യുഎഇ ജൂൺ 2018 - സുവർണ്ണ സൗഭാഗ്യങ്ങളുമായി ഈ വേനൽക്കാലം കൂടുതൽ തിളക്കമുള്ളതാക്കാൻ മാലോകരുടെ പ്രിയ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് അവസരമൊരുക്കുന്നു.
പരിശുദ്ധമായ സ്വർണത്തിലും സർട്ടിഫൈഡ് ഡയമണ്ടുകളും കൊണ്ട് വിശേഷ ശ്രദ്ധയോടെ നിർമിച്ച മാല, വള, മൂക്കുത്തി, കമ്മലുകൾ എന്നിവയുടെ കമനീയ ശേഖരമാണ് സമ്മർ സ്‌പെഷൽ എഡിഷന്റെ ഭാഗമായി ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി പുറത്തിറക്കിയിരിക്കുന്നത്. അതീവ നൈപുണ്യത്തോടെ നിർമിച്ച ഡയമണ്ട് പെൻഡനുകളുടെ വിപുല ശേഖരമാണ് സമ്മർ കളക്ഷനിലെ പ്രധാന ആകർഷണം.
"ആഭരണപ്രേമികൾക്കായി തികച്ചും പുതുമയുള്ള ഒരു ആഭരണ ശേഖരവുമായാണ് ഇത്തവണ ഞങ്ങൾ എത്തുന്നത്. നിങ്ങളുടെ ആഭരണ സങ്കൽപ്പങ്ങൾക്ക് മാറ്റുകൂട്ടാൻ ഇതിനാകുമെന്ന് ഞങ്ങൾക്കുറപ്പാണ്." ആലുക്കാസ് ഗ്രൂപ്പ് എംഡി ജോയ് ആലുക്കാസ് പറയുന്നു.
മികച്ച ആനുകൂല്യങ്ങൾക്ക് പുറമെ സ്വർണം കൈമാറുമ്പോൾ 0% ഡിഡക്ഷൻ റേറ്റും പണിക്കൂലിയിൽ വൻ ഇളവും കരസ്ഥമാക്കാം. തീർന്നില്ല....500 ദിർഹത്തിനു മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഒരു സ്‌പെഷൽ കൂപ്പൺ ലഭിക്കും. ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ 500 സ്വർണക്കട്ടികൾ വരെ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ജോയ് ആലുക്കാസ് ഒരുക്കുന്നത്.
*****
ജോയ് ആലുക്കാസ് ഗ്രൂപ്പ്
ഇന്ത്യയ്ക്ക് പുറമെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സിംഗപ്പൂർ, മലേഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിലും ജോയ് ആലുക്കാസ് ഗ്രൂപ്പ് ബിസിനസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജ്വല്ലറി, ഫാഷൻ, മണി എക്സ്ചേഞ്ച്, സിൽക്ക് & മാൾ തുടങ്ങി വൈവിധ്യമാർന്ന ബിസിനസ് രംഗങ്ങളിലും ജോയ് ആലുക്കാസ് നിറഞ്ഞ സാന്നിധ്യമാണ്. 8000 ലേറെ പേർ ജോയ് ആലുക്കാസ് ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. ലോകത്തിലെ തന്നെ ബൃഹത്തായ ആഭരണ ശൃംഖലയും ജോയ് ആലുക്കാസിന് സ്വന്തം.