Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ വാര്യരെ ട്രോളുന്നതിൽ കാര്യമുണ്ടോ?

priya-varrier

പ്രിയ വാരിയരുടെ കണ്ണിറുക്കലിലേക്ക് കണ്ണെറിയുകയാണ് ഇന്ത്യൻ പരസ്യലോകവും. ഒരു സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് അടുത്ത സിനിമയിൽ അവസരം ലഭിക്കുന്നതു പുതുമയുള്ള കാര്യമല്ല. എന്നാൽ, ഒരു സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് അതിലെ നായിക ദേശീയ തലത്തിൽ രണ്ടു പരസ്യങ്ങൾ ചെയ്യുക മലയാളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാർ ലൗവി’ലെ കണ്ണിറുക്കൽ വൈറലായതിനു തൊട്ടുപിന്നാലെയാണ് നെസ്‌ലെ മഞ്ച് തങ്ങളുടെ ചോക്ലേറ്റുപെട്ടിയുമായി പ്രിയയെ തേടിവന്നത്. സിനിമയുടെ ചിത്രീകരണം തൃശൂരിൽ നടക്കുമ്പോഴായിരുന്നു മുംബൈയിൽനിന്നു പരസ്യകമ്പനിയെത്തിയത്. ഒറ്റദിവസം കൊണ്ടു ഷൂട്ട് തീർക്കാമെന്നായിരുന്നു കമ്പനിയുടെ ഓഫർ. അങ്ങനെ പ്രിയയുടെ മഞ്ച് പരസ്യം വെക്കേഷൻ കാലത്ത് ഐപിഎൽ ക്രിക്കറ്റിനിടെ ടെലിവിഷനിൽ വന്നു.

സിനിമയുടെ ചിത്രീകരണം രണ്ടാംഘട്ടത്തിലെത്തിയപ്പോൾ അതാ അടുത്ത ഓഫർ. ഹിന്ദുസ്ഥാൻ ലീവർ ഉൽപന്നമായ പോണ്ട്‌സ് ക്രീമിന്റെ പരസ്യചിത്രീകരണം. മുംബൈ ഫിലിംസിറ്റിയിൽ നാലു ദിവസത്തെ ചിത്രീകരണത്തിനു കമ്പനി വൻപ്രതിഫലം നൽകിയെന്നാണ് ഇംഗ്ലിഷ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

മഞ്ചിന്റെ പരസ്യം ഹിറ്റായെങ്കിലും സോഷ്യൽമീഡിയയിൽ ചില ഗ്രൂപ്പുകൾ ട്രോളും ആരോപണവും നിരത്തി പ്രിയയെ ആക്രമിച്ചിരുന്നു. പരസ്യം ഹിറ്റാകാത്തതുകൊണ്ട് മഞ്ച് പരസ്യം പിൻവലിച്ചുവെന്നായിരുന്നു ഒരു ആരോപണം. 14 ടേക്ക് വരെ ഷൂട്ടിനായി എടുക്കേണ്ടിവന്നു എന്നായിരുന്നു മറ്റൊരു വിമർശനം. എന്നാൽ, അടുത്ത പരസ്യത്തിനു മുൻപ് പ്രിയയുടെ ചിത്രം തങ്ങളുടെ കവറിൽ തന്നെ കൊണ്ടുവരാനുള്ള ആലോചനയിലാണ് മഞ്ച് എന്നാണു പുതിയ വാർത്ത. ഐപിഎൽ ക്രിക്കറ്റിനു വേണ്ടി ആറുഭാഷകളിലാണ് പ്രിയയുടെ പരസ്യം അവതരിപ്പിച്ചത്. ഇന്ത്യയിലെ മിക്കഭാഷകളിലും ഡബ്ബ് ചെയ്തിറക്കുന്ന ‘അഡാർ ലൗവി’ന്റെ ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുകയാണ്.

Read more : Lifestyle Malayalam Magazine, Beauty Tips in Malayalam