പാഴ് തുണികൾ ട്രെന്റി വസ്ത്രങ്ങളാക്കാം; ഇത് കൃതി ടുലയുടെ ഫാഷൻ മാജിക്!
ഫാഷൻ രംഗത്ത് പുതിയ ട്രെന്റുകൾ അവതരിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് ഇന്ത്യൻ ഡിസൈനർ കൃതി ടുല. ഇതിനായി തുണി ഫാക്ടറികളിൽ മിച്ചം വരുന്ന തുണിക്കഷണങ്ങൾ ശേഖരിച്ചാണു കൃതി വസ്ത്രങ്ങൾ ഒരുക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ആവശ്യമുള്ള വസ്ത്രങ്ങൾ കൃതി ഇങ്ങനെ ഡിസൈൻ

ഫാഷൻ രംഗത്ത് പുതിയ ട്രെന്റുകൾ അവതരിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് ഇന്ത്യൻ ഡിസൈനർ കൃതി ടുല. തുണി ഫാക്ടറികളിൽ മിച്ചം വരുന്ന തുണിക്കഷണങ്ങൾ ശേഖരിച്ചാണു കൃതി വസ്ത്രങ്ങൾ ഒരുക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വസ്ത്രങ്ങൾ കൃതി ഡിസൈൻ ചെയ്യുന്നുണ്ട്.
മിച്ചം വരുന്ന തുണികൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ ഫാഷൻ മേഖല പ്രകൃതിക്ക് ഏൽപ്പിക്കുന്ന ആഘാതം കുറയ്ക്കാനുമെന്നും അതുവഴി ആഗോളതാപനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാനാകുമെന്നുമാണ് കൃതി അവകാശപ്പെടുന്നത്. മിക്ക വസ്ത്ര നിർമാണ സ്ഥാപനങ്ങളും തുണി മാലിന്യവും വിഷപദാർത്ഥങ്ങളും പുറന്തള്ളപ്പെടുന്നുണ്ട്. നമ്മൾ ധരിക്കുന്നതെല്ലാം നമ്മുടെ ഭക്ഷണത്തെയും വായുവിനെയും ബാധിക്കുന്നതായും കൃതി ഓർമിപ്പിക്കുന്നു.
കൃതിയുടെ സ്ഥാപനമായ ഡൂഡ് ലാഗാണ് പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടും ഫാഷൻ രംഗത്ത് തരംഗം തീർക്കാമെന്ന് തെളിയിച്ചത്. തുടക്കത്തിൽ പാഴ് വസ്തുക്കളിൽ നിന്ന് പുതിയ വസ്ത്രങ്ങൾ ഉണ്ടാക്കുകയെന്നത് സങ്കീർണത നിറഞ്ഞതായിരുന്നു. ഇത്തരം വസ്ത്രങ്ങൾക്ക് വില കൂടുതലാണെന്നും കൃതി പറയുന്നു. വസ്ത്രങ്ങള്‍ കൂടാതെ പാഴ്തുണി ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍, ബാഗുകള്‍, പഴ്‌സുകള്‍ എന്നിവയും നിർമിച്ചു നൽകുന്നുണ്ട്..
English Summary : Indian designer finds sustainable way to high fashion