അന്ന്, അമ്മയ്ക്കു നേരെ ലൈംഗികാതിക്രമം, അറസ്റ്റ്; ഇന്ന്, കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന് വിവാദ ട്രാൻസ് വനിത
വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ 42 കാരിയായ ട്രാൻസ് വുമൻ ക്രിസ് ചാൻ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തനിക്കൊരു കുഞ്ഞു പിറക്കാൻ പോകുന്നു എന്ന വാർത്തയാണ് പങ്കുവച്ചിരിക്കുന്നത്. ഒരു ലൈവ് ഗെയിമിങ് സ്ട്രീമിനിടെ ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് കുഞ്ഞിനെ കാത്തിരിക്കുന്ന

വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ 42 കാരിയായ ട്രാൻസ് വുമൻ ക്രിസ് ചാൻ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തനിക്കൊരു കുഞ്ഞു പിറക്കാൻ പോകുന്നു എന്ന വാർത്തയാണ് പങ്കുവച്ചിരിക്കുന്നത്. ഒരു ലൈവ് ഗെയിമിങ് സ്ട്രീമിനിടെ ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം ഇവർ വെളിപ്പെടുത്തിയത്. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് എപ്പോൾ വെളിപ്പെടുത്തും എന്നായിരുന്നു ആരാധകന്റെ ചോദ്യം. വരുന്ന വേനൽക്കാലത്ത് കുഞ്ഞതിഥി എത്തുമെന്ന് സൂചന നൽകിക്കൊണ്ടായിരുന്നു ഈ ചോദ്യത്തിന് ക്രിസ് മറുപടി നൽകിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രിസിനൊപ്പമുള്ള ഫ്ലട്ടർ എന്ന 30കാരിയായ യുവതിയാണ് ഇവരുടെ പങ്കാളിയെന്ന് അതോടെ ആരാധകർ ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, ക്രിസിന് കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന വാർത്ത ഭൂരിഭാഗം ആളുകളിലും ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനുള്ള കാരണം ക്രിസിന്റെ ഭൂതകാലം തന്നെയാണ്. ലൈംഗികാതിക്രമത്തിന് അറസ്റ്റിലായ വ്യക്തിയാണ് ക്രിസ്. കാർട്ടൂണിസ്റ്റ് കൂടിയായ ക്രിസ് 'സോണിച്ചു' എന്ന കോമിക് സീരീസിലൂടെയാണ് പ്രശസ്തിയിലേയ്ക്ക് ഉയർന്നതെങ്കിലും ഇവരുടെ വിചിത്രമായ പെരുമാറ്റവും ജീവിതരീതിയുംകൊണ്ട് വിവാദങ്ങളിലൂടെയാണ് എന്നും തലക്കെട്ടുകൾ സൃഷ്ടിച്ചത്. ഇത്തരം ഒരു പശ്ചാത്തലമുള്ള ക്രിസിന് കുഞ്ഞു ജനിച്ചാൽ അതിന്റെ ഭാവി എന്താകുമെന്നും കുഞ്ഞിനെ പരിപാലിക്കാൻ ഇവർക്ക് സാധിക്കുമോ എന്നുമെല്ലാം ആളുകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ക്രിസ്റ്റഫർ വെസ്റ്റൺ ചാൻഡ്ലർ എന്ന ക്രിസ് ചാൻ 2007ൽ ആണ് ആദ്യമായി ഇന്റർനെറ്റ് ലോകത്ത് ചർച്ചയായത്. ഒരു ഗെയിമിങ് സ്റ്റോറിൽ നിന്നും പകർത്തിയ ക്രിസിന്റെ ചിത്രങ്ങൾ സംതിങ് ഓവ്ഫുൾ എന്ന മെസ്സേജിങ് ബോർഡുകളിൽ എത്തുകയും ആളുകൾ ക്രിസിന്റെ രൂപത്തെ കളിയാക്കുകയും ചെയ്തിരുന്നു. പിന്നീട് 2014 ലാണ് താനൊരു ട്രാൻസ് വുമൺ ആണെന്ന് ക്രിസ് വെളിപ്പെടുത്തിയത്. രണ്ടുവർഷത്തിനുശേഷം ക്രിസ്റ്റെൻ എന്ന് പേരു മാറ്റുകയും ചെയ്തു.
2021ലാണ് വീണ്ടും ക്രിസ് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. ഡിമെൻഷ്യ ബാധിതയായ അമ്മയുമായി ലൈംഗികബന്ധം പുലർത്തുന്നുണ്ടെന്ന വെളിപ്പെടുത്തലായിരുന്നു വലിയ വിവാദങ്ങൾക്ക് ആധാരം. ക്രിസിന്റെ ഒരു സംഭാഷണം ചോർന്നതിലൂടെയാണ് ഇക്കാര്യം വെളിവായത്. ഇതോടെ ലൈംഗികാതിക്രമത്തിന് ഇവർക്കെതിരെ കേസെടുക്കുകയും അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ, ആളുകളുടെ ശ്രദ്ധ നേടാനുള്ള ക്രിസിന്റെ ആഗ്രഹമാണ് ഇത്തരം വെളിപ്പെടുത്തലിന് ആധാരമെന്നും ഇവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.
കേസിനെ തുടർന്ന് രണ്ടുവർഷം ക്രിസിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഓട്ടിസം രോഗനിർണയവുമായി ബന്ധപ്പെട്ട് രണ്ടു വർഷക്കാലം കേസ് മാറ്റിവച്ചതിനെ തുടർന്നായിരുന്നു ഇത്. ഒടുവിൽ 2023ൽ കേസ് തള്ളിക്കളയുകയും ക്രിസ് ജയിൽ മോചിതയാവുകയും ചെയ്തു. സെൻട്രൽ വെർജീനിയ റീജിയണൽ ജയിലിൽ തടവിലായിരുന്ന കാലത്താണ് ക്രിസ് ഫ്ലറ്ററുമായി സൗഹൃദത്തിലായത്. പൊതുയിടങ്ങളിൽവച്ചുവരെ വളരെ അടുത്ത് ഇടപഴകിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാൽ തങ്ങൾക്കിടയിൽ പ്രണയബന്ധമില്ല എന്ന് പലകുറി ക്രിസ് ആവർത്തിച്ചു പറഞ്ഞു. ഇപ്പോൾ കുഞ്ഞുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധം വെറും സംശയമായിരുന്നില്ല എന്ന് വിധിയെഴുതുകയാണ് സോഷ്യൽ ലോകം