ഒരു ആശയം, 45 വർഷം പഴക്കമുള്ള ബനാറസ് സാരി രൂപം മാറ്റി ‘പ്രാണ’; ദിവ്യയുടെ വസ്ത്രത്തിനു പിന്നിലെ പൂർണിമ ടച്ച്
ലോകപ്രശസ്തമായ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റ് ഇന്ത്യയുടേത് കൂടെയായിരുന്നു. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു എന്ന പ്രത്യേകത. ഇതിൽ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ടായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ സുപ്രധാനമായ രണ്ടു വേഷങ്ങളിൽ എത്തിയത്
ലോകപ്രശസ്തമായ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റ് ഇന്ത്യയുടേത് കൂടെയായിരുന്നു. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു എന്ന പ്രത്യേകത. ഇതിൽ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ടായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ സുപ്രധാനമായ രണ്ടു വേഷങ്ങളിൽ എത്തിയത്
ലോകപ്രശസ്തമായ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റ് ഇന്ത്യയുടേത് കൂടെയായിരുന്നു. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു എന്ന പ്രത്യേകത. ഇതിൽ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ടായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ സുപ്രധാനമായ രണ്ടു വേഷങ്ങളിൽ എത്തിയത്
ലോകപ്രശസ്തമായ കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റ് ഇന്ത്യയുടേത് കൂടെയായിരുന്നു. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു എന്ന പ്രത്യേകത. ഇതിൽ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ടായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ സുപ്രധാനമായ രണ്ടു വേഷങ്ങളിൽ എത്തിയത് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ്. സംവിധായിക പായൽ കപാഡിയയും അഭിനേതാക്കളും ഇന്നലെ മേളയുടെ ശ്രദ്ധാകേന്ദ്രമായപ്പോൾ കനിയും ദിവ്യയും ഫാഷനിലൂടെയും ശ്രദ്ധനേടി. ഇതിൽ ദിവ്യപ്രഭയുടെ വസ്ത്രവും ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു. പൂർണിമ ഇന്ദ്രജിത്തിന്റെ ഡിസൈൻ സംരംഭമായ പ്രാണയാണ് ദിവ്യയുടെ അതിമനോഹരമായ വസ്ത്രം ഒരുക്കിയത്. ഇതിനു പിന്നിൽ വലിയൊരു കഥയുമുണ്ട്. ആ വസ്ത്രത്തിന്റെ പ്രത്യേകതയും അതൊരുക്കിയ കഥയും മനോരമ ഓൺലൈൻ വായനക്കാരുമായി പൂർണിമ ഇന്ദ്രജിത്ത് പങ്കുവയ്ക്കുന്നു.
മഷ്രു സിൽക്കിന്റെ ഷർട്ടും സ്കേർട്ടുമാണ് ദിവ്യപ്രഭയ്ക്കായി തയാറാക്കിയത്. റെഡ് കാർപെറ്റ് പ്രൗഢിക്ക് വേണ്ടി അധിക വോള്യമുള്ള സ്കേർട്ട് തന്നെ തയാറാക്കി. അത് എടുത്തറിയുന്നതിനായി താഴെ ഭാഗത്ത് കാൻകാനും ഉൾപ്പെടുത്തി. തവിട്ട് നിറത്തിലാണ് വസ്ത്രം ഒരുക്കിയത്. നിറം തിരഞ്ഞെടുത്തതിനും പ്രത്യേക കാരണമുണ്ട്. വസ്ത്രത്തിന്റെ സ്റ്റേറ്റ്മെന്റ് പീസായ കോർസെറ്റുമായി ചേർന്നു പോകുന്ന നിറമാണ് ഇത്. 45 വർഷം പഴക്കമുള്ള ഒറിജിനൽ ബനാറസ് സാരി അപ്സൈക്കിൾ ചെയ്താണ് കോർസെറ്റ് തയാറാക്കിയത്. ഫാഷൻ സസ്‌റ്റൈനബിലിറ്റി എന്ന ആശയം കൂടി ഈ വസ്ത്രം ഉയർത്തി കാട്ടുന്നുണ്ട്.
പുതുക്കിയെടുക്കാം പുതിയ കാലത്തിന്
പലപ്പോഴും നമ്മുടെ പരമ്പരാഗത കൈത്തറി തുണിത്തരങ്ങളും കസവ് സാരികളുമെല്ലാം അലമാരികളിൽ ഒതുങ്ങി കൂടുകയോ നാശമായി പോവുകയോ ചെയ്യുകയാണ് പതിവ്. എന്നാൽ, അവ ഇന്നും ജീവിതത്തിലെ ഏതൊരു സാഹചര്യത്തിനും ഏതൊരു ഇവന്റിനും ചേർന്നു പോകുന്ന തരത്തിൽ നമ്മുടേതായ രീതിയിൽ അപ്സൈക്കിൾ ചെയ്ത് അവതരിപ്പിക്കാൻ സാധിക്കും. ഇതിനായി പ്രാണ അപ്സൈക്കിൾഡ് എന്നൊരു വിഭാഗം തന്നെ രണ്ടു വർഷങ്ങൾക്കു മുൻപ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും വിലമതിപ്പുള്ള പരമ്പരാഗത സാരികൾ അപ്സൈക്കിൾ ചെയ്ത് അവ സാരികളായി തന്നെ പരിപാലിക്കുകയാണ് പ്രാണയുടെ സ്റ്റോറിൽ ചെയ്യുന്നത്. എന്നാൽ അമ്മമാരുടെയും അമ്മൂമ്മമാരുടെയുമൊക്കെ ജീവിതത്തിലെ വിശേഷദിവസങ്ങളിൽ അവർ ധരിച്ചിരുന്ന സാരികൾ എത്തിച്ച് അത് സ്വന്തം കല്യാണ ദിവസത്തിൽ കോർസെറ്റായോ അല്ലെങ്കിൽ ഔട്ട്ഫിറ്റിലെ ഒരു പ്രധാന ഭാഗമായോ മാറ്റിയെടുക്കാൻ താൽപര്യപ്പെടുന്ന ധാരാളം ആളുകൾ സമീപിക്കുന്നുണ്ടെന്നും പൂർണിമ പറയുന്നു.
ഇത്തരം വസ്ത്രങ്ങളുടെ വിലമതിപ്പ് എന്നു പറയുന്നത് നാം അതിന് മനസ്സിൽ നൽകുന്ന മൂല്യമാണ്. മുൻകാലങ്ങളിലേതുപോലെ പരമ്പരാഗത നെയ്ത്തുകാരും അത്തരം നെയ്ത്തും ഇന്ന് സുലഭമല്ല. ഇന്നത്തെ ബനാറസ് സാരികളുടെ ബോർഡർ പാറ്റേണുകളിൽ തന്നെ ഈ മാറ്റം ദൃശ്യമാണ്. അതിനാൽ ഇത്രയും വിശിഷ്ടമായ ബനാറസ് സാരികളും ഇപ്പോൾ കിട്ടില്ല. ഇതൊക്കെകൊണ്ട് ദിവ്യപ്രഭ കാൻസ് വേദിയിൽ ധരിച്ച കോർസെറ്റിനെ വിന്റേജ് പീസ് എന്നു വിശേഷിപ്പിക്കാം. അതിന്റെ ഒറിജിനാലിറ്റി നഷ്ടപ്പെടാതെ ഇത്രയും അപ്സൈക്കിൾ ചെയ്ത് റെഡ് കാർപെറ്റ് വേദിയിലെ ഒരു ഔട്ട് ഫിറ്റിനൊപ്പം സ്റ്റൈൽ ചെയ്തതിലൂടെ സുസ്ഥരിത ഉറപ്പാക്കുന്ന ഫാഷനെക്കുറിച്ചും അപ്സൈക്ലിങ്ങിനെക്കുറിച്ചുമുള്ള ചിന്ത സമൂഹത്തിൽ വളർത്തിയെടുക്കുക എന്നതും കൂടിയാണ് ലക്ഷ്യമാക്കുന്നത്.
വലിയ സന്തോഷം, ഒപ്പം വെല്ലുവിളിയും
ഇത്തരമൊരു വസ്ത്രം തയാറാക്കാൻ അവസരം ലഭിച്ചത് അതിയായ സന്തോഷം നൽകുന്ന കാര്യമാണ്. ഇങ്ങനെയൊരു അവസരം ലഭിക്കുമ്പോൾ അത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുക എന്ന വെല്ലുവിളിയും അതിനൊപ്പമുണ്ട്. കാൻ പോലെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വേദിയിൽ ധരിക്കുന്ന വസ്ത്രങ്ങൾ ആ വ്യക്തി വിശ്വസിക്കുന്ന കുറെയധികം കാര്യങ്ങളെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. അതിനാൽ വസ്ത്രം ധരിക്കുന്ന വ്യക്തിയുടെ ആശയങ്ങൾ നമ്മുടേതുമായി ചേർന്നു പോയാൽ മാത്രമേ ഈ അവസരം പൂർണമായി ഉപയോഗപ്പെടുത്താൻ പറ്റു. അങ്ങനെ ഒരു കാര്യമാണ് ദിവ്യ പ്രഭയ്ക്കായി വസ്ത്രം ഒരുക്കിയപ്പോൾ സംഭവിച്ചത്.
ഒരു ഡിസൈനർ എന്ന നിലയിൽ സമീപിക്കുന്നവരോട് നിർദ്ദേശം എന്ന നിലയിൽ മാത്രമേ ആശയങ്ങൾ അവതരിപ്പിക്കാൻ സാധിക്കൂ. ആർട്ടിസ്റ്റാണെങ്കിലും മോഡലാണെങ്കിലും അത് ധരിക്കുന്ന വ്യക്തിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. ഇവിടെ റെഡ് കാർപെറ്റിനു വേണ്ടി അപ്പസൈക്കിൾഡ് ബനാറസി എന്ന ആശയം അടിസ്ഥാനമാക്കി വസ്ത്രം ഒരുക്കാം എന്ന ചിന്ത പങ്കുവച്ചതോടെ അത് പൂർണ്ണമനസ്സോടെയാണ് ദിവ്യപ്രഭ സ്വീകരിച്ചത്. ചിന്തകൾ ഒരുപോലെ ചേർന്നതോടെ ഏറ്റവും മികച്ചത് തന്നെ ഒരുക്കി നൽകാനും സാധിച്ചുവെന്നും പൂർണിമ പറഞ്ഞു.