സ്വർണം പതിച്ച ഫെയ്സ് ഷീൽഡ്, തൊപ്പിയായും ഉപയോഗിക്കാം; വില 70,000 രൂപ
സുരക്ഷ എന്നതിനൊപ്പം ഫാഷന്റെയും സ്റ്റൈലിന്റെയും ഭാഗമായി മാസ്ക്കുകൾ മാറിയത് അതിവേഗമായിരുന്നു. വസ്ത്രങ്ങൾക്ക് അനുയോജ്യമായതു മുതൽ വജ്രവും സ്വർണവും വെള്ളിയും കൊണ്ടുള്ള മാസ്ക്കുകൾ വരെ ഇക്കാലയളവിൽ വാർത്തകളിൽ നിറഞ്ഞു. ഇതിനു പിന്നാലെ ഫേസ് ഷീൽഡുകളും ശ്രദ്ധ നേടി. ഇപ്പോഴിതാ സ്വർണം പതിപ്പിച്ച ഫേസ് ഷീൽഡുമായി

സുരക്ഷ എന്നതിനൊപ്പം ഫാഷന്റെയും സ്റ്റൈലിന്റെയും ഭാഗമായി മാസ്ക്കുകൾ മാറിയത് അതിവേഗമായിരുന്നു. വസ്ത്രങ്ങൾക്ക് അനുയോജ്യമായതു മുതൽ വജ്രവും സ്വർണവും വെള്ളിയും കൊണ്ടുള്ള മാസ്ക്കുകൾ വരെ ഇക്കാലയളവിൽ വാർത്തകളിൽ നിറഞ്ഞു. മാസ്ക്കിനു പിന്നാലെ ഫെയ്സ് ഷീൽഡുകളും പ്രാധാന്യം നേടി. ഇപ്പോഴിതാ സ്വർണം പതിപ്പിച്ച ഫെയ്സ് ഷീൽഡുമായി പുതിയ ഫാഷൻ പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് ലക്ഷ്വറി ബ്രാൻഡ് ആയ ലൂയി വിറ്റൻ.
ലൂയിസ് വിറ്റൺ ലോഗോയും ഡിസൈനും ഉളക്കൊള്ളുന്ന, സ്വർണ സ്റ്റഡുകൾ പിടിപ്പിച്ച സ്ട്രാപ് ആണ് ഫേസ് മാസ്ക്കിനെ സ്റ്റൈലിഷ് ആക്കുന്നത്. പ്ലാസ്റ്റിക് മുഖാവരണം മുകളിലേക്ക് ഉയർത്തി തൊപ്പിയായി ഉപയോഗിക്കാമെന്നും ശ്കതമായ സൂര്യപ്രകാശത്തിലും കാഴ്ച സുഖകരമാക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒക്ടോബർ 30 മുതൽ വിപണിയിലെത്തുന്ന ഈ ഫെയ്സ് ഷീൽഡിന്റെ വില 961 ഡോളറാണ്. ഇന്ത്യൻ രൂപയിൽ 70,610 രൂപ. 2020 ക്രൂയിസ് കലക്ഷന്റെ ഭാഗമാണ് ഈ ഫേസ് ഷീൽഡ്.
English Summary : Louis Vuitton Will Sell Luxury Face Shields