ലോ വെയ്സ്റ്റ് ജീൻസ് വന്നപ്പോൾ പയ്യൻമാർ ആവേശത്തോടെ ചാടി വീണു സ്വീകരിച്ചു. അമ്മമാർക്ക് അതത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും സമ്മതം മൂളി. ഇതു പക്ഷേ അങ്ങനെ വല്ലതുമാണോ. കൊടും അന്യായം. പാന്റ് വേണമെങ്കിൽ പാന്റ്, ഷോട്സ് വേണമെങ്കിൽ ഷോട്സ്, ടു ഇൻ വൺ. അതാണു ഡിറ്റാച്ബിൾ ജീൻസ്. പേരു പോലെ തന്നെ വേർപെടുത്തിയെടുക്കാം.
ഷോട്സ് സൈസ് കഴിഞ്ഞാൽ സിപ് വച്ചാണ് ബാക്കി തുന്നിപ്പിടിപ്പിച്ചിരിക്കുന്നത്. പക്ഷേ ചില ഡിസൈനിൽ അൽപം കടന്ന് ബട്ടൺ വച്ചാണു ഷോട്സിനെയും താഴേയ്ക്കുള്ള ഭാഗവും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത്. അതും മുൻപിലും പിന്നിലും ഓരോ ബട്ടൺ മാത്രം. ന്യുയോർക് സിറ്റിയിലെ ഫാഷൻ ഷോയിൽ 22 വയസുകാരി മോഡലാണ് ഡിറ്റാച്ബിൾ ജീൻസുമായി ചുവടു വച്ചത്.
വൈറ്റ് ജീൻസ്, ബ്ലൂ ബെൽറ്റ്, ഗോൾഡ് നെക്‌ലേസ് പിന്നെയൊരു ചെറിയ പഴ്സും. ഈ ഡ്രസിന് ഏകദേശം 21,400 രൂപ വിലവരും. ഹോട്ട് ലുക്ക് കിട്ടണമെങ്കിൽ ഷോട്സ് ആയി ഉപയോഗിക്കാം. ഇനി അൽപം ഉഴപ്പൻ വേഷമാണെങ്കിലോ ജീൻസ് പോലെയാക്കാം. ഏതായാലും ഐഡിയ കിടു. പക്ഷേ ഇതും ധരിച്ച് എങ്ങനെ പുറത്തിറങ്ങും. അതാണു പഴഞ്ചന്മാരായ ചിലരുടെ ചോദ്യം. നമുക്ക് ഇതൊന്നും പ്രശ്നമല്ല ഡ്യൂഡ് എന്നു പറഞ്ഞു ഡിറ്റാച്ബിൾ ജീൻ നാട്ടിലെത്തുന്നതു കാത്തിരിക്കുകയാണ് ന്യൂജെൻ.
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam