോപിച്ച് ഫെഡറൽ ഇൻവെസ്റ്റിക്കേഷൻ ഏജന്‍സി (എഫ്ഐഎ)ക്ക് മിനഹിൽ പരാതി നൽകിയിരുന്നു. നവംബർ 15ന് ഇന്തോനേഷ്യൻ ഇ–സ്പോട്സ് താരം ലിഡിയ ഒനിക്കിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യനിലധികം ഫോളോവേഴ്സുണ്ട് മാദിറയ്ക്ക്. എക്സിൽ 59,000 ഫോളവേഴ്സും ഉണ്ട്. സിംബാബ്‌വേയിലെ ഹരാരേയിലാണ് മാദിറ ജനിച്ചത്. സിംബാബ്‌വേയിലെ രാഷ്ട്രീയ അസ്ഥിരാവസ്ഥയെ തുടർന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയവരാണ് മാദിറയുടെ കുടുംബം. 2012ൽ ഗായകൻ ഫറാൻ ജെ മിസ്രയെ വിവാഹം ചെയ്തു. 2018ൽ ഇവർ വേർപിരിയുകയും ചെയ്തു.