Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു ധരിക്കുന്നതിലും ഭേദം..., ഈ ജീൻസു കണ്ടു ഞെട്ടി ലോകം

Thong Jeans അടുത്തിടെ ടോക്കിയോയിൽ വച്ചു നടന്ന ആമസോൺ ഫാഷൻ വീക്കിലാണ് ഈ കലക്കന്‍ ജീൻസ് മൈകോ പരിചയപ്പെടുത്തിയത്...

ഫാഷൻ സങ്കൽപങ്ങൾ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. പെൺകൊടികൾക്ക് ഏറ്റവും പ്രിയം ജീൻസു തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജീൻസിലെ വെറൈറ്റികളെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. ഹാഫ് ജീൻസ്, പ്ലാസ്റ്റിക് ജീൻസ്, സ്ട്രൈറ്റ് ജീൻസ്, ഫ്ലെയർ ജീൻസ്, സ്കിന്നി ജീൻസ്, കാപ്രി ജീൻസ് തുടങ്ങി ആ നിര നീണ്ടുനിടക്കുകയാണ്. ജീൻസുകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തം ഏതാണെന്നോ? മൈകോ ബാൻ എന്ന ജാപ്പനീസ് ഡിസൈനർ കൊണ്ടുവന്ന തോങ് ജീൻസ് ആണത്. 

അടുത്തിടെ ടോക്കിയോയിൽ വച്ചു നടന്ന ആമസോൺ ഫാഷൻ വീക്കിലാണ് ഈ കലക്കന്‍ ജീൻസ് മൈകോ പരിചയപ്പെടുത്തിയത്. ഇനി ഈ ഡിസൈനിന്റെ പ്രത്യേകത എന്താണെന്നല്ലേ? ഒറ്റനോട്ടത്തിൽ ഇരുകാലുകളും വ്യക്തമായി കാണാം അതായത് വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ മറയ്ക്കപ്പെടുന്നുള്ളു.  കട്ട്ഔട്ട് ജീൻസ് എന്ന സങ്കൽപത്തെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് മൈകോ, പേരുപോലെ തന്ന‌ ജീൻസിന്റെ ഏറെഭാഗവും കാണാൻ കഴിയില്ല ശരീരം മാത്രമേ കാണൂ. 

എന്തായാലും തോങ് ജീൻസ് സമൂഹമാധ്യമത്തിൽ തരംഗമായി മാറിയിരിക്കുകയാണ്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ ട്വീറ്റുകൾ ഉയർന്നിട്ടുണ്ട്. ജീൻസെടുത്ത് അങ്ങിങ്ങു കീറിവച്ചതുപോലെയുണ്ടെന്നും ഫാഷൻ ഷോയിൽ ശ്രദ്ധ കിട്ടാനായി ചെയ്ത ഡിസൈൻ ആയിരിക്കും അല്ലാതെ നിത്യജീവിതത്തിൽ ആരും ഇതു ധരിക്കില്ലെന്നും ഇതു ധരിക്കുന്നതിനേക്കാൾ ഭേദം ഒന്നും ധരിക്കാതിരിക്കുന്നതാണെന്നും കമന്റുകൾ പോകുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam