Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്ത്? ഒരു ബ്രായുടെ വില പതിമൂന്നു കോടിയോ?

Victoria's Secret Show ഇരുപത്തിയേഴുകാരിയായ ബ്രസീലിയൻ മോഡൽ ലയസ് റിബെയ്റോ ആയിരുന്നു പതിമൂന്നു കോടിയുടെ ഈ ഫാന്റസി ബ്രാ....

ഒരു ബ്രായുടെ വില പതിമൂന്നു കോടിയോ എന്നു ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ സത്യമാണത്. ലോകത്തെ പ്രശസ്ത അടിവസ്ത്ര നിർമാതാക്കളായ വിക്ടോറിയാസ് സീക്രട്ടിന്റെ വാർഷിക പ്രദർശനത്തിലെ മുഖ്യ ആകർഷകമായിരുന്നു പതിമൂന്നു കോടിയുടെ ഈ കിടിലൻ ബ്രാ. ചൈനയിലെ ഷംഗായിൽ വച്ചു നടന്ന ഷോയിൽ ഏവരെയും ആകർഷിച്ചതും ഈ കോടികളുടെ ബ്രാ തന്നെയായിരുന്നു. 

ഇരുപത്തിയേഴുകാരിയായ ബ്രസീലിയൻ മോഡൽ ലയസ് റിബെയ്റോ ആയിരുന്നു പതിമൂന്നു കോടിയുടെ ഈ ഫാന്റസി ബ്രാ ധരിച്ച് കാണികളെ ഞെട്ടിച്ചത്. 600 കാരറ്റ് തൂക്കമുള്ള ഫാന്റസി ബ്രാ 18 കാരറ്റ് സ്വർണവും ഡയമണ്ടും ഇന്ദ്രനീലക്കല്ലുകളും പുഷ്യരാഗവുമെല്ലാം പതിച്ചതാണ്. മൗവാവാഡ് എന്ന ഡിസൈനിങ് കമ്പനിയാണ് ഈ ബ്രായ്ക്കു പിന്നിൽ. 350ഓളം മണിക്കൂറെടുത്ത് 60000ത്തോളം അമൂല്യമായ കല്ലുകൾ പതിപ്പിച്ചാണ് ബ്രാ തയാറാക്കിയതത്രേ.

സ്വർണ നിറത്തിലുള്ള ചിറകുകള്‍ ധരിച്ച് ഫാന്റസ് ബ്രായണിഞ്ഞ് ത്രസിപ്പിക്കുന്ന ലുക്കിലാണ് ലിയാ റാംപിലേക്കെത്തിയത്. ബ്രായ്ക്കു ചേരുന്ന ഗോൾഡൻ പാന്റീസും തൈ ഹൈ ബ്രയൻ അറ്റ്‌വുഡ് ഗ്ലേഡിയേറ്റർ ഹീൽസ് കൂടിയായപ്പോൾ ലയസ് വേറെ ലെവലായി. 

secret-show-2 വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ നിന്ന്

ബ്രസീൽ മോഡലുകളായ അഡ്രിയാന ലിമ, അലെസാൻഡ് അംബ്രോസിയോ അമേരിക്കൻ മോഡലുകളായ ബെല്ല ഹാഡിഡ്, കാർലീ ക്ലോസ് തുടങ്ങിയ പ്രശസ്തരാണ് വിക്ടോറിയാ സീക്രട്ട് ഫാഷൻ ഷോയില്‍ കണ്ണഞ്ചിപ്പിക്കുന്ന അടിവസ്ത്രങ്ങളുമായി ചുവടുവച്ചത്. 

secret-show-1 വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ നിന്ന്

ലോകത്തെ ഏറ്റവും വിലയേറിയ അണ്ടർഗാർമെന്റ്സിന്  ഖ്യാതി നേടിയ ഫാന്റസി ബ്രാ വിക്ടോറിയ സീക്രട്ട് അവതരിപ്പിച്ചത് 2000ലാണ്, ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ റെഡ്ഹോട്ട് ഫാന്റസി ബ്രാ. ഒന്നരക്കോടി ഡോളർ വിലവരുന്ന ഈ ഫാന്റസി ബ്രാ അണിയാൻ ഭാഗ്യം ലഭിച്ചത് ബ്രസീലിയൻ മോഡലായ ഗിസ്‌ലി ബുണ്‍ഡ്ചെനാണ്.

secret-show-3 വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ നിന്ന്

1991ൽ ക്ലൗഡിയ ഷിഫറാണ് ഫാന്റസി ബ്രാ ധരിച്ച ആദ്യമോഡൽ, അന്നു ക്ലൗഡിയ ധരിച്ച ബ്രായുടെ വില അറുപത്തിനാലു കോടിയായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കാണികൾ കാത്തിരിക്കുന്ന ആ ഫാന്റസി ബ്രാ ആയിരുന്നു വിക്ടോറിയാസ് സീക്രട്ട് ഷോയുടെ ഹൈലൈറ്റ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam