സുംബ ഡാൻസ് വണ്ണം കുറയ്ക്കുമോ, പൂർണിമ പറയുന്നു

സൂംബ ഇന്‍സ്ട്രക്ട്ടര്‍മാര്‍ കുറവാണ്.അവരില്‍ത്തന്നെ ആക്റ്റീവായി ക്ലാസ് എടുക്കുന്നുവര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ. അവരില്‍ ഏറ്റവും മുന്‍പന്തിയിലാണ് പൂര്‍ണിമ വിശ്വനാഥന്‍...

ശരീരം കൊണ്ട് ചടുലമായ ഒരു കവിതയെഴുതുകയാണ് എന്ന് തോന്നും  സൂംബ ഡാന്‍സ് കണ്ടാല്‍.ഡാന്‍സ് മിക്സ് ചെയ്ത ഫിറ്റ്നസ്സ് പ്രോഗ്രാമായ സൂംബ നമ്മുടെ നാട്ടില്‍  വളരെ സജീവമായിക്കഴിഞ്ഞു..കേരളത്തില്‍ സര്‍ട്ടിഫൈഡ് സൂംബ ഇന്‍സ്ട്രക്ട്ടര്‍മാര്‍ കുറവാണ്.അവരില്‍ത്തന്നെ ആക്റ്റീവായി ക്ലാസ് എടുക്കുന്നുവര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ. അവരില്‍ ഏറ്റവും മുന്‍പന്തിയിലാണ് പൂര്‍ണിമ വിശ്വനാഥന്‍.. പൂര്‍ണ്ണിമയുടെ സൂംബ വിശേഷങ്ങള്‍..

എന്താണ് സൂംബ?

സൂംബ എന്ന് കേള്‍ക്കുന്നത് തന്നെ ആള്‍ക്കാര്‍ക്ക് ഒരു ഹരം പോലെയുണ്ട്. പക്ഷെ പലര്‍ക്കും സംഭവം എന്താണെന്ന് കൃത്യമായി അറിയില്ല. മിക്കവര്‍ക്കും അതു ഡാന്‍സ്‌ ആണ്. അതുകൊണ്ട് പലരും ഡാന്‍സ് കളിക്കാൻ അറിയില്ലല്ലോ എന്നുകരുതി മാറി നിൽക്കും, പക്ഷെ സൂംബ ശരിക്കും ഡാന്‍സ് അല്ല, അതൊരു ഫിറ്റ്നസ് ഫോം ആണ്. ഒരുമണിക്കൂറില്‍ സൂംബയിലെ പത്തോ പന്ത്രണ്ടോ പാട്ടുകള്‍ പ്ലേ ചെയ്യും. സിമ്പിള്‍ സ്റ്റെപ്പ്സ് ആണ്. എല്ലാം ചെയ്യുന്നത് ഫിറ്റ്നസ് ഫോമിലാണ്. ഡാന്‍സ്‌ മൂവ്മെന്‍സ് അല്ല, ഫിറ്റ്നസ് മൂവ്മെന്റ്സ് ആണ് .ഡാന്‍സ് ഇന്‍വോള്‍വ് ചെയ്യുന്നത് അവര്‍ക്ക് ബോറടിക്കാതിരിക്കാനാണ്. എയറോബിക്സ് ചെയ്യുന്നതുപോലെ വണ്‍ ടു ത്രീ പറഞ്ഞു ചെയ്‌താല്‍ പെട്ടെന്നു മടുക്കും. അതുകൊണ്ടാണ് ഡാന്‍സ് വരുന്നത്.

ആര്‍ക്കും പഠിക്കാം?

സൂംബ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ആഴ്ചയില്‍ മൂന്നുദിവസമൊക്കെ ക്ലാസ് ഉണ്ടാകും. ഇങ്ങനെ പത്തോ പന്ത്രണ്ടോ പാട്ടുകള്‍ വച്ചു രണ്ടാഴ്ച്ച ചെയ്യുമ്പോള്‍ പിന്നീട് ആ പാട്ട് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ആരും സ്റ്റെപ്പ്സ് ചെയ്തുപോകും. പാട്ടിന്റെ ഓരോ പാർട്ടിലും ഉള്ള സ്റെപ്പ്സ്  ഒരുപാട് തവണ റിപ്പീറ്റ് ചെയ്ത് വരും. അതുകൊണ്ട് തന്നെ അറിയാതെ പെട്ടെന്നു പഠിച്ചു പോകും. പിന്നെ ഗ്രൂപ്പ് ആയി ചെയ്യുന്നതിന്റെ ഒരു രസവുമുണ്ട്‌.

ഏത്എജില്‍ ഉള്ളവര്‍ക്കും സൂംബ ചെയ്യാം. പതിനെട്ടു വയസ്സിനു മുകളില്‍ എന്നാണ് നമ്മള്‍ ലിമിറ്റ് വയ്ക്കാറുള്ളത്. ടീനേജ് തൊട്ട് ഏത് എജും എന്നാണ് ഉദ്ദേശിക്കുന്നത്. അറുപതിനു മുകളില്‍ പ്രായമുള്ള സ്റ്റുഡന്റ് എനിക്കുണ്ട്. അവര്‍ക്ക് അധികം ശ്രദ്ധ കൊടുക്കാറില്ല. അവരുടെ രീതിയില്‍ ചെയ്യട്ടെ എന്നാണ്. ഫോഴ്സ് ചെയ്ത് അവരെക്കൊണ്ട് സ്റ്റെപ് ചെയ്യിക്കാന്‍ പാടില്ല. പ്രസവം കഴിഞ്ഞയുടനെ ശരീരഭാരം കൂടിയിട്ടു വരുന്നവരുണ്ട്‌. അവരോട് ഡോക്ടറെ കണ്‍സള്‍ട്ട്  ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. പിന്നെ മുട്ടിനും ബായ്ക്കിനും പ്രോബ്ലം ഉള്ളവരെയും ലിമിറ്റ് ചെയ്യാറുണ്ട്. ബെന്റ് ചെയ്യുന്നത്  ഒക്കെ സൂക്ഷിച്ച് ചെയ്യാന്‍ പറയാറുണ്ട്. ആദ്യത്തെ ഡെമോ എടുത്ത് എങ്ങനെ എന്നു മനസിലാക്കിയതിനു ശേഷം ക്ലാസ്സില്‍ ചേരുന്നതാണ് എപ്പോഴും നല്ലത്. ഓരോരുത്തരുടെയും  ബോഡി വ്യത്യസ്തമാണ്, അതു നേരിട്ടുകണ്ടാല്‍ മാത്രമേ  മനസ്സിലാകൂ.

എന്തെങ്കിലും ഒരു മൂവ്മെന്റ് ചെയുമ്പോള്‍ ചുറ്റുമുള്ള ആളുകള്‍ എന്തു വിചാരിക്കും എന്ന ഇന്‍ഹിബിഷന്‍ ഉണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്...

സൂംബ ഫിറ്റ്നസ്സിനെ സഹായിയ്ക്കുന്നത് എങ്ങനെ?

ഫാസ്റ്റ് മൂവ്മെന്റ്സ് ആണ് സൂംബയില്‍ ഉള്ളത്. ജിമ്മില്‍ സൈക്കിള്‍,ട്രെഡ്മില്‍ എല്ലാം കൂടെ ചേര്‍ത്തുചെയ്യുന്ന ഒരു എഫക്റ്റ് ആണ്. സൂംബ ചെയ്യുമ്പോള്‍ കാര്‍ഡിയോ ലെവല്‍ ആണ് ഇംപ്രൂവ് ആകുന്നത്. സ്റ്റെപ് കയറുമ്പോള്‍, ഓടുമ്പോള്‍ ഒക്കെയുള്ള സ്റ്റാമിന കൂടും. ഇടയ്ക്കു പത്തോ പതിനഞ്ചോ സെക്കന്റ്സ് ബ്രേക് ഒഴികെ ഒരുമണിക്കൂര്‍ തുടര്‍ച്ചയായിട്ടാണ് വര്‍ക്ക് ഔട്ട് ചെയ്യുന്നത്. വാം അപ്പില്‍ തുടങ്ങി സ്ട്രെച്ച് ചെയ്ത് കൂള്‍ ചെയ്ത് അവസാനിപ്പിക്കും. റിലാക്സിങ് മെത്തേഡ് ആണ് സൂംബ. പ്രോപ്പര്‍ ഫിറ്റ്നസ്സ് ആണ് റിസള്‍ട്ട്.

വെയ്റ്റ് ലോസ് വരുമോ എന്നു ചിലര്‍ ചോദിക്കും. സൂംബ ഡാന്‍സ് സ്റ്റുഡിയോ എന്നു പറഞ്ഞാല്‍ ഒരു സ്ലിമ്മിംഗ് കമ്പനി പോലെയല്ല. ഒരു മണിക്കൂറില്‍ ഫാറ്റ്, കാലറീസ് ഒക്കെ  ബേണ്‍ ചെയ്യും എന്നത് ഉറപ്പാണ്‌. അതു കഴിഞ്ഞു തിരിച്ചുപോയിട്ട് ഒരു നിയന്ത്രണവുമില്ലാതെ ജങ്ക് കഴിച്ചിട്ട് ഭാരം കുറയുന്നില്ല എന്നു പറഞ്ഞാല്‍ ശരിയാവില്ല. ചിലര്‍ക്ക് വെയ്റ്റ് ലോസ് ഉണ്ടാവും ചിലര്‍ക്ക് കുറയില്ല. ചിലര്‍ക്ക് ഭാരം കുറഞ്ഞില്ലെങ്കിലും കൂടാതെ മെയിന്റെയിന്‍ ചെയ്യാന്‍ പറ്റും. നല്ല ഭക്ഷണം കഴിച്ച് സൂംബ ചെയ്യുമ്പോഴാണ് അതിനു ഫലമുണ്ടാകുന്നത്. ഷുഗര്‍,കൊളസ്ട്രോള്‍ എല്ലാം നോര്‍മല്‍ ആയി, സ്റ്റെപ് കയറുമ്പോഴുള്ള  ബുദ്ധിമുട്ട് മാറി എന്നൊക്കെ സ്റ്റുഡന്റ്സ് പറയാറുണ്ട്‌.

സൂംബയുടെ  ജന്മസ്ഥലം

തൊണ്ണൂറുകളില്‍ കൊളംബിയയിലാണ് സൂംബ തുടങ്ങുന്നത്. കൊളംബിയന്‍ എയറോബിക്സ് ഇന്റ്സ്ട്രക്റ്റർ ആയിരുന്ന ആല്‍ബെര്‍ത്തോ പെരെസ് വളരെ യാദൃശ്ചികമായാണ് സൂംബയിലേയ്ക്ക് എത്തുന്നത്. ഒരു ട്രെയിനിങ് സെഷനിടയില്‍ അദ്ദേഹം സ്റെപ്പ്സ് മറന്നുപോയി. ആ സാഹചര്യത്തില്‍ തട്ടിക്കൂട്ടിയതാണ്. അവിടെ തൊണ്ണൂറുകളില്‍ പോപ്പുലര്‍ ആയി.ഇവിടെ ഒരു പത്തുകൊല്ലമേ ആയിട്ടുള്ളൂ.

 

കേരളത്തിലെ ആളുകള്‍ക്ക് ഫിറ്റ്നെസ്സിനോടുള്ള മനോഭാവം മാറിയിട്ടുണ്ടോ?

കേരളത്തിലെ ആളുകളുടെ  ബോഡി സ്റ്റിഫ് അല്ല, പക്ഷെ മൈന്‍ഡ്സെറ്റ് സ്റ്റിഫ് ആണ്. എന്തെങ്കിലും ഒരു മൂവ്മെന്റ് ചെയുമ്പോള്‍ ചുറ്റുമുള്ള  ആളുകള്‍ എന്തു വിചാരിക്കും എന്ന ഇന്‍ഹിബിഷന്‍ ഉണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. കൂടെയുള്ളത് സ്ത്രീകള്‍ ആണെങ്കില്‍ പോലും ഡാന്‍സ് ചെയ്യുമ്പോള്‍ എന്നെ കണ്ടാല്‍ ഭംഗി ഉണ്ടാകുമോ എന്നൊക്കെയുള്ള തോന്നല്‍. ആദ്യത്തെ ക്ലാസ് കഴിയുമ്പോള്‍ മിക്കവര്‍ക്കും ആ ഇന്‍ഹിബിഷന്‍  മാറാറുണ്ട്. ആദ്യത്തെ ആ  ക്ലാസിന്  വരാന്‍ പുഷ് ചെയ്യേണ്ടി വരും എന്നേയുള്ളൂ. ഒരുപാട് ചോദ്യങ്ങളുണ്ട് പലര്‍ക്കും.എത്ര ജെന്റ്സ് ഉണ്ട്, ലേഡീസ് ഉണ്ടോ, കുട്ടികള്‍ വരാമോ എന്നൊക്കെ. പക്ഷെ  വന്നു കഴിയുമ്പോൾ അവരുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇപ്പോള്‍ സൂംബ എന്ന് പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാകും.

ക്ലാസ്സുകള്‍ തുടങ്ങിയ സമയത്ത് ഒരു എലൈറ്റ് ക്ലാസ് ആളുകള്‍ ആണ് വന്നിരുന്നത്. അവരോ അല്ലെങ്കില്‍ അവരുടെ കുടുംബാംഗങ്ങളോ ഒക്കെ പുറത്ത് എവിടെയെങ്കിലും പോയി  ജീവിച്ച് അവര്‍ക്ക് സൂംബയെക്കുറിച്ച് ചിലപ്പോള്‍ ഒരു അറിവുണ്ടാകും. ഇവരാണ് പലരോടും പോയി പറഞ്ഞ്, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ഒക്കെയാണ് ആളുകള്‍ വന്നുതുടങ്ങിയത്. ഇപ്പോള്‍  മിഡില്‍ ക്ലാസിലേക്കും സൂംബ എത്തിത്തുടങ്ങി. എല്ലാവര്‍ക്കും സ്വന്തം ശരീരസംരക്ഷണത്തെക്കുറിച്ച് ഒരു ബോധ്യം വന്നപോലെയുണ്ട്. പിന്നെ റിമ കല്ലിങ്കലിന്റെ മാമാങ്കം ഒക്കെ പോലെ ഡാന്‍സിനു വേണ്ടി മാത്രമുള്ള ഫ്ലോറുകള്‍,സ്റ്റുഡിയോകള്‍ ചെയ്യുന്നത് വലിയ ഒരു കാര്യമാണ്. സൂംബയുടെ ഒക്കെ പ്രൊമോഷന് അത് ഒരുപാട് സഹായിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയും ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്.

ഞാന്‍ ചെന്നൈയില്‍ നിന്ന് ഇവിടെ വന്നപ്പോള്‍ ആദ്യം ഡാന്‍സ് പഠിക്കാനാണ് ആലോചിച്ചത്. അപ്പോഴാണ്‌ സൂംബയെക്കുറിച്ച് അറിയുന്നത്. എന്തായാലും പുതിയ ഒരു സംഭവമല്ലേ. അതു വരുന്നു എന്നു പറയുമ്പോള്‍,എന്തും ആവട്ടെ,അത് ആക്സപ്റ്റ് ചെയ്യണം. നമ്മുടെ നാട്ടിലേക്ക് ഇതൊക്കെ  ലോഞ്ച് ചെയ്യുനത് തന്നെ വല്യ കാര്യമാണ്. വേറൊരാളു  പറയുമ്പോ നമ്മള്‍ ജഡ്ജ് ചെയ്യും. അതുകൊണ്ടു നേരിട്ടുതന്നെ അറിയാന്‍ തീരുമാനിക്കുകയായിരുന്നു. 

വ്യാജന്മാരെ സൂക്ഷിയ്ക്കുക

ഇപ്പോൾ ഒരുപാട് ഫെയ്ക്കുകള്‍ ഇറങ്ങുന്നുണ്ട്. യു ട്യൂബില്‍ നിന്നൊക്കെ പഠിച്ച കുറെ ഡാന്‍സ്. അല്ലെങ്കില്‍ ജിമ്മില്‍ പോയി സ്റെപ്പ്സ് കണ്ടുപഠിച്ചിട്ട്ു ഡാന്‍സ് സ്കൂള്‍ തുടങ്ങും. ഇത് ഞങ്ങളുടെ ക്രെഡിബിലിറ്റിയെ ബാധിയ്ക്കുന്ന കാര്യമാണ്. ഒരാളുടെ ഹെല്‍ത്തിന്റെ കാര്യമാണ്. അതുവച്ച് കള്ളത്തരവും ചതിയും  പാടില്ല. കേരളത്തില്‍ ഇത്തരം വ്യാജന്മാർ ഒരുപാടുണ്ട്. സൂംബ ഡോട്ട്  കോം എന്നാ സൈറ്റില്‍ പോയിട്ട് ഇന്‍സ്ട്രക്ടറുടെ  പേരു സെര്‍ച്ച് ചെയ്ത് നോക്കുക. ലൈസന്‍സ് ഉള്ള ആളാണെങ്കില്‍ ആ സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കും.

ആരൊക്കെയാണ് ക്ലയന്റ്സ്?

ഡോക്ട്ടേഴ്സ് ആണ് ഏറ്റവും കൂടുതല്‍. അവര്‍ക്ക് ജോലിത്തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്തതു കൊണ്ടാവാം. അതൊരു ഇന്‍സ്പിരേഷന്‍ ആണ്.അത്രയും സമയം അവനവനു വേണ്ടി മാറ്റിവച്ചു വരുന്നുണ്ടല്ലോ.. ബിസിനസുകാരും ടീച്ചർമാരുമുണ്ട‌്.കൊര്‍പ്പറെറ്റ് സെക്റ്റര്‍ ആണ് ഞാന്‍ പ്രധാനമായും കൊണ്‍സട്രേറ്റ് ചെയ്യുന്നത്. ഇൻഫോപാര്‍ക്കില്‍പോയി ചെയ്യാറുണ്ട്. അവിടുത്തെ സൗകര്യം എന്താണെന്നു വച്ചാല്‍ മിക്കവരും അവിടെ അടുത്തുതന്നെയായിരിക്കും താമസം. ജോലിസമയം കഴിഞ്ഞ് സൂംബ ക്ലാസ്സിന് എത്താനുള്ള സാഹചര്യമുണ്ട്. കമ്പനികള്‍ ജീവനക്കാരുടെ ഫിറ്റ്നസിന് കൂടുതല്‍ കെയര്‍ ചെയ്യുന്നുണ്ട്. അവര്‍ ഡോക്ടര്‍മാരോട് കണ്‍സള്‍ട്ട് ചെയ്തിട്ട് നമ്മളെ ഇന്‍വൈറ്റ് ചെയ്യാറുണ്ട്.

പിന്നെ ജിമ്മുകലിലാണ് ക്ലാസ് എടുക്കുന്നത്. നാലുവര്‍ഷമായിട്ടും തുടര്‍ച്ചയായിട്ട് മുടങ്ങാതെ വരുന്നവര്‍ ഒക്കെയുണ്ട് ചില ജിമ്മുകളില്‍. സ്കൂളുകളിലും കോളജുകളിലും ക്ലാസ് എടുക്കാറുണ്ട്. അവിടുത്തെ പ്രശ്നം ക്ലാസ് കഴിഞ്ഞ്  പെട്ടെന്ന് വീട്ടില്‍ എത്താനുള്ള തിടുക്കത്തിലായിരിയ്ക്കും എല്ലാവരും. അര മണിക്കൂര്‍ എങ്കിലും ക്ലാസ് എടുക്കാന്‍ പറയാറുണ്ട്‌. അങ്ങനെ പറ്റാറില്ല. ചെയ്യുമ്പോള്‍ നമ്മള്‍ ആ ഒരുമണിക്കൂര്‍ ക്ലാസ് തന്നെ ചെയ്തിട്ടേ കാര്യമുള്ളൂ. ചിലപ്പോള്‍ എന്തെങ്കിലും ഇവന്റ് വരുമ്പോള്‍ പ്രോഗ്രാം ചെയ്യാറുണ്ട്. എസ് എച്ച് കോളജിലെ വിമന്‍ സെല്‍ എല്ലാ വര്‍ഷവും ഓറിയന്റേഷന്റെ അന്ന് ഇന്‍വൈറ്റ് ചെയ്യാറുണ്ട്.

ഫാസ്റ്റ് മൂവ്മെന്റ്സ് ആണ് സൂംബയില്‍ ഉള്ളത്. ജിമ്മില്‍ സൈക്കിള്‍,ട്രെഡ്മില്‍ എല്ലാം കൂടെ ചേര്‍ത്തുചെയ്യുന്ന ഒരു എഫക്റ്റ് ആണ്...

സൂംബാ പാട്ടുകള്‍?

സിമ്പിള്‍ മ്യൂസിക്കും സ്റ്റെപ്സുമാണ് സൂംബയുടേത്. സൂംബയ്ക്ക്  ഇന്റര്‍നാഷണലി അംഗീകാരമുള്ള ലൈസന്‍സ്ഡ് മ്യൂസിക് ഉണ്ട്. അത് കോപ്പി റൈറ്റ് ഉള്ളതാണ്. ഗ്രാമി അവാര്‍ഡ് ഒക്കെ നേടിയ ആളുകളാണ് ആ മ്യൂസിക്കിന്റെ പിന്നില്‍. അത് കോപ്പി ചെയ്യാന്‍ പറ്റില്ല. പലരും ചോദിക്കാറുണ്ട്. മ്യൂസിക് ഷെയര്‍ ചെയ്യാമോ എന്ന്. എത്തിക്കലി ഞങ്ങള്‍ അത്  ചെയ്യാന്‍ പാടില്ല എന്നാണ്. ചില വേര്‍ഷന്‍സ് യു ട്യൂബില്‍ ഒക്കെ കിട്ടാറുണ്ട്.

സൂംബയുടെ വേരിയേഷന്‍സ് ഏതൊക്കെയാണ്?

കിഡ്സ്‌ സുംബയുണ്ട്, പിന്നെയുള്ളത് സ്വിമ്മിംഗ് പൂളില്‍ ചെയ്യുന്ന അക്വാ സുംബായാണ്. മുട്ടിനൊക്കെ  പ്രോബ്ലം ഉള്ളവര്‍ക്ക് നല്ലതാണ് അത്. അധികം ചാടാനൊന്നും പറ്റാത്തവര്‍ക്ക്  വെള്ളത്തില്‍ മൂവ് ചെയ്യുമ്പോള്‍ നല്ല ഇംപാക്റ്റ് ഉണ്ടാവും. മസില്‍സ് സ്ട്രോങ്ങ്‌ ആവും. സാധാരണ സുംബയെക്കള്‍ സ്ലോ ആണ്, പക്ഷെ നല്ല എഫക്റ്റീവാണ്. അക്വാ ചെയ്യാന്‍ ചിലര്‍ക്ക് നാണക്കേടാണ്, അതിലൊന്നും ഒരു കാര്യവുമില്ല. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ല. എല്ലാവരും അവനവനെയാണ് ശ്രദ്ധിയ്ക്കുന്നത്, പിന്നെന്തിനാ നാണക്കേട്?

പിന്നെ സ്ട്രോങ്ങ്‌ ബയസ് സൂംബയുണ്ട്. അതില്‍ ജിമ്മില്‍  ചെയ്യുന്ന വര്‍ക്ക് ഔട്ട്സ് എല്ലാം ഒരു ഒരു മഷീന്റെയും സഹായമില്ലാതെ ബോഡി വെയിറ്റ് വച്ചിട്ടു ചെയ്യും. ഉദാഹരണത്തിന് ഒരു പൊസിഷനില്‍ നിന്നിട്ട് ഇപ്പോള്‍ ഒരു മൗണ്ടന്‍ കയറുകയാണ് എന്ന് ഇമാജിന്‍ ചെയ്യുന്നു. സ്വന്തം ബോഡി വെയിറ്റ് അറിഞ്ഞുചെയ്യുന്ന വര്‍ക്ക് ഔട്ട് ആണ്. കാലില്‍ പെയിന്‍ ഉണ്ടാവും ചിലപ്പോള്‍ ആദ്യം ചെയ്യുമ്പോള്‍. പക്ഷെ കാര്‍ഡിയോ മസില്‍സ് ഒക്കെ കരുത്തുള്ളതാകാൻ ഒരുപാട് നല്ലതാണ്. 

ഇപ്പോഴും പല ഫ്രണ്ട്സും ചോദിക്കാറുണ്ട് ചെന്നൈയിലോ ബാംഗ്ലൂരോ ക്ലാസ് ചെയ്യാമായിരുന്നില്ലേ കൂടുതല്‍ ക്ലയന്റ്സിനെ കിട്ടുമല്ലോ എന്ന്. പക്ഷെ ഞാന്‍ ജനിച്ചു വളര്‍ന്നത് ഇവിടെയാണ്‌. ഇവിടെയുള്ള ആളുകളെയാണ് എനിക്കറിയാവുന്നത്, പ്രത്യേകിച്ചും സ്ത്രീകള്‍. അവര്‍ അവര്‍ക്ക് വേണ്ടിയുള്ള സമയമാണ് ഇവിടെ ചിലവഴിയ്ക്കുന്നത്. കുട്ടികളെ പഠിപ്പിക്കാനോ ഭര്‍ത്താവിനു ഭക്ഷണം ഉണ്ടാക്കാനോ വീട്ടിലേക്കുള്ള ഷോപ്പിങ്ങിനോ ചിലവഴിക്കുന്ന സമയം അവരുടേത് മാത്രമല്ല. പക്ഷെ ഈ സമയം അവര്‍ അവര്‍ക്കു വേണ്ടി മാത്രം മാറ്റി വയ്ക്കുന്നതാണ്. അതിനെ ഞാന്‍ റെസ്പെക്റ്റ് ചെയ്യുന്നുണ്ട്. അതു തന്നെയാണ് എന്‍റെ സന്തോഷവും. എം ബി എ കഴിഞ്ഞ് ഞാന്‍ കോര്‍പ്പറേറ്റ് സെക്റ്ററില്‍ ജോലി ചെയ്തിരുന്നു. അപ്പോഴൊന്നും കിട്ടാത്ത സന്തോഷം എനിക്ക് ഇപ്പോഴുണ്ട്. എന്‍റെ വഴി ഇതാണ് എന്നു കണ്ടെത്തിയതിന്റെ, അത് ആസ്വദിക്കുന്നതിന്റെ സന്തോഷം!

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam