രാഷ്ട്രീയം കയ്യിലേന്തി കനി കാനിൽ, തണ്ണിമത്തൻ ഒരുങ്ങിയത് കൊച്ചിയിൽ: ആ കഥയറിയാം...
ലോകസിനിമയുടെ ആഘോഷതീരമായ കാനിലേക്ക് കയ്യിലൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും തൂക്കി നടന്നു കയറിയതൊരു മലയാളിയാണ്. സിനിമയും ഫാഷനും ഒരുപോലെ ആഘോഷമാകുന്ന ഫ്രഞ്ച് തീരത്ത്, ഫെസ്റ്റിവൽ ഡി കാനിന്റെ റെഡ് കാർപറ്റിന് ‘തണ്ണിമത്തന്റെ’ നിറം പകർന്നൂ, നടി കനി കുസൃതി. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ

ലോകസിനിമയുടെ ആഘോഷതീരമായ കാനിലേക്ക് കയ്യിലൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും തൂക്കി നടന്നു കയറിയതൊരു മലയാളിയാണ്. സിനിമയും ഫാഷനും ഒരുപോലെ ആഘോഷമാകുന്ന ഫ്രഞ്ച് തീരത്ത്, ഫെസ്റ്റിവൽ ഡി കാനിന്റെ റെഡ് കാർപറ്റിന് ‘തണ്ണിമത്തന്റെ’ നിറം പകർന്നൂ, നടി കനി കുസൃതി. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു എന്ന അഭിമാനത്തോടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ചിത്രവുമായെത്തിയ സംവിധായിക പായൽ കപാഡിയയും അഭിനേതാക്കളും ഇന്നലെ മേളയുടെ ശ്രദ്ധാകേന്ദ്രമായി.
ഫാഷന്റെ പ്രധാന അരങ്ങു കൂടിയായ കാനിലേക്കുള്ള വസ്ത്രം ഒരുക്കുമ്പോൾ അതിലൽപം രാഷ്ട്രീയച്ചേരുവ കൂടി മനസ്സിൽ കണ്ടിരുന്നു കനി. അതിനുവേണ്ടതെല്ലാം ഒരുക്കിയത് സുഹൃത്തും സ്റ്റൈലിസ്റ്റുമായ ദിയ ജോൺ. കൊച്ചി പനമ്പിള്ളിനഗറിലെ സാൾട്ട് സ്റ്റുഡിയോയിൽ ദിയയും കനിയും ചേർന്നിരുന്ന് ബ്രെയിൻ സ്റ്റോമിങ് നടത്തിയതിന്റെ അവസാന ഘട്ടമാണ് തണ്ണിമത്തൻ ക്ലച്ച്! ‘കനിക്ക് ഇതേക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.
അധികം ലൗഡ് അല്ലാത്ത, അതേസമയം കാവ്യാത്മകമായ രീതിയിൽ വേണമെന്നായിരുന്നു ഞങ്ങൾ ആലോചിച്ചത്. വസ്ത്രത്തിൽ എംബ്രോയ്ഡറി ചെയ്താലോയെന്നായിരുന്നു ആദ്യ ചിന്ത. പക്ഷേ, ആക്സസറി ആകുന്നതാകും നല്ലതെന്ന അഭിപ്രായം കനിയും സമ്മതിച്ചതോടെ ക്ലച്ച് ഒരുക്കാൻ തീരുമാനിച്ചു. ആദ്യമായാണ് സാൾട്ട് സ്റ്റുഡിയോയിൽ ഞങ്ങൾ ക്ലച്ച് ചെയ്യുന്നത്. പൂർണമായും തുണി ഉപയോഗിച്ചാണ് അതു ചെയ്തെടുത്തതും. തണ്ണിമത്തന്റെ നിറങ്ങളിൽ ബീഡ്സ് ഉപയോഗിച്ചുള്ള അലങ്കാരങ്ങളും ചേർത്തു പൂർത്തിയാക്കി’, ദിയ പറഞ്ഞു.
പലസ്തീൻ പതാകയുടെ നിറങ്ങളുള്ള തണ്ണിമത്തൻ രാജ്യാന്തരവേദികളിൽ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായാണ് ഉപയോഗിക്കുന്നത്. കാനിന്റെ അൾത്താരയിൽ ഇത്തവണ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സംഘാടകർ ആഗ്രഹിച്ചിരുന്നെങ്കിലും ഓസ്ട്രേലിയൻ നടി കേറ്റ് ബ്ലാച്ചറ്റും ഡിസൈനർ ഗൗണിലൂടെ പലസ്തീൻ പിന്തുണ റെഡ് കാർപറ്റിലെത്തിച്ചിരുന്നു.