'മോഹൻലാലിനു വേണ്ടി 30 കോസ്റ്റ്യൂംസ്; പൃഥ്വിയുടെ ലുക്ക് വ്യത്യസ്തമാക്കിയത് ആ ട്രിക്ക് ' ബ്രോ ഡാഡിയിലെ സുജിത്ത് ടച്ച്
ചരിത്ര സിനിമയ്ക്ക് വസ്ത്രങ്ങൾ ഒരുക്കി ദേശീയ ചലച്ചിത്ര പുരസ്കാരം വീട്ടിലെത്തിച്ച ശേഷം കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ കണ്ണുവച്ചത് സിനിമാപ്രേമികളുടെ ഹൃദയമാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന പിരിയഡ് സിനിമയുടെ മങ്ങിയതും നരച്ചതും ഇരുണ്ടതുമായ വസ്ത്രങ്ങളിൽ നിന്ന് സ്വപ്നം പോലെ മനോഹരമായ
ചരിത്ര സിനിമയ്ക്ക് വസ്ത്രങ്ങൾ ഒരുക്കി ദേശീയ ചലച്ചിത്ര പുരസ്കാരം വീട്ടിലെത്തിച്ച ശേഷം കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ കണ്ണുവച്ചത് സിനിമാപ്രേമികളുടെ ഹൃദയമാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന പിരിയഡ് സിനിമയുടെ മങ്ങിയതും നരച്ചതും ഇരുണ്ടതുമായ വസ്ത്രങ്ങളിൽ നിന്ന് സ്വപ്നം പോലെ മനോഹരമായ
ചരിത്ര സിനിമയ്ക്ക് വസ്ത്രങ്ങൾ ഒരുക്കി ദേശീയ ചലച്ചിത്ര പുരസ്കാരം വീട്ടിലെത്തിച്ച ശേഷം കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ കണ്ണുവച്ചത് സിനിമാപ്രേമികളുടെ ഹൃദയമാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന പിരിയഡ് സിനിമയുടെ മങ്ങിയതും നരച്ചതും ഇരുണ്ടതുമായ വസ്ത്രങ്ങളിൽ നിന്ന് സ്വപ്നം പോലെ മനോഹരമായ
ചരിത്ര സിനിമയ്ക്ക് വസ്ത്രങ്ങൾ ഒരുക്കി ദേശീയ ചലച്ചിത്ര പുരസ്കാരം വീട്ടിലെത്തിച്ച ശേഷം കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ കണ്ണുവച്ചത് സിനിമാപ്രേമികളുടെ ഹൃദയമാണ്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന പിരിയഡ് സിനിമയുടെ മങ്ങിയതും നരച്ചതും ഇരുണ്ടതുമായ വസ്ത്രങ്ങളിൽ നിന്ന് സ്വപ്നം പോലെ മനോഹരമായ വർണക്കൂട്ടുളള കാൻവാസുമായാണ് സുജിത്ത് ബ്രോഡാഡിയിലെത്തിയത്. മോഹൻലാല്‍– പൃഥ്വിരാജ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടവരെല്ലാം സോഷ്യൽമീഡിയയിൽ തിരഞ്ഞത് ആ കോസ്റ്റ്യൂം ഡിസൈനറുടെ പേരാണ്. പലരും മെസേജുകളയച്ചും വിളിച്ചും അഭിനന്ദിച്ചു. ഒടുവിലൊരു ചോദ്യവും, ഈ മോഹൻലാൽ കുർത്തയും മീനയുടെ സാരിയും എവിടെ കിട്ടും ? ആ വസ്ത്രങ്ങളുടെ വിശേഷങ്ങൾ സുജിത്ത് സുധാകരൻ മനോരമ ഓൺലൈനുമായി പങ്കിടുന്നു:
∙ അതിമനോഹരമാണ് ബ്രോഡാഡിയിലെ വസ്ത്രങ്ങളും നിറങ്ങളും. എന്താണ് ഈ മനോഹാരിതയുടെ രഹസ്യം ?
ബ്രോഡാഡിക്കു വേണ്ടി പ്രത്യേക കളർ ബോർഡ് തയാറാക്കിയിരുന്നു. അതനുസരിച്ച് വസ്ത്രങ്ങൾ ഓരോന്നും പ്രത്യേകമായി ഡൈ ചെയ്തു പ്രിന്റ് ചെയ്തെടുത്തതാണ്. സിനിമയുടെ പ്ലോട്ടിന് ആവശ്യമായ ലക്ഷുറി കൊണ്ടുവരാനും ഓരോ സീനുമായും ഇഴചേർന്നു പോകുന്ന വസ്ത്രങ്ങളൊരുക്കാനും ഇതു സഹായിച്ചു. ക്രിസ്ത്യൻ നിറങ്ങളെന്നു വിളിക്കുന്ന പേസ്റ്റൽ നിറങ്ങളാണ് തിരഞ്ഞെടുത്തത്. അതിൽ തന്നെ കണ്ടു പരിചയിക്കാത്ത ഐസി ബ്ലൂ, ബേബി പിങ്ക്, ലാവൻഡർ ഷേഡുകളും മിസ്റ്റി ഗ്രേ– കോറൽ കോംബിനേഷനുകൾ പോലുള്ള പുതുമകളുമുണ്ട്.
∙ മോഹൻലാലിനു വേണ്ടി തയാറാക്കിയ കുർത്തകളുടെയും ഷർട്ടുകളുടെയും പ്രത്യേക പറയാമോ ?
മോഹൻലാലിനു വേണ്ടി 30 കോസ്റ്റ്യൂംസ് ആണ് തയാറാക്കിയത്. കഥാപാത്രത്തിനായി കുർത്ത വേണമെന്നു പൃഥ്വി നിർദേശിച്ചിരുന്നു. അതിൽ പുതുമ കൊണ്ടുവരാനായിരുന്നു ശ്രമം. ഒഴുകിക്കിടക്കുന്ന മെറ്റീരിയൽ ആകാം എന്നായിരുന്നു ആദ്യത്തെ തീരുമാനം. പൊതുവെ റോ സിൽക്ക് പോലുള്ള തുണിയിൽ ചെയ്യുന്ന കുർത്തകൾ സ്റ്റിഫ് ആയിരിക്കും. ഫ്ലോയിയായ മെറ്റീരിയൽ വേണമെന്നുറപ്പിച്ചു. അങ്ങനെയാണ് സാറ്റിൻ ഫീലുള്ള ലിനൻ കുർത്തകൾ ചെയ്തത്.
സാംപിളുകളായി രണ്ടു മൂന്നു കുർത്ത ചെയ്തു, ലാൽ സാർ അതു ധരിച്ചു നോക്കി– അതോടെ ഡൺ! പിന്നെ കാഷ്വൽവെയറായി ഒന്നു രണ്ടു ടീഷർട്ടുകളും ഏതാനും ഷർട്ടുകളും ചെയ്തു. ഹാഫ് സ്‌ലീവ് ഷർട്ടുകളാണ് ചെയ്തത്. വലിയ കോളർ ഷർട്ടുകൾ പൊതുവേ ലാൽ സാറിന് ഇഷ്ടമില്ല. കഴുത്തിൽ തട്ടിനിൽക്കുമെന്നതാണു കാരണം. അതുകൊണ്ടു സ്‌ലിം കോളറുള്ള ഷർട്ടുകളാണ് ചെയ്തത്.
∙ സാറയുടെ ടോപ്പും ടോമിയുടെ ജീൻസും എന്നു പറയുന്നതു പോലെ സാരിയ്ക്ക് ബ്രാൻഡ് ഇല്ലല്ലോയെന്നു കല്യാണിയുടെ കഥാപാത്രം പറയുന്നുണ്ടല്ലോ. മീനയുടെ സാരികൾ ഏതാണ് ബ്രാൻഡ് ?
സാരികൾക്ക് പ്രത്യേകമായ വ്യക്തിത്വം നൽകിയാണ് ബ്രോഡാഡിയിൽ നടി മീനയുടെ കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തത്. സാറ്റിൻ സാരികളാണ് ഇവയെല്ലാം. ഒരാഴ്ചയിൽ 30 സാരികൾ റെഡിയാക്കി. എല്ലാം ഹാൻഡ് ഡൈ ചെയ്തെടുത്തതാണ്. ടൈ ആൻഡ് ഡൈ, ഡിപ് ഡെ, ഓംബ്രെ പാറ്റേണുകളിലാണ് സാരികൾ. ചിലതിൽ സൂക്ഷ്മമായ അലങ്കാരത്തുന്നലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസി ബ്ലൂ, മിസ്റ്റി ഗ്രേ, കോറൽ കളർ കോംബിനേഷനുകളും സാരികൾക്കു വ്യത്യസ്ത നൽകിയിട്ടുണ്ട്. മീനയുടെയും കനിഹയുടെയും സാരികൾ ഈ രീതിയിലുള്ളതാണ്. കനിഹയുടേത് കോട്ടൺ സാരികളാണു മാത്രം.
∙ പൃഥ്വിരാജിന്റെ ലുക്ക് വ്യത്യസ്തമാണല്ലോ. എന്തൊക്കെയാണ് ന്യൂജെൻ മെൻസ്ഫാഷനിൽ കൊണ്ടുവന്ന പുതുമകൾ?
പൃഥ്വി ഉപയോഗിക്കുന്ന 15 ഷർട്ടുകളിൽ പതിമൂന്നെണ്ണവും പ്രത്യേകം ഡൈ അല്ലെങ്കിൽ പ്രിന്റ് ചെയ്തെടുത്തതാണ്. പൊതുവെ സ്‌ലിം ഫിറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നയാളാണ് പൃഥ്വി. പക്ഷേ സിനിമയിലേക്കായി ലൂസ് ഫിറ്റ് പാറ്റേൺ ആണ് അദ്ദേഹത്തിനു ചെയ്തത്. ഡെനിമിൽ എല്ലാം റഗ്ഗ്ഡ് ആയതും ലൂസ് ആയതുമായി സ്റ്റൈലാണ്. ഷർട്ടിലും ടീഷർട്ടിലും ഏറിയ പങ്കും ലൂസ് ഫിറ്റ് ആണ്. ഇതിൽ പ്രത്യേക പറയാനുള്ളത് നിറങ്ങളിലും ഡൈ– പ്രിന്റ് പാറ്റേണിലുമാണ്. മാർബിൾ ഇഫെക്ട്, ഓംബ്രെ എന്നിവയാണ് കൂടുതലും. അബ്സ്ട്രാക്ട് പ്രിന്റുകളുമുണ്ട്. പൃഥ്വിയുടെ ഷർട്ടിന്റെ മറ്റൊരു പ്രത്യേകത ക്യൂബൻ കോളറാണ്. ഇപ്പോൾ ട്രെൻഡിങ് ആണിത്.
∙ വീട്ടിൽ സാരിയോ നൈറ്റിയോ – സിനിമയ്ക്കെതിരെ ചിലരുടെ വിമർശനത്തിൽ ഉയർന്നത് ഈ ചോദ്യമാണ്. അതേക്കുറിച്ച് ?
ഓരോ ഫ്രെയിമും സമ്പന്നമാക്കുന്ന വസ്ത്രങ്ങളാണ് ബ്രോഡാഡിയുടേത്. വീട്ടിൽ നിന്നു പാചകം ചെയ്യുമ്പോൾ സാറ്റിൻ സാരിയുടുക്കുന്നത് ആരാണെന്ന് നമുക്കു ചിന്തിക്കാം. പക്ഷേ ഈ സിനിമ വ്യത്യസ്തമായ തലത്തിലുള്ളതാണ്– ഒരുസ്വപ്നം പോലെ മനോഹരമായ ഫീലും ലുക്കും കിട്ടാനാണ് ശ്രമിച്ചത്. പൃഥ്വിയും ആദ്യമേ പറഞ്ഞു, നമുക്കു വീട്ടിൽ നൈറ്റിയൊന്നും വേണ്ട.
∙ സിനിമയുടെ വിജയത്തിനൊപ്പം പുതിയ വസ്ത്ര ബ്രാൻഡിന്റെ ലോഞ്ചും നടന്നല്ലോ. അതേക്കുറിച്ച് ?
മോഹൻലാൽ സാറാണ് പുതിയ മെൻസ് വെയർ ബ്രാൻഡിന്റെ ലോഞ്ചിങ് ഓൺലൈനായി നടത്തിയെന്നതു വളരെ സന്തോഷം. കോവിഡും മറ്റുമായി എല്ലാവരും പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ശ്രദ്ധിക്കപ്പെട്ട സിനിമ ചെയ്യാനായതും പുതിയ ബ്രാൻഡ് ലോഞ്ച് ചെയ്യാനായതുമെല്ലാം വലിയ അനുഗ്രഹമായാണു കാണുന്നത്. പുരുഷന്മാരുടെ വസ്ത്രങ്ങൾക്കായി ബ്രാൻഡ് എന്നതു ഏറെ നാളത്തെ ആഗ്രഹമായിരുന്നു. മികച്ച ഒരുകൂട്ടം ആർട്ടിസാൻസ് എന്റെ കൂടെ ജോലിചെയ്യുന്നുണ്ട്. അവരുടെ മികവാണ് വ്യത്യസ്തമായ രീതിയിൽ ഡൈയിങ്ങും ബ്ലാക്ക് പ്രിന്റിങ്ങുമെല്ലാം നടത്തി വസ്ത്രങ്ങളൊരുക്കാൻ സഹായിക്കുന്നത്. മെൻസ് വെയറിൽ ഈ സാധ്യതയെല്ലാം ഉൾപ്പെടുത്തിയുള്ള വസ്ത്രലൈനാണ് Itssujithsudhakaran_label കൊണ്ടുവന്നിട്ടുളളത്. അബ്ട്രാക്ട് പ്രിന്റുകൾ, ബ്ലോക്ക് പ്രിന്റുകൾ എന്നിവ ചേരുന്ന ഷർട്ടുകളും സ്യൂട്ടുകളും ഉൾപ്പെടെ ഇതിലുണ്ട്. സസ്റ്റെനബളായി മുന്നോട്ടുകൊണ്ടു പോകുന്ന ബ്രാൻഡ് ആണിത്.
4 വർഷമായി കോൺലാങ് (www.conlang.in) എന്ന പേരിൽ ബ്രാൻഡ് ഉണ്ട്. സാരികളും റെഡി ടു വെയർ വസ്ത്രങ്ങളുമാണ് അതിൽ ചെയ്യുന്നത്. കൊച്ചി കാക്കനാട്ടാണ് ഓഫിസും ഡൈയിങ് യൂണിറ്റുമെല്ലാം. ബ്രോഡാഡിയിൽ ചെയ്ത കോസ്റ്റ്യൂമുകൾ ഈ രണ്ടു ലേബലുകളുടെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
∙ പുതിയ സിനിമകളുടെ ജോലികൾ ?
റോഷൻ ആൻഡ്രൂഡ് ചിത്രം, പൃഥ്വിരാജിന്റെ കാളിയൻ, തഴിമിലും ഹിന്ദിയിലുമായി ചെയ്യുന്ന ധനുഷ് ചിത്രം എന്നിവയാണ് ഇനി ചെയ്യുന്ന പ്രോജക്ടുകൾ.
English Summary : Interview with costume designer Sujith Sudhakaran