ലക്ഷുറി ഫാഷന്റെ മറുവാക്കാണ് ഈ രണ്ടക്ഷരം – ഗുച്ചി. ലെതർ, വാച്ചുകൾ, ആഭരണങ്ങൾ, ഫാഷൻ ഏതുമാകട്ടെ കരകൗശല വൈദഗ്ധ്യത്തിന്റെയും സൗന്ദര്യാത്മകതയുടെയും മൂർത്തരൂപമാണത്. ആരും കൊതിക്കുന്ന ഇറ്റാലിയൻ ഡിസൈനർ സ്പർശം. ലോകഫാഷൻ ഭൂപടത്തിൽ ഗുച്ചി 100 വർഷങ്ങൾ പിന്നിടുമ്പോൾ, ആ നാൾവഴികളിലെ കഥകളും കൗതുകങ്ങളും ഏതൊരു

ലക്ഷുറി ഫാഷന്റെ മറുവാക്കാണ് ഈ രണ്ടക്ഷരം – ഗുച്ചി. ലെതർ, വാച്ചുകൾ, ആഭരണങ്ങൾ, ഫാഷൻ ഏതുമാകട്ടെ കരകൗശല വൈദഗ്ധ്യത്തിന്റെയും സൗന്ദര്യാത്മകതയുടെയും മൂർത്തരൂപമാണത്. ആരും കൊതിക്കുന്ന ഇറ്റാലിയൻ ഡിസൈനർ സ്പർശം. ലോകഫാഷൻ ഭൂപടത്തിൽ ഗുച്ചി 100 വർഷങ്ങൾ പിന്നിടുമ്പോൾ, ആ നാൾവഴികളിലെ കഥകളും കൗതുകങ്ങളും ഏതൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷുറി ഫാഷന്റെ മറുവാക്കാണ് ഈ രണ്ടക്ഷരം – ഗുച്ചി. ലെതർ, വാച്ചുകൾ, ആഭരണങ്ങൾ, ഫാഷൻ ഏതുമാകട്ടെ കരകൗശല വൈദഗ്ധ്യത്തിന്റെയും സൗന്ദര്യാത്മകതയുടെയും മൂർത്തരൂപമാണത്. ആരും കൊതിക്കുന്ന ഇറ്റാലിയൻ ഡിസൈനർ സ്പർശം. ലോകഫാഷൻ ഭൂപടത്തിൽ ഗുച്ചി 100 വർഷങ്ങൾ പിന്നിടുമ്പോൾ, ആ നാൾവഴികളിലെ കഥകളും കൗതുകങ്ങളും ഏതൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷുറി ഫാഷന്റെ മറുവാക്കാണ് ഈ രണ്ടക്ഷരം – ഗുച്ചി. ലെതർ, വാച്ചുകൾ, ആഭരണങ്ങൾ, ഫാഷൻ ഏതുമാകട്ടെ കരകൗശല വൈദഗ്ധ്യത്തിന്റെയും സൗന്ദര്യാത്മകതയുടെയും മൂർത്തരൂപമാണത്. ആരും കൊതിക്കുന്ന ഇറ്റാലിയൻ ഡിസൈനർ സ്പർശം. ലോകഫാഷൻ ഭൂപടത്തിൽ ഗുച്ചി 100 വർഷങ്ങൾ പിന്നിടുമ്പോൾ, ആ നാൾവഴികളിലെ കഥകളും കൗതുകങ്ങളും ഏതൊരു സിനിമാക്കഥയെയും വെല്ലുംവിധം ത്രസിപ്പിക്കുന്നതാണ്. 

 

(ഇടത്) ഇറ്റലിയിലെ മിലാനിലുള്ള ഗൂച്ചി സ്റ്റോർ∙ Image Credits : Sorbis / Shutterstock.com, (വലത്) ഗുച്ചിയോ ഗുച്ചി ∙ Image Credits : wikipedia / Shutterstock.com
ADVERTISEMENT

1921ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ തന്റെ ആദ്യത്തെ കട തുറക്കുമ്പോൾ ഗുച്ചിയോ ഗുച്ചി സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നിരിക്കില്ല, തന്റെ പേരിലെ ആ വാലറ്റം ‘ഗുച്ചി’ ലോകഫാഷന്റെ ഭാവികുറിക്കുന്ന, സെക്സ് അപ്പീലിന്റെയും ഹിപ്പ് ഹോപ്പിന്റെയും കന്റംപ്രറി ഡിസൈനുകളുടെയും ജെൻഡർ ഫ്ലൂയിഡ് ഡ്രസിങ്ങിന്റെയും മറുവാക്കാകുമെന്നും 21–ാം നൂറ്റാണ്ടിൽ ലോകജനതയിലെ 46 മില്യൻ സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുടരുന്ന ആഗോള ഫാഷൻ ബ്രാൻഡ് ആകുമെന്നും! പക്ഷേ സാധാരണ ലെതർ വിൽപനക്കാരനിൽ നിന്നു ലക്ഷുറി ഉത്പന്നങ്ങളിലേക്കുളള ആ വളർച്ചയുടെ പാതയിൽ ഫാഷനും ഗ്ലാമറും മാത്രമല്ല, കുടുംബവഴക്കുകളും ആത്യാർത്തിയും, ഗൂഢാലോചനയും കൊലപാതകവും വരെയുണ്ട്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നൊരു ക്രൈം ത്രില്ലറാണ് ഗുച്ചിയുടെ 100 വർഷം. അമേരിക്കൻ പോപ് ഗായിക ലേഡി ഗാഗയെയും സൽമ ഹൈകിനെയും ഉൾപ്പെടെ അഭിനേതാക്കളായെത്തിച്ചു റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത ‘ഹൗസ് ഓഫ് ഗുച്ചി’ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയപ്പോൾ വീണ്ടുമൊരിക്കൽ കൂടി ഈ ഇറ്റാലിയൻ ബ്രാൻഡിന്റെ ചരിത്രത്തിലേക്കു കണ്ണെറിയുകയാണ് ഫാഷൻ ലോകം. 

 

ഗുച്ചി ലക്ഷുറി ബാഗ് ∙ Image credits : NeydtStock/ Shutterstock.com

∙ കുടിയേറ്റക്കാരൻ കണ്ട ലക്ഷുറി ഫാഷൻ 

 

ADVERTISEMENT

1881ൽ ഇറ്റലിയിലെ സാധാരണ കുടുംബത്തിൽ ജനിച്ചെങ്കിലും കൗമാരക്കാലത്തു തന്നെ നാടു വിടേണ്ടിവന്നു ഗുച്ചിയോ ഗുച്ചിക്ക്. ജീവിതത്തിന്റെ ഭാഗ്യപരീക്ഷണത്തിനായി ഗുച്ചിയെത്തിയത് ലണ്ടനിൽ. അവിടെ സാവോയ് ഹോട്ടലിൽ ബെൽബോയ് ആയി ജോലി ചെയ്തിരുന്ന കാലത്താണ് ഭാവിയിലേക്കു വഴിയൊരുക്കാനുള്ള കാഴ്ചകൾ ആ കൗമാരക്കാരന്റെ ശ്രദ്ധ കവർന്നത്. ഹോട്ടലിലെത്തുന്ന അതിഥികളുടെ മുന്തിയതരം ലഗേജുകളായിരുന്നു അവ. വർഷങ്ങൾക്കു ശേഷം ഫ്ലോറൻസിൽ തിരിച്ചെത്തിയ ഗുച്ചി തന്റെ ആദ്യത്തെ ലെതർ ഉത്പന്നങ്ങളുടെ കട തുറന്നു. ഇറ്റലിയിലെ സമ്പന്നർക്കായുള്ള ലക്ഷുറി ട്രാവൽ ഉത്പന്നങ്ങളായിരുന്നു ഒരുക്കിയത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ഇറ്റലിക്കെതിരായ ലീഗ് ഓഫ് നേഷൻസിന്റെ നിയന്ത്രണങ്ങൾ മൂലം ലെതർ കിട്ടാതെയായി. ഉടനെ തന്നെ തന്റെ കഴിവും ഭാവനയും ചേർത്ത് പ്രശ്നപരിഹാരത്തിനുള്ള വഴികണ്ടെത്തി ഗുച്ചി. ഹെംപിൽ നിന്ന് പുതിയ ഉത്പന്നമൊരുക്കി, പിന്നീട് ഗുച്ചിയുടെ സിഗ്നേച്ചർ പ്രിന്റ് ആയി മാറിയ ഡാർക്ക് ബ്രൗൺ ഡോട്ടുകൾ ആദ്യമായി ഉപയോഗിച്ചതും ഇതിലാണ്. പിന്നീടുള്ള വർഷങ്ങളിൽ ഗുച്ചിയുടെ സ്വന്തം പുതുമകൾ ഒന്നൊന്നായി രംഗത്തെത്തി – ബാംബൂ ഹാൻഡിൽ ഹാൻഡ് ബാഗ്, ഡബിൾ– ജി ലേബൽ, ഗുച്ചി ലോഫർ എന്നിങ്ങനെ... 

 

ഗുച്ചിയുടെ മോഡലുകൾ

∙ മക്കളുടെ രംഗപ്രവേശം 

 

(ഇടത്) മെറ്റ് ഗാല റെഡ് കാർപറ്റിൽ ഗുച്ചി ഗൗണിൽ നടൻ ജാറൂഡ് ലീറ്റോ, (വലത്) ബ്രിട്ടിഷ് ഗായകൻ ഹാരി സ്റ്റൈൽസിനെ വോഗ് മാസികയുടെ കവർ ചിത്രത്തിനായി അലസാൻഡ്രോ മിഷേൽ സ്റ്റെൽ ചെയ്തപ്പോൾ
ADVERTISEMENT

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഗുച്ചിയുടെ സാന്നിധ്യം ഇറ്റലിയിലെ കൂടുതൽ ഇടങ്ങളിലേക്കും രാജ്യത്തിനു പുറത്തേക്കും എത്തിക്കാനായി ശ്രമം. ഒപ്പം ഗുച്ചിയുടെ മൂന്നു മക്കളുടെ രംഗപ്രവേശവും – ആൽഡോ, വാസ്കോ, റൊഡോൽഫോ. ഗുച്ചിയുടെ ആദ്യ ന്യൂയോർക്ക് ഷോറൂം ആൽഡോയുടെ മേൽനോട്ടത്തിൽ തുറന്നു. ഇതിന് കൃത്യം 15 ദിവസങ്ങൾക്കു ശേഷം ഗുച്ചിയോ ഗുച്ചി മരിച്ചെങ്കിലും ബ്രാൻഡിന്റെ വളർച്ച തുടരുകയായിരുന്നു. ന്യൂയോർക്കിൽ പുതുതരംഗം സൃഷ്ടിച്ചു ഗുച്ചി ഉൽപന്നങ്ങൾ. നഗരത്തിലെ പ്രധാനിയായിരുന്ന ജാക്കി കെന്നഡി ഉപയോഗിച്ച ബാഗിന്റെ മോഡലിന് ഉടനടി ‘ദ ജാക്കി’ എന്ന പേരു നൽകി ബ്രാൻഡ്. 1985ൽ ഗുച്ചി ഹോഴ്സ്ബിറ്റ് ലോഫർ മെട്രോപൊലീറ്റൻ ആർട് മ്യൂസിയത്തിലെ സ്ഥിരശേഖരത്തിലേക്ക് ഉൾപ്പെടുത്തി. മഡോണയും ബ്രാഡ് പിറ്റും ഉൾപ്പെടെയുള്ള താരങ്ങൾ സിനിമയിലും മ്യൂസിക് അവാർഡ് നിശയിലേക്കും മറ്റും ഗുച്ചിയുടെ ഉൽപന്നങ്ങൾ ധരിച്ചു. 

ഗുച്ചിയുടെ ഉത്പന്നങ്ങൾ ∙ Image Credits: Creative Lab/ Shutterstock.com

 

അതേസമയം ഗുച്ചിയുടെ ഡിസൈനർ ഉൽപ്പന്നങ്ങളുടെ കാഴ്ച പോലെ മനോഹരമായിരുന്നില്ല ഉള്ളറയിലെ കാണാക്കാഴ്ചകൾ. ‘70–‘90 കാലഘട്ടത്തിൽ മൂന്നു സഹോദരങ്ങളും തമ്മിലുള്ള സംഘർഷങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വഷളാവുകയായിരുന്നു. ടാക്സ് അടക്കാതിരുന്നതു മൂലമുള്ള നിയമക്കുരുക്കുകൾ, ബ്രാൻഡ് നോക്കിനടത്തുന്നതിലെ പാളിച്ചകൾ, വിൽപന കുറഞ്ഞുകൊണ്ടിരിക്കുന്നത് തുടങ്ങിയ പ്രശ്നങ്ങൾക്കിടെയായിരുന്നു ആ കൊലപാതകം! കൊല്ലപ്പെട്ടത് ഗുച്ചിയുടെ പേരക്കുട്ടിയും ഒരുകാലത്ത് ബ്രാൻഡിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മൗറിസിയോ ഗുച്ചി. 

 

താമസിയാതെ ഗുച്ചി കുടുംബത്തിന് കമ്പനിയിലുണ്ടായിരുന്ന ഓഹരികളെല്ലാം നഷ്ടമായി. 1993ൽ ബഹ്റൈൻ കേന്ദ്രമായുള്ള ഇൻവെസ്റ്റ് കോർപ് ഗുച്ചി ഏറ്റെടുത്തു. പിന്നീട് ഇതു ഫ്രെഞ്ച് കമ്പനിയായിരുന്ന പിപിആർ വാങ്ങി (ഇപ്പോൾ കെറിങ് എസ്എ). 

 

∙ സെക്സ് അപ്പീൽ –ടു– ജെൻഡർലെസ് ഫാഷൻ 

 

ഏവരെയും ഞെട്ടിച്ച അകാലമരണത്തിനു മുൻപ് ഗുച്ചിയുടെ തലപ്പത്തിരുന്ന നല്ലനാളുകളിൽ മൗറീസിയോ ഗുച്ചിയെടുത്ത മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു പിന്നീട് ബ്രാൻഡിന്റെ തുടർവളർച്ചയ്ക്കു വഴിയൊരുക്കിയത്. അമേരിക്കൻ ഡിസൈനർ ടോം ഫോഡിനെ ക്രിയേറ്റീവ് ഡയറക്ടറുടെ കസേരയിലെത്തിച്ചതു മൗറീസിയോയാണ്. ഗുച്ചിയുടെ ബ്രാൻഡ് ഫാഷനിലേക്കും പരസ്യ ക്യാംപെയിനുകളിലേക്കും കൂടിയ ഡോസിൽ സെക്സ് അപ്പീൽ നിറച്ചത് ടോം ഫോഡാണ്. തൊണ്ണൂറുകളിലെ സബ് കൾച്ചർ ഫാഷനിൽനിന്നു വേറിട്ട ഹൈ– ഫാഷൻ ഒരുക്കിയതിന്റെയും ഗുച്ചിയെ ബില്യൻ ഡോളർ ബിസിനസാക്കി മാറ്റിയതിന്റെയും പിന്നിലെ ഭാവനാത്മകമായ ബുദ്ധികേന്ദ്രമായിരുന്നു ഫോഡ്. അദ്ദേഹത്തിന്റെ പിന്തുടർച്ച കൈകാര്യം ചെയ്യുന്നതിൽ അലെസാൻഡ്ര ഫാകിനെറ്റിയും ഫ്രിഡ ജംനിനിയും മികച്ച കയ്യടക്കം കാട്ടി. തുടർന്ന് ഗുച്ചിയിലെ ഹാൻഡ് ബാഗ് ഡിസൈനറായിരുന്ന അലസാൻഡ്രോ മിഷേൽ 2015ൽ ക്രിയേറ്റിവ് ഡയറക്ടറായി. 

ഫാഷനിൽ സ്ത്രീ– പുരുഷഭേദം ആവശ്യമില്ലെന്നു പ്രഖ്യാപിച്ച് ജെൻഡർലെസ് ഫാഷന്റെ അപ്പോസ്തലനാകുകയായിരുന്നു അലസാൻഡ്രോ മിഷേൽ. പുരുഷ ഫാഷനിൽ മിഷേൽ കൊണ്ടുവന്ന ജെൻഡർ ഫ്ലൂയിഡിറ്റിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഫാഷൻലോകവും. 2019ലെ മെട്രൊപൊലീറ്റൻ മ്യൂസിയം ഓഫ് ആർട്സിന്റെ കോസ്റ്റ്യൂം ഗാലയിൽ അമേരിക്കൻ അഭിനേതാവായ ജാറൂഡ് ലീറ്റോയെ ഗുച്ചിയുടെ റെഡ് ഈവനിങ് ഗൗണിലാണ് മിഷേൽ സ്റ്റൈൽ ചെയ്തത്. അമേരിക്കൻ വോഗ് മാസികയുടെ കവറിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന പുരുഷൻ എന്ന ചരിത്രമൂഹൂർത്തത്തിലേക്കായി ബ്രിട്ടിഷ് ഗായകൻ ഹാരി സ്റ്റൈൽസിനെ മിഷേൽ ഒരുക്കിയത് ഗുച്ചി ഗൗണും ജാക്കറ്റും ധരിപ്പിച്ചാണ്. ഫാഷനിൽ ജെൻഡർ കലർത്തുന്നത് ഭാവനയെയും ആത്മാവിഷ്കാരത്തെയും പരിമിതപ്പെടുത്തലാണ് എന്നു പറയുന്നു അലസാൻഡ്രോ മിഷേൽ.