ഫാഷന്റെ ഓസ്കാർ വേദി എന്നറിയപ്പെടുന്ന മെറ്റ് ഗാല മാസങ്ങൾ അകലെയാണെങ്കിലും ഇവന്റിനായി ഫാഷൻ ലോകം ഒരുങ്ങി കഴിഞ്ഞു. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, എന്നിങ്ങനെ ഫാഷന്റെ വിവിധ മേഖലയിൽ നിന്നുള്ളവര്‍ പരിപാടിക്ക് മാറ്റുകൂട്ടാനായി എത്തും. ജെന്നിഫർ ലോപ്പസ്, ബാഡ് ബണ്ണി, ക്രിസ് ഹെംസ്വർത്ത്, സെൻഡയ എന്നിവരായിരിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷന്റെ ഓസ്കാർ വേദി എന്നറിയപ്പെടുന്ന മെറ്റ് ഗാല മാസങ്ങൾ അകലെയാണെങ്കിലും ഇവന്റിനായി ഫാഷൻ ലോകം ഒരുങ്ങി കഴിഞ്ഞു. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, എന്നിങ്ങനെ ഫാഷന്റെ വിവിധ മേഖലയിൽ നിന്നുള്ളവര്‍ പരിപാടിക്ക് മാറ്റുകൂട്ടാനായി എത്തും. ജെന്നിഫർ ലോപ്പസ്, ബാഡ് ബണ്ണി, ക്രിസ് ഹെംസ്വർത്ത്, സെൻഡയ എന്നിവരായിരിക്കും ഇത്തവണത്തെ മെറ്റ് ഗാലയുടെ അധ്യക്ഷന്മാർ. 

‘സ്ലീപ്പിങ് ബ്യൂട്ടീസ്: റീ അവേക്കണിംഗ് ഫാഷൻ’ എന്നതാണ് ഗാലയുടെ ഭാഗമായി ഈ വർഷം ഒരുക്കുന്ന സ്പ്രിങ് എക്സിബിഷന്റെ ടൈറ്റിൽ. ചരിത്രം, കലാവൈഭവം, പ്രകൃതി എന്നിവയുടെ സംയോജനത്തിനായിരിക്കും  അതിഥികൾ സാക്ഷ്യം വഹിക്കുക. കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശേഖരത്തിലുള്ള അമൂല്യ വസ്ത്രങ്ങളെയാണ് തീമിൽ ‘സ്ലീപ്പിംഗ് ബ്യൂട്ടീസ്’ എന്ന് വിശേഷിപ്പിക്കുന്നത്. വളരെ സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യാനാവുന്ന ഈ വസ്ത്രങ്ങൾ പ്രത്യേകമായി തയാറാക്കിയ ചില്ല് കൂടുകൾക്കുള്ളിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള 33,000 വസ്ത്രങ്ങൾ മ്യൂസിയത്തിന്റെ ശേഖരത്തിൽ ഉണ്ടെങ്കിലും അവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 250 എണ്ണമാവും പ്രദർശനത്തിൽ ഉൾപ്പെടുത്തുക. ഇതിനായി ഭൂമി, ആകാശം, കടൽ എന്നീ വ്യത്യസ്ത പ്രകൃതി ഭാവങ്ങൾ പശ്ചാത്തലമാക്കി പ്രത്യേക ഗ്യാലറികൾ തയാറാക്കും. 

Image Credits: Instagram/natasha.poonawalla
ADVERTISEMENT

ചരിത്ര പ്രാധാന്യമുള്ള വസ്ത്രങ്ങൾക്ക് പുതുജീവൻ നൽകുക എന്നതാണ് അവ പ്രദർശനത്തിന് എത്തിക്കുന്നതിന് പിന്നിലെ ഉദ്ദ്യേശം എന്ന് കോസ്റ്റ്യൂം സെന്റർ ക്യുറേറ്റർ ഇൻ ചാർജായ ആൻഡ്രൂ ബോൾട്ടൻ പറയുന്നു. ഫാഷൻ ലോകത്തെ ചരിത്ര സൂക്ഷിപ്പുകളെ കേടുപാടുകളില്ലാതെ സംരക്ഷിക്കുന്നതിനു പിന്നിലെ കഠിനാധ്വാനത്തിലേയ്ക്കും ഇത്തവണത്തെ മെറ്റ് ഗാല വെളിച്ചം വീശും. മെറ്റിന്റെ ശേഖരത്തിലേയ്ക്ക് ഒരു വസ്ത്രം എത്തിച്ചേരുന്നതോടെ പിന്നീട് അവ ആർക്കും ധരിക്കാൻ സാധിക്കില്ല. കാഴ്ചയിലൂടെ മാത്രം അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിലേക്ക് സാധ്യതകൾ ചുരുങ്ങും. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ആനിമേഷൻ, പ്രൊജക്ഷൻ തുടങ്ങിയവയുടെയും  സഹായത്തോടെ ചരിത്രപ്രാധാന്യമുള്ള വസ്ത്രങ്ങളെ പുതു ജീവനോടെ കാണാനുള്ള അവസരമാണ്  മെറ്റ് ഗാലയിൽ ഒരുങ്ങുന്നത്. 

ഇത്തവണത്തെ മെറ്റ് ഗാലയുടെ ഡ്രസ് കോഡും മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ‘ദ ഗാർഡൻ ഓഫ് ടൈം’ എന്നതായിരിക്കും ഡ്രസ് കോഡ്. ജെ. ജി ബല്ലാർഡിന്റെ 1962ലെ ഒരു ചെറുകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡ്രസ് കോഡ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ കോഡ് അനുസരിച്ച് റെഡ് കാർപെറ്റിൽ എത്തുന്ന സെലിബ്രിറ്റികൾ പൂക്കളുടെ ഡിസൈനുകളും ചരിത്രപരമായ ഘടകങ്ങളും ഒ്തുചേർന്ന വേഷവിധാനങ്ങളാവും തിരഞ്ഞെടുക്കുന്നത്. 

Image Credits : Kim Kardashian West / Instagram
ADVERTISEMENT

വിന്റേജ് ഡിസൈനർ വസ്ത്രങ്ങൾ, സുസ്ഥിരതയുടെ പ്രാധാന്യം എടുത്തറിയിക്കുന്ന വസ്ത്രങ്ങൾ, അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ നിർമിച്ച വസ്ത്രങ്ങൾ എന്നിവയെല്ലാം താരങ്ങൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്ന് സ്റ്റൈലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഫാഷന്റെ വ്യത്യസ്ത തലങ്ങളും അതിസൂക്ഷ്മമായ ഡിസൈനിങ് അത്ഭുതങ്ങളും കണ്ടറിയാനായി മെയ് ആറു വരെ കാത്തിരിക്കണം. മ്യൂസിയം ഓഫ് ആർട്ടിനു കീഴിലുള്ള കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനാണ് വർഷാവർഷം മെറ്റ് ഗാല നടത്തപ്പെടുന്നത്. 

മെറ്റ്ഗാലയിൽ നിന്ന്, Image Credits: Instagram/met_gala_official_
English Summary:

AI and Vintage Elegance Collide at the Met Gala 2024