Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യയോടു ശരീരഭാരത്തെക്കുറിച്ചു റിപ്പോർട്ടർ, കിടിലൻ മറുപടി!

Vidya Balan വിദ്യാ ബാലൻ

അഭിനയം കൊണ്ടും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തത െകാണ്ടും പ്രേക്ഷക മനസ്സുകളിലിടം നേ‌ടിയ താരമാണ് വിദ്യാ ബാലൻ. പാർട്ടിയായാലും പ്രമൊഷനായാലും അവാർഡ്ദാന ചടങ്ങുകളായാലും ട്രഡീഷണൽ വസ്ത്രമായ സാരിയിൽ അവതരിക്കുന്ന സുന്ദരി. സൈസ് സീറോ നായികമാർ വീണ്ടും വണ്ണം കുറയ്ക്കാനുള്ള പെടാപ്പാടു പെടുമ്പോൾ വിദ്യക്കു മാത്രം അക്കാര്യത്തിലൊന്നും തീരെ താൽപര്യമില്ല. മാത്രമല്ല തന്റെ ശരീരഭാരത്തെക്കുറിച്ചു മറ്റുള്ളവർ ആശങ്കപ്പെ‌ടുന്നതും താരത്തിനിഷ്ടമല്ല. അടുത്തിടെ വണ്ണം സംബന്ധിച്ചുള്ള  ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കുറിക്കു കൊള്ളുന്ന ഉത്തരം തന്നെ നൽകുകയും ചെയ്തു വിദ്യ. 

vidya വിദ്യ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ മാത്രമേ ചെയ്യുന്നുള്ളോ അതോ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച്...

തുമാരി സുലു എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു വിദ്യ. അപ്പോഴാണ് തീർത്തും മണ്ടത്തരം എന്നു തോന്നുന്നൊരു ചോദ്യം ഒരു മാധ്യമപ്രവർത്തകൻ ഉന്നയിച്ചത്. 'വിദ്യ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ മാത്രമേ ചെയ്യുന്നുള്ളോ അതോ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ' എന്നതായിരുന്നു ആ ചോദ്യം. ഇതെന്തു ചോദ്യം എന്ന ഭാവത്തിൽ ആദ്യം നിന്ന വിദ്യ അതിനു ചുട്ടമറുപടിയാണു നൽകിയത്.

'' ഞാൻ ചെയ്യുന്ന ജോലിയിൽ വളരെ സന്തുഷ്ടയാണ്, സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളും വണ്ണം കുറയ്ക്കലും തമ്മിലുള്ള ബന്ധമെന്താണ്? നിങ്ങളെപ്പോലുള്ളവരുടെ മാനസികാവസ്ഥ മാറ്റിയാൽ വളരെ നന്നായിരുന്നു'', എന്നാണ് വിദ്യ നൽകിയ മറുപടി. നേരത്തെയും തന്റെ വണ്ണം സംബന്ധിച്ച് മറ്റുള്ളവര്‍ ആശങ്കപ്പെടുന്നത് എന്തിനാണെന്ന് വിദ്യ ചോദിച്ചിരുന്നു. തന്റെ ശരീരത്തെ താൻ സ്നേഹിക്കുന്നു, പിന്നെ മറ്റുള്ളളർ എന്തിന് ആകുലപ്പെ‌ടണം എന്നാണ് വിദ്യ അന്നു േചാദിച്ചത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam