മാസ്മരിക സൗന്ദര്യത്തിലൂടെ റെഡ് കാർപറ്റ് വേദികളെപ്പോലും ഞെട്ടിച്ച താരമാണ് ബിടൗൺ ബ്യൂട്ടി ഐശ്വര്യ റായി. ലോകസുന്ദരിപ്പട്ടം ലഭിച്ച് വർഷം ഇത്ര കഴിഞ്ഞെങ്കിലും ഇപ്പോഴും ആളുകളുടെ മനസ്സിൽ മറക്കാതെ നിൽക്കുന്ന ലോകസുന്ദരിമാരിലൊരാൾ ആഷ് ആണെന്നതിൽ സംശയമില്ല. താരവിരുന്നുകളിലും ഫാഷൻ ഷോകളിലുമൊക്കെ അസാമാന്യ ലുക്കോടെ എത്താറുള്ള ഐശ്വര്യയെ ഫാഷന്റെ റാണിയെന്നു പോലും വിളിക്കുന്നവരുണ്ട്. പക്ഷേ ആ ആഷിനിതെന്തു പറ്റിയെന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം. അത്തരത്തിലൊരു ലുക്കിലാണ് ഐശ്വര്യ കഴിഞ്ഞ ദിവസം അവതരിച്ചത്.
ഗൗരി–നൈനിക ബ്രാൻഡ് ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിൽ താരം തീർത്തും നിരാശപ്പെടുത്തിയെന്നാണ് ഫാഷനിസ്റ്റകളുടെ വാദം. ബ്ലാക്ക് കളറില്‍ ഫ്ലോറൽ ഡിസൈനുള്ള കോള്‍ഡ് ഷോൾഡർ ടോപ്പും ഇൻഡിഗോ നിറത്തിലുള്ള സ്കർട്ടുമാണ് താരം ധരിച്ചിരുന്നത്. ബ്ലാക്കും ബ്ലൂവും നല്ല കളർ കോമ്പിനേഷൻ ആണെങ്കിൽപ്പോലും ആഷിന്റെ വസ്ത്രത്തിൽ ആ ചേർച്ച കണ്ടില്ലെന്നാണ് പലരും പറയുന്നത്. ഫ്ലോറൽ വർക്കുള്ള ടോപ്പും കണ്ണുകളെ കുളിർപ്പിക്കുന്ന ടോപ്പും മനോഹരമാണെങ്കിലും അവ ഒന്നിച്ചിട്ടതിൽ തീരെ സൗന്ദര്യമില്ലെന്നാണ് നിരീക്ഷണം.
എങ്കിലും ഒരൊറ്റ കാര്യത്തിൽ ആരാധകർക്ക് ആഷിനെ സമ്മതിക്കാതിരിക്കാൻ വയ്യ. അത് ആ മിനിമൽ മേക്കപ് ലുക്കിലാണ്. ആഭരണങ്ങളുടെ അകമ്പടികൾ ഒന്നുമില്ലാതെ ഒഴിച്ചിട്ട കഴുത്തും കാതും കൈകളുമൊക്കെ ആഷിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഒപ്പം ബർഗണ്ടി നിറത്തിലുള്ള അഴിച്ചിട്ട ഹെയർസ്റ്റൈലും ഐശ്വര്യയുടെ ലുക്ക് ഇരട്ടിച്ചു. വസ്ത്രത്തിൽ പിഴച്ചാലും മേക്കപ്പിൽ ആഷ് നിരാശപ്പെടുത്തിയില്ലെന്നു സമാധാനിക്കുകയാണ് പലരും.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam