17,500 രൂപയ്ക്ക് ഫേഷ്യൽ ചെയ്തു, പിന്നാലെ മുഖത്ത് പൊള്ളലേറ്റു, പരാതി നൽകി യുവതി
മുംബൈയിലെ അന്ധേരിയിൽ ഫേഷ്യൽ സ്കിൻ കെയർ ട്രീറ്റ്മെന്റിന് ശേഷം ഇരുപത്തിമൂന്നുകാരിയുടെ മുഖത്തിന് പൊള്ളലേറ്റതായി പരാതി. സലൂൺ ജീവനക്കാർ നിലവാരമില്ലാത്ത ക്രീമുകൾ ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും മുഖത്ത് പൊള്ളലേറ്റ പാടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി

മുംബൈയിലെ അന്ധേരിയിൽ ഫേഷ്യൽ സ്കിൻ കെയർ ട്രീറ്റ്മെന്റിന് ശേഷം ഇരുപത്തിമൂന്നുകാരിയുടെ മുഖത്തിന് പൊള്ളലേറ്റതായി പരാതി. സലൂൺ ജീവനക്കാർ നിലവാരമില്ലാത്ത ക്രീമുകൾ ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും മുഖത്ത് പൊള്ളലേറ്റ പാടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി.
അന്ധേരിയിലെ ഒരു സലൂണിൽ നിന്നാണ് യുവതി ഫേഷ്യൽ ചെയ്തത്. ജൂൺ 17നാണ് 17,500 രൂപയ്ക്ക് ഹൈഡ്രാ ഫേഷ്യൽ ചെയ്തത്. ഫേഷ്യൽ തുടങ്ങിയപ്പോൾ തന്നെ ചർമത്തിന് അസ്വസ്ഥത അനുഭവിച്ചതായി ജീവനക്കാരെ അറിയിച്ചെങ്കിലും അവർ അത് കാര്യമായി എടുത്തില്ല. അലർജി കാരണമാകാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് മറുപടി നൽകിയതെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പൊള്ളലേറ്റതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ പാടുകൾ മാറ്റാൻ പ്രയാസമാണെന്നു ഡോക്ടർ മറുപടി നൽകി. പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നല്‍കിയത്. സലൂൺ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
Content Summary: Woman has claimed she sustained permanent burn marks after facial skin care treatment