ദമ്പതികളെ പോലെ ജാൻവിയും രാജ്കുമാറും വാരാണസിയിൽ; ഗംഗ ആരതിയിൽ പങ്കെടുത്തു
തിരഞ്ഞെടുക്കുന്ന സ്റ്റൈലുകളുടെ പ്രത്യേകതകൊണ്ട് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ എപ്പോഴും ഫാഷൻ രംഗത്ത് ശ്രദ്ധ നേടാറുണ്ട്. ജാൻവിയുടെ ഫാഷൻ സെൻസ് സമാനതകളില്ലാത്തതാണെന്ന് ഫാഷൻ മേഖലയിലുള്ളവരും ഫാൻസും ഒരുപോലെ അഭിപ്രായപ്പെടുന്നു. രാജ്കുമാർ റാവുവും ഒത്തുള്ള പുതിയ ചിത്രത്തിന്റെ പ്രമോഷനായി ജാൻവി

തിരഞ്ഞെടുക്കുന്ന സ്റ്റൈലുകളുടെ പ്രത്യേകതകൊണ്ട് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ എപ്പോഴും ഫാഷൻ രംഗത്ത് ശ്രദ്ധ നേടാറുണ്ട്. ജാൻവിയുടെ ഫാഷൻ സെൻസ് സമാനതകളില്ലാത്തതാണെന്ന് ഫാഷൻ മേഖലയിലുള്ളവരും ഫാൻസും ഒരുപോലെ അഭിപ്രായപ്പെടുന്നു. രാജ്കുമാർ റാവുവും ഒത്തുള്ള പുതിയ ചിത്രത്തിന്റെ പ്രമോഷനായി ജാൻവി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളാണ് ഇപ്പോൾ ഫാഷൻ രംഗത്തെ ചർച്ചാവിഷയം.
മിസ്റ്റർ & മിസിസ്സ് മാഹി എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക വസ്ത്ര ശേഖരംതന്നെ താരം ഒരുക്കിയിട്ടുണ്ട്. സിനിമയുടെ തീമിനൊപ്പം പേഴ്സണൽ ടച്ച് കൂടി നൽകുമ്പോൾ പകരം വയ്ക്കാനില്ലാത്ത സ്റ്റൈലുകളിൽ ജാൻവിയെ കാണാം.
അക്കൂട്ടത്തിലെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രാജ്കുമാര്‍ റാവുവിനൊപ്പം വാരണസിയിൽ ഗംഗ ആരതിക്ക് എത്തിയ സമയത്ത് ജാൻവി ധരിച്ചിരുന്ന സാരിയാണ് അതിലെ പ്രധാന ആകർഷണം. ഇളം നീല നിറത്തിൽ മെറ്റാലിക് ഫിനിഷിലുള്ള കാഞ്ചീപുരം സാരിയുടെ മുന്താണിയിലാണ് പുതുമ നിറഞ്ഞിരിക്കുന്നത്. ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചിത്രം മുന്താണിയിൽ കാണാം. പരമ്പരാഗതമായി വെളുത്ത നിറം മാത്രം ഉപയോഗിക്കുന്ന വാർലി ശൈലിയിലുള്ള ചിത്രകലയാണ് മുന്താണിയിലേത്.
മിസ്റ്റർ & മിസ്സിസ് മാഹി എന്ന ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നതാണ്. മുന്താണിയിലെ ചിത്രത്തിൽ ക്രിക്കറ്റ് സ്റ്റേഡിയവും പിച്ചും കളിക്കാരും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട്. സാരിക്ക് ചേരുന്ന രീതിയിൽ ഹെയർസ്റ്റൈലിങ്ങിലും നാടൻ തനിമ നിലനിർത്തിയിരിക്കുന്നു. ഹൈബണ്ണിൽ മുല്ലപ്പൂ വച്ചാണ് മുടി അലങ്കരിച്ചിരിക്കുന്നത്. ഡയമണ്ട് ഇയർ റിങ്ങുകളും, ഗോൾഡൻ വളകളും എമറാൾഡ് മോതിരവുമാണ് ആക്സസറീസ്. ലളിതമായ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. സാരി ധരിക്കാൻ താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് മുൻപു തന്നെ ജാൻവി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സാരിയിൽ പുതുമ പരീക്ഷിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ അത് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ക്രിക്കറ്റ് തീമുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങൾ അടുത്തിടെയായി താൻ ധരിക്കുന്ന വസ്ത്രങ്ങളിൽ ഉൾപ്പെടുത്താൻ ജാൻവി ശ്രദ്ധിക്കുന്നു. ക്രക്കറ്റ് ബോളും, സിനിമയുടെ ടൈറ്റിലും, സിനിമയിലെ പാട്ടിൻ്റെ വരികളും ഒക്കെ ഇതിന്റെ ഭാഗമായി വസ്ത്രങ്ങളിൽ ഉൾപ്പെടുത്തി.
അതേസമയം ദമ്പതികളായി അഭിനയിച്ച് വാരാണസിയിൽ ഗംഗാ ആരതിയിൽ പങ്കെടുത്തതിനെതിരെ വിമർശനവും ഉയർന്നു. ഇത് അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു ചിലർ വിമര്‍ശിച്ചത്. എന്നാൽ ജാൻവിയെയും രാജ്‌കുമാറിനെയും അനുകൂലിച്ചു കൊണ്ടും നിരവധി കമന്റുകൾ എത്തി. മനോഹര ജോഡികൾ എന്നായിരുന്നു പലരും കമന്റ് ചെയ്തത്.
ജേഴ്സിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ക്രോപ്ടോപ്പും ബാറ്റ് ചെയ്യുന്ന ക്രിക്കറ്റ് കളിക്കാരൻ്റെ ചിത്രം ഉൾപ്പെടുത്തിയ ബോഡികോൺ ഡ്രസ്സും ബോർഡറിൽ ക്രിക്കറ്റ് ബോൾ ഡിസൈൻ നൽകിയ സാരിയും അണിഞ്ഞ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ജാൻവി പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ പുറത്തുവന്നതോടെ താരത്തിന്റെ ഫാഷൻ സെൻസിനെ പ്രകീർത്തിച്ചുകൊണ്ടാണ് ആരാധകർ പ്രതികരണങ്ങൾ അറിയിക്കുന്നത്.