‘ഐശ്വര്യ റായിക്ക് വേണ്ടി സ്റ്റൈൽ ചെയ്തപ്പോൾ ട്രോളുകൾ, അതൊക്കെ ജോലിയുടെ ഭാഗം’; സ്റ്റൈലിങ്ങ് അത്ര എളുപ്പമല്ലെന്ന് ആസ്ത
സെലിബ്രിറ്റികളുടെ കിടിലൻ ഗ്ലാമറസ് ലുക്കുകൾക്ക് പിന്നിൽ അങ്ങേയറ്റം ഫാഷൻ സെൻസുള്ള ഒരു സ്റ്റൈലിസ്റ്റിന്റെ കയ്യൊപ്പുണ്ടാകും. ഏതു വേദിയിലും താരങ്ങളെ ആകർഷണ കേന്ദ്രമാക്കി മാറ്റുന്നത് വാസ്തവത്തിൽ സ്റ്റൈലിസ്റ്റുകളുടെ മിടുക്കാണ്. അത്തരത്തിൽ ബോളിവുഡിലെ ഫാഷൻ സ്‌റ്റൈലിംഗ് രംഗത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ്

സെലിബ്രിറ്റികളുടെ കിടിലൻ ഗ്ലാമറസ് ലുക്കുകൾക്ക് പിന്നിൽ അങ്ങേയറ്റം ഫാഷൻ സെൻസുള്ള ഒരു സ്റ്റൈലിസ്റ്റിന്റെ കയ്യൊപ്പുണ്ടാകും. ഏതു വേദിയിലും താരങ്ങളെ ആകർഷണ കേന്ദ്രമാക്കി മാറ്റുന്നത് വാസ്തവത്തിൽ സ്റ്റൈലിസ്റ്റുകളുടെ മിടുക്കാണ്. അത്തരത്തിൽ ബോളിവുഡിലെ ഫാഷൻ സ്‌റ്റൈലിംഗ് രംഗത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ് ആസ്ത ശർമ്മ. ഐശ്വര്യ റായ് ബച്ചൻ, നോറ ഫത്തേഹി, ദിഷ പടാനി തുടങ്ങി ബോളിവുഡിലെ മുൻനിര താര സുന്ദരിമാരുടെയെല്ലാം ഫേവറിറ്റ് സ്റ്റൈലിസ്റ്റാണ് ആസ്ത.
ഡൽഹി സർവകലാശാലയിൽ നിന്നും ബിരുദം നേടുന്നതുവരെ അച്ഛന്റെ പാത പിന്തുടർന്ന് അഭിഭാഷകയാകണം എന്നതല്ലാതെ മറ്റൊരു കരിയറിനെക്കുറിച്ച് ആസ്ത ചിന്തിച്ചിരുന്നില്ല. എന്നാൽ അച്ഛൻ തന്നെയാണ് വേറിട്ട ഒരു പാത തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. ഫാഷൻ രംഗം ഒരു പ്രൊഫഷനായി മാറിയിട്ടില്ലായിരുന്നെങ്കിലും അക്കാലത്തുതന്നെ തന്റെ മേഖല ഇതാണെന്ന് ആസ്ത ഉറപ്പിക്കുകയും ചെയ്തു. അങ്ങനെ ഫാഷൻ മാർക്കറ്റിംഗ് ആൻഡ് മർച്ചന്റൈസിങ് കോഴ്സ് പഠിച്ച് 2012 ൽ വാർഡ്രോബിസ്റ്റ് എന്ന സ്ഥാപനം സ്വന്തമായി ആരംഭിച്ചു. പിന്നീടിങ്ങോട്ട് സ്റ്റൈലിംഗ് രംഗത്ത് ആസ്തയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
പേരും പെരുമയും ലഭിക്കുമെങ്കിലും സെലിബ്രിറ്റികൾക്ക് സ്റ്റൈലിങ് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ആസ്ത പറയുന്നു. ചേരുന്ന ഒരു വസ്ത്രം തയാറാക്കി നൽകുക എന്നതിൽ ഒതുങ്ങുന്നതല്ല ഈ ജോലി. ഓരോ സെലിബ്രിറ്റിയുടെയും വ്യക്തിത്വത്തിനോടും വ്യക്തിഗത സ്റ്റൈലിനോടും നൂറു ശതമാനം നീതി പുലർത്തണം. ഓരോരുത്തർക്കും ഏറ്റവും സൗകര്യപ്രദമായ തരത്തിൽ, എന്നാൽ ഓരോ തവണയും വ്യത്യസ്തത പുലർത്തിയാവണം വസ്ത്രം ഒരുക്കുന്നത്. ഈ വെല്ലുവിളികളെ തരണം ചെയ്യുന്നത് ഒരു ത്രില്ലായാണ് ആസ്ത കാണുന്നത്.
ലോകത്ത് തന്നെ ചര്‍ച്ചയായ ഐശ്വര്യ റായിയുടെ പല സ്റ്റൈലിസ്റ്റ് ലുക്കിനും പിന്നില്‍ ആസ്തയാണ്. അതിൽ ഒട്ടേറെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കാൻസ് ഫിലിം ഫെസ്റ്റിവലിൽ നിരവധി തവണയാണ് താരസുന്ദരിക്ക് വേണ്ടി ആസ്ത സ്റ്റൈൽ ചെയ്തത്. ഇതിനു പുറമേ സിനിമകളുടെ പ്രമോഷൻ, ടൂറുകൾ, സെലിബ്രിറ്റി പരിപാടികൾ തുടങ്ങിയവയ്ക്കുവേണ്ടിയും ഐശ്വര്യക്കായി വസ്ത്രങ്ങൾ തയാറാക്കി നൽകിയിട്ടുണ്ട്.
വേറിട്ടു നിൽക്കുന്ന വ്യക്തിഗത സ്റ്റൈലാണ് ഐശ്വര്യ റായിക്ക്. താരത്തിന്റെ സൗന്ദര്യം വീണ്ടും വർദ്ധിപ്പിക്കുന്ന തരത്തിൽ ഓരോ തവണയും പുതിയ സ്റ്റൈൽ നൽകുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണെന്നും ആസ്ത പറയുന്നു. എന്നാൽ ഐശ്വര്യയുടെ സ്റ്റൈലിങ്ങിനെ പറ്റി കേൾക്കുന്ന വിമർശനങ്ങളിൽ ഉൾക്കൊള്ളേണ്ടതു മാത്രം സ്വീകരിച്ച് അല്ലാത്തവ തള്ളിക്കളയുകയാണ് ആസ്തയുടെ പതിവ്.
Content Highlights: Astha Sharma | Aishwarya Rai | Stylist | Fashion | Lifestyle | Manoramaonline