ചിത്രകാരനു മുന്നില്‍ ചിലർ നഗ്നരാകാൻ തയാറാകുന്നത് അദ്ദേഹത്തിന്‍റെ സൃഷ്ടിയുടെ മോഡലുകള്‍ ആയതുകൊണ്ടാണ്. ഇവിടെ കുറെ കായികതാരങ്ങള്‍ നഗ്നരായി നിന്നുകൊടുത്തു. അതൊക്കെ ഒരു ഫോട്ടോഗ്രാഫര്‍ തന്‍റെ ക്യാമറയില്‍ പകര്‍ത്തിയെടുത്തു. എന്തിനായിരുന്നു അവര്‍ നഗ്നരായത് എന്ന് അറിയുമോ. ഒരു ചാരിറ്റി കലണ്ടറിന് വേണ്ടി.
സന്നദ്ധപ്രവര്‍ത്തനത്തിനായി ഫണ്ടുകള്‍ കണ്ടെത്താന്‍ പല വഴികളുമുണ്ട്. പാട്ടുകള്‍ പാടിയും, തെരുവ് നാടകങ്ങള്‍ കളിച്ചും അങ്ങനെ പലതും. എന്നാല്‍ ഒരു നല്ലകാര്യത്തിനായി ഫണ്ട് കണ്ടെത്താന്‍ നഗ്നരാകാന്‍ വരെ തയ്യാറായി ഒരു കൂട്ടം കായികതാരങ്ങള്‍. ലണ്ടനിലാണ് സംഭവം. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള കായികാഭ്യാസികളാണ് നഗ്നരായി ഒരു ചാരിറ്റി കലണ്ടറിനു വേണ്ടി അണിനിരന്നത്.
ലണ്ടന്‍ ഫോട്ടോഗ്രാഫറായ ഡൊമിനിക കുഡയാണ് ചാരിറ്റി കലണ്ടറിനു വേണ്ടി ചിത്രങ്ങള്‍ തയ്യാറാക്കിയത്. ഫോട്ടോഗ്രാഫിക്കു മുമ്പ് താനുമൊരു കായികതാരമായിരുന്നുവെന്ന പശ്ചാത്തലമാണ് ഡൊമിനികയെ ഇത്തരമൊരു ഫോട്ടോഷൂട്ടിലേയ്ക്ക് നയിച്ചത്.
ക്രോസ് ഫിറ്റ് ചാമ്പ്യന്‍മാരും ബാലേ നര്‍ത്തകരും ഉള്‍പ്പെടെ 18 കായികാഭ്യാസികള്‍ അടങ്ങുന്നതായിരുന്നു ഫോട്ടോഷൂട്ട്. കഴിവുണ്ടായിട്ടും മികച്ച പരിശീലനമോ, കായിക സാമഗ്രികളോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന യുവകായികതാരങ്ങളെ സഹായിക്കുവാനായിട്ടാണ് ഈ ചാരിറ്റി കലണ്ടര്‍ പുറത്തിറക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇത്തരം കായിക താരങ്ങളിലേക്കെത്തിക്കും.
പല താരങ്ങളും തങ്ങള്‍ പ്രാഗത്ഭ്യം തെളിയിച്ച കായികാഭ്യാസത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള ഫോട്ടോയാണ് ഡൊമിനിക എടുത്തിരിക്കുന്നത്. പോളണ്ടിലെ വാര്‍സോവില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്.
2018ലേക്കുള്ള കലണ്ടറിനു പുറമെ 300 പേജുള്ള ഒരു ഡയറിയും ഇതോടൊപ്പം തയ്യാറാക്കുന്നുണ്ട്. ഇതില്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ക്കൊപ്പം ദിനംപ്രതി ചെയ്യേണ്ട പരിശീലന സമയങ്ങളെ കുറിച്ചും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam