വിവാഹമോ വിരുന്നോ പാർട്ടിയോ എന്തുമായിക്കൊള്ളട്ടെ, അണിഞ്ഞൊരുങ്ങിപ്പോകാനാണ് പെണ്‍കുട്ടികൾക്കു പ്രിയം. സാരിക്കും ചുരിദാറിനും എന്നു വേണ്ട, ഏതൊരു വസ്ത്രത്തിനും ചേരുന്ന ആഭരണങ്ങള്‍ തന്നെ അണിയണമെന്നതു നിർബന്ധവുമാണ്. പെൺമണികളുടെ ആഭരണ പ്രേമത്തെ കണ്ടറിഞ്ഞു തന്നെയാണ് ജോയ്ആലുക്കാസ് ഇന്നുവരെയും മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഡിസൈൻ കൊണ്ടും ഗുണമേന്മ കൊണ്ടും മുന്നിൽ നിൽക്കുന്ന പ്രൈഡ്, ജോയ്ആലുക്കാസ് ഡയമണ്ട്പ്രിയർക്കായി ഒരുക്കുന്ന പ്രത്യേക കളക്ഷനാണ്. ഇതുകൂടാതെ രത്‍ന (പ്രഷ്യസ്‍ സ്റ്റോൺ), മസാകി (പേൾ), എലഗൻസാ (പോള്‍കി), അപൂർവ (ഗോള്‍ഡ്), സെനിന (22 കാരറ്റ് ടർകിഷ് കളക്ഷൻ), വേദ ( ട്രഡീഷണൽ ജ്വല്ലറി കളക്ഷൻ) ലിറ്റിൽ ജോയ് (കിഡ്സ് ജ്വല്ലറി) തുടങ്ങിയവയും ജോയ്ആലുക്കാസിന്റെ മികവുറ്റ കളക്ഷനുകളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
130 ഷോറൂമുകൾ, 14 രാജ്യങ്ങൾ... വെറും മുപ്പതു വർഷത്തിനുള്ളിൽ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലർ എത്തിയിരിക്കുന്നത് അനന്യസാധാരണമായ വളർച്ചയിലേക്കാണ്. ജോയ്‌ആലുക്കാസ് എന്ന വ്യാപാര നാമത്തിൽ പ്രത്യേകം ജ്വല്ലറി ഷോറൂമുകൾ ആരംഭിച്ചത് 1998ൽ ആണ്. ദുബായിലായിരുന്നു ആദ്യത്തെ ഷോറൂം. ഇന്ത്യയിൽ ആദ്യ ഷോറൂം തുടങ്ങുന്നതു 2002ൽ കോട്ടയത്താണ്. ഇന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് യുഎഇ, ഇന്ത്യ, യുകെ, സിങ്കപൂർ, മലേഷ്യ, ഖത്തർ, ഒമാൻ, ബഹ്റിൻ, കുവൈറ്റ്, സൗദി അറേബ്യ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലായി 10 മില്യൺ കസ്റ്റമേഴ്സുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ISO 9001, ISO 14001 സെർട്ടിഫിക്കേഷൻ എന്നിവ നേടിയിട്ടുള്ള ഏക ജ്വല്ലറിയായ ജോയ്ആലുക്കാസ് വേറിട്ടു നിൽക്കുന്നത് അതിന്റെ വ്യത്യസ്തമായ ഡിസൈനിങ് കൊണ്ടും ഗുണമേന്മ കൊണ്ടും മികച്ച കസ്റ്റമർ സര്‍വീസ് കൊണ്ടുമൊക്കെയാണ്.
''മുപ്പതു വർഷം മുമ്പ് ഞാൻ ജോയ്ആലുക്കാസ് ഷോറൂം ആദ്യമായി തുറക്കുന്ന സമയത്ത് എനിക്കൊരു ലളിതമായ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു, കസ്റ്റമേഴ്സിന് ഏറ്റവും നല്ല സ്വർണ്ണം നൽകുക എന്നതായിരുന്നു അത്. ഓരോ നേട്ടങ്ങളും ഞങ്ങളുടെ ലക്ഷ്യത്തെ ഊട്ടിയുറപ്പിക്കുന്നതും കൂടുതൽ ദൂരം പോകാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നതുമാണ് '' ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ ജോയ്ആലുക്കാസ് പറയുന്നു. '' ഞങ്ങളുടെ കസ്റ്റമേഴ്സിന്റെ സഹായമോ പിന്തുണയോ ഇല്ലായിരുന്നുവെങ്കിൽ ഇതൊന്നും നടക്കുമായിരുന്നില്ല. കൂടുതൽ പരിശ്രമിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത് അവരാണ്. കഴിഞ്ഞ മൂന്നു ദശകക്കാലം അവർ നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ''
കാനഡ, ഓസ്ട്രേലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ പുതിയ ഷോറൂമുകൾ ഉടൻ തുറക്കും. ഉപഭോക്താക്കൾക്കായ് ഒട്ടേറെ പദ്ധതികൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
ജ്വല്ലറിക്കു പുറമെ മണി എക്സ്ചേഞ്ച്, ഫാഷൻ ആൻഡ് സിൽക്സ്, ലക്ഷ്വറി എയർ ചാർട്ടേഴ്സ്, മാളുകൾ തുടങ്ങിയ ബിസിനസ് രംഗങ്ങളിലും ജോയ്ആലുക്കാസ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 8000ത്തോളം പ്രൊഫഷണലുകളുമായി ജോയ്ആലുക്കാസ് വിജയങ്ങൾ കൊയ്തു കൊണ്ടിരിക്കുകയാണ്.