വെള്ളയാണ് ബെസ്റ്റ്, കളർഫുൾ സൺഗ്ലാസ് മറക്കണ്ട; ആക്സസറീസും ശ്രദ്ധിക്കാം: സ്റ്റൈലാക്കാം ഹോളി ആഘോഷം
നിറങ്ങളുടെ ഉത്സവമാണ് ഹോളി. കളർഫുള്ളായ ഹോളി ദിനത്തിൽ സ്റ്റൈലിഷ് ലുക്കിൽ എത്തുന്നതാണ് ഏറ്റവും നല്ലത്. കാഴ്ചകൾ വസന്തം തീർക്കുന്ന ആഘോഷവേളയിൽ മറ്റുള്ളവരുടെ മുന്നിൽ വേറിട്ട് നിൽക്കാൻ കൂൾ ലുക്ക് സെലെക്ട് ചെയ്യുന്നതാണ് നല്ലത്. ചൂടുകാലം ആയതുകൊണ്ട് വിയർരപ്പും വെയിലുമെല്ലാം ചർമത്തിന് കൂടുതൽ അസ്വസ്ഥത

നിറങ്ങളുടെ ഉത്സവമാണ് ഹോളി. കളർഫുള്ളായ ഹോളി ദിനത്തിൽ സ്റ്റൈലിഷ് ലുക്കിൽ എത്തുന്നതാണ് ഏറ്റവും മികച്ചത്. കാഴ്ചകൾ വസന്തം തീർക്കുന്ന ആഘോഷവേളയിൽ മറ്റുള്ളവരുടെ മുന്നിൽ വേറിട്ട് നിൽക്കാൻ കൂൾ ലുക്ക് സെലെക്ട് ചെയ്യുന്നതാണ് നല്ലത്. ചൂടുകാലം ആയതുകൊണ്ട് വിയർപ്പും വെയിലുമെല്ലാം ചർമത്തിന് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കാനിടയുള്ള സമയമാണ്. അതുകൊണ്ട് തന്നെ ഏറെ കംഫർട്ടബിളായ ചൂടുകൂടുതൽ ആഗിരണം ചെയ്യാത്ത വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്യാൻ ശ്രമിക്കണം. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളനിറമാണ് ബെസ്റ്റ്
ഹോളി എന്നു പറയുന്നമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് വെള്ളനിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാളുടെ മുഖമായിരിക്കും. കാലം എത്ര മാറിയെങ്കിലും ഹോളി ഫാഷനിൽ വെള്ളയ്ക്ക് വലിയ പ്രാധാന്യമാണ്. ഇപ്പോഴും ഡിമാന്‍ഡ് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾക്കാണ്. അതിൽ തന്നെ കുര്‍ത്ത സെറ്റുകൾ ധരിക്കുന്നതാണ് ഏറ്റവും അനുയോജ്യം. സിംപിൾ ഡിസൈനോടു കൂടിയ കുർത്ത തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കുർത്തയല്ലെങ്കിൽ പ്ലെയിൻ ഷർട്ടുകൾ സ്റ്റൈൽ ചെയ്യുന്നതും നല്ലതാണ്.
ഡിസൈൻഡ്, കളർഫുൾ ദുപ്പട്ട
വെള്ള നിറത്തിലുള്ള വസ്ത്രത്തിനൊപ്പം മൾട്ടി കളർ ദുപ്പട്ട സ്റ്റൈൽ ചെയ്താൽ ഹോളി ആഘോഷത്തിലെ പ്രധാന ആകർഷണം നിങ്ങളായി മാറും. നിങ്ങളുടെ മൊത്തം സിംപിൾ ലുക്കിന് മറ്റൊരു സ്റ്റൈൽ നൽകാൻ മൾട്ടി കളർ ദുപ്പട്ട സഹായിക്കും. കടും നിറത്തിലുള്ള ദുപ്പട്ടകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.
ആക്സസറീസിലും ശ്രദ്ധിക്കാം
സിൽവർ ആക്സസറീസ് സ്റ്റൈൽ ചെയ്യുന്നതാണ് ഹോളി ആഘോഷത്തിന് നല്ലത്. സിംപിളായ എന്നാൽ എലഗന്റ് ലുക്കിലുള്ള ആക്സസറീസ് തിരഞ്ഞെടുക്കാം. ഹെവി ആഭരണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. കമ്മലും മാലയും വളകളുമെല്ലാം തിരഞ്ഞെടുക്കാം.
സൺഗ്ലാസ് മറക്കണ്ട
ചൂടുകലാത്തെ ഹോളി ആഘോഷത്തിനും പൊടികളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കാനും സൺഗ്ലാസുകള്‍ മറക്കാതെ സ്റ്റൈലിന്റെ ഭാഗമാക്കാം. ബ്രൈറ്റ് ഓറഞ്ച്, മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള ഷെയ്ഡ്സ് തിരഞ്ഞെടുക്കാം. മറ്റുള്ളവരില്‍ നിന്ന് വേറിട്ട ലുക്ക് നൽകാൻ ഇത് സഹായകമാകും.
ഫൂട്ട്‍വെയർ സെലെക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കാം
ധരിക്കാൻ ഏറ്റവും എളുപ്പമുള്ള ഫൂട്ട്‍വെയർ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഹൈ ഹീൽസ് ചെരുപ്പുകൾ പൂർണമായും ഒഴിവാക്കാം. ഷൂസുകൾക്ക് പകരം ചെരുപ്പുകൾ തന്നെ തിരഞ്ഞെടുക്കാം. ലൈറ്റ് നിറത്തിലുള്ള ചെരുപ്പിന് പകരമായി കടും നിറത്തിലുള്ളവ പരീക്ഷിക്കാം.