ടൈയ്ക്ക് യോജിച്ച മാസ്ക് ; അച്ഛന്റെ സ്റ്റൈൽ പങ്കുവച്ച് മകൾ ; സൂപ്പര്‍ഹിറ്റ്
എന്തായാലും മാസ്ക് ധരിക്കണം. അപ്പോൾ കുറച്ച് സ്റ്റൈലിഷ് ആയാലെന്താ ? അമേരിക്കയിലെ ടെക്സസ് സ്വദേശി സ്റ്റീവ് പിന്നെ ഒന്നും നോക്കിയില്ല. തന്റെ ടൈയ്ക്ക് അനുയോജ്യമായ മാസ്ക് തയാറാക്കി. അതും ധരിച്ച് സ്റ്റൈലിഷ് ആയി ഓഫിസിലേക്ക്

എന്തായാലും മാസ്ക് ധരിക്കണം. അപ്പോൾ കുറച്ച് സ്റ്റൈലിഷ് ആയാലെന്താ ? അമേരിക്കയിലെ ടെക്സസ് സ്വദേശി സ്റ്റീവ് പിന്നെ ഒന്നും നോക്കിയില്ല. തന്റെ ടൈയ്ക്ക് അനുയോജ്യമായ മാസ്ക് തയാറാക്കി. അതും ധരിച്ച് സ്റ്റൈലിഷ് ആയി ഓഫിസിലെത്താനും തുടങ്ങി. സ്റ്റീവിന്റെ ഈ സ്റ്റൈൽ പരീക്ഷണം മകൾ കിയാന മോണ്ട്ഗോമറിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
‘അച്ഛാ... എന്തിന് ?’ എന്നു കുറിച്ചാണ് സ്റ്റീവിന്റെ ചിത്രങ്ങള്‍ കിയാന പോസ്റ്റ് ചെയ്തത്. എന്നാൽ ഈ സ്റ്റൈലിഷ് ഡാഡിയെ സോഷ്യൽ ലോകം പെട്ടെന്നു തന്നെ ഏറ്റെടുത്തു. 6,75,000 ലൈക്കും 82,000 റീട്വീറ്റുകളുമാണ് ഈ പോസ്റ്റിന് ലഭിച്ചത്.
ടെക്സസിലെ ഒരു വാഹനവിൽപന കേന്ദ്രത്തിൽ സെയിൽസ്മാൻ ആണ് സ്റ്റീവ്. ടൈയ്ക്ക് ഒപ്പം ലഭിക്കുന്ന പോക്കറ്റ് സ്ക്വയർ ഉപയോഗിച്ചാണ് അനുയോജ്യമായ മാസ്ക്കുകൾ ഉണ്ടാക്കിയത്. കാമുകി ക്വിൻ ലാറ്റിമറുമായി സംസാരിച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു ആശയം ലഭിക്കുന്നത്.
ജോലി സ്ഥലത്ത് മികച്ച രീതിയിൽ വസ്ത്രം ധരിക്കണമെന്നു നിർബന്ധമുണ്ടെന്നും പട്ടാളത്തിൽ ജോലി ചെയ്തിരുന്നപ്പോള്‍ യൂണിഫോം ധരിച്ച് ശീലിച്ചതാണ് വസ്ത്രങ്ങൾ ഒരേപോലെ ധരിക്കാനുള്ള താൽപര്യത്തിനു കാരണമെന്നും സ്റ്റീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മാസ്ക് ധരിച്ച എല്ലാവരേയും കാണുമ്പോൾ ഒരുപോലെ തോന്നുന്നുവെന്നും അതിനാൽ തനിക്ക് സ്വന്തം സ്റ്റൈൽ വേണമെന്ന് ആഗ്രഹിച്ചിരുന്നതായും സ്റ്റീവ് പറഞ്ഞു.
ഇതുവരെ 15 മാസ്ക്കുകൾ ഉണ്ടാക്കി. കൂടുതൽ മാസ്ക്കുകൾ വരും ദിവസങ്ങളിൽ തയാറാകും. എല്ലാ ദിവസവും ടൈയ്ക്ക് അനുയോജ്യമായ മാസ്ക് ധരിച്ച് സ്റ്റൈലിഷ് ആയി ഓഫിസിൽ പോകുന്നത് താൻ വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന് സ്റ്റീവ് വ്യക്തമാക്കി.
അച്ഛന്റെ ഓരോ ദിവസത്തെയും മാസ്ക്കുകൾ കിയാന സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്. എല്ലാം സോഷ്യൽ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടുകയും ചെയ്യുന്നു.
English Summary : matching his face masks to his ties every day