മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് രണ്ടാം ഘട്ട ആഘോഷങ്ങൾ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്കുള്ള ആഡംബര കപ്പലിലായിരുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്നതായിരുന്നു ആഘോഷം. ഈ ചടങ്ങിൽ രാധിക മെർച്ചന്റിന്റെ വസ്ത്രങ്ങളും ആക്സസറീസും ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് രണ്ടാം ഘട്ട ആഘോഷങ്ങൾ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്കുള്ള ആഡംബര കപ്പലിലായിരുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്നതായിരുന്നു ആഘോഷം. ഈ ചടങ്ങിൽ രാധിക മെർച്ചന്റിന്റെ വസ്ത്രങ്ങളും ആക്സസറീസും ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യദിവസം നിലക്കല്ലു പതിച്ച് രാധിക അണിഞ്ഞ നെക്‌ലസ് ചര്‍ച്ചയായിരുന്നു. 

Image Credit∙ ambani_update/ Instagram

നീലനിറത്തിലുള്ള ഷേഡുകളുള്ള ഗൗണായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. ഇതിന് ഇണങ്ങുന്നതായിരുന്നു നീലക്കല്ലു പതിച്ച നെക്‌ലസ്. ലോറെയ്ൻ ഷ്വാർട്സ് രൂപകൽപന ചെയ്തതാണു വജ്രങ്ങളാൽ ചുറ്റപ്പെട്ട നീല ഓപ്പൽ നെക്‌ലസ്. ഈ ആഭരണം രാധിക അണിഞ്ഞതിനു പിന്നിലും കാരണമുണ്ട്. രാധികയുടെ ബർത്ത്സ്റ്റോൺ ആണ് ബ്ലൂ ഓപ്പൽ. ഇരുവരുടെയും ഐക്യത്തിന്റെ പ്രതീകമെന്ന രീതിയിലാണ് ആഭരണത്തിന്റെ നിർമാണമെന്നാണ് റിപ്പോർട്ട്. 

Image Credit∙ ambani_update/ Instagram
ADVERTISEMENT

അനന്ത് തനിക്ക് ആദ്യമായി എഴുതിയ പ്രണയലേഖനം ആലേഖനം ചെയ്ത ഗൗണാണ് പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ മറ്റൊരു ദിവസം രാധിക ധരിച്ചത്. തനിക്ക് 22 വയസ്സുള്ളപ്പോഴാണ് ഈ പ്രണയലേഖനം ലഭിച്ചതെന്നും രാധിക പറഞ്ഞു. ‘ജന്മദിനത്തിലായിരുന്നു എനിക്ക് ഈ പ്രണയലേഖനം ലഭിച്ചത്. ഇത് ഞങ്ങളുടെ ഭാവി തലമുറയ്ക്ക് കാണിച്ചു കൊടുക്കണം. ഇതാണ് ഞങ്ങളുടെ സ്നേഹമെന്ന് അവരോട് പറയണം.’- രാധിക കൂട്ടിച്ചേർത്തു. 

Image Credit∙ ambani_update/ Instagram

ജൂലൈ 12ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിലാണ് അനന്ത്–രാധിക വിവാഹം. മൂന്നുദിവസത്തെ വലിയ ആഘോഷമായാണ് വിവാഹം നടക്കുന്നത്. രാജ്യാന്തരതലത്തിലുള്ള പ്രമുഖരടക്കം നിരവധി പേർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. 

English Summary:

Radhika Merchant's Stunning Jewelry Steals the Show at Pre-Wedding Event