അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷത്തില്‍ എത്തിയ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു കിം കദാര്‍ഷിയന്‍. ഇന്ത്യൻ ലുക്കിൽ എത്തിയ കിം ആരാധക ശ്രദ്ധനേടി. രണ്ട് ലുക്കിലാണ് കിം വിവാഹത്തിനെ ത്തിയത്. തരുൺ തഹ്‌ലിയാനി ഡിസൈൻ ചെയ്‌ത ലെഹംഗയും മനീഷ് മൽഹോത്ര ഡിസൈൻ ചെയ്‌ത സാരിയും ആയിരുന്നു കിം അണിഞ്ഞത്. എന്നാൽ ഫാഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷത്തില്‍ എത്തിയ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു കിം കദാര്‍ഷിയന്‍. ഇന്ത്യൻ ലുക്കിൽ എത്തിയ കിം ആരാധക ശ്രദ്ധനേടി. രണ്ട് ലുക്കിലാണ് കിം വിവാഹത്തിനെ ത്തിയത്. തരുൺ തഹ്‌ലിയാനി ഡിസൈൻ ചെയ്‌ത ലെഹംഗയും മനീഷ് മൽഹോത്ര ഡിസൈൻ ചെയ്‌ത സാരിയും ആയിരുന്നു കിം അണിഞ്ഞത്. എന്നാൽ ഫാഷൻ ലോകത്തെ ശ്രദ്ധയും വിമർശനങ്ങളുമൊക്കെ പിടിച്ചുപറ്റിയ ഒട്ടേറെ ലുക്കുകൾ കിമ്മിന് സ്വന്തമായുണ്ട്.

Image Credit∙ Kim Kardashian/ Instagram

സ്പടിക സുന്ദരി

2019-ലെ മെറ്റ് ഗാലയിൽ കടലിൽ നിന്ന് ഇറങ്ങി വന്ന ഒരു സ്പടിക സുന്ദരിയെ പോലെയാണ് കിം എത്തിയത്. തിയറി മഗ്ലർ ഡിസൈൻ ചെയ്ത സ്കിൻ-ടൈറ്റ് ന്യുഡ്‌ ഡ്രസും അതിൽ തൂങ്ങിയാടുന്ന സ്പടികങ്ങളുമെല്ലാമായി ഏവരുടെയും ശ്രദ്ധ നേടാന്‍ കിമ്മിനു സാധിച്ചു

കിം കർദാഷിയാൻ മെറ്റ് ഗാലെയിൽ∙ ചിത്രം: എഎഫ്പി
ADVERTISEMENT

കറുപ്പിൽ ഞെട്ടിച്ച കിം

2021ലെ മെറ്റ് ഗാലയിൽ എത്തിയ കിമ്മിനെ കണ്ട് അക്ഷരാർഥത്തിൽ എല്ലാവരും ഞെട്ടി എന്ന് വേണം പറയാൻ. ആകെ ഒരു കറുപ്പ് മയമായിരുന്നു ആളുകൾക്ക് കാണാൻ സാധിച്ചത്. കാൽ മുതൽ തല വരെ മറച്ച ഈ ലുക്ക് ബലൻസിയാഗ ഡിസൈനർ ഡെംന ആണ് ഡിസൈൻ ചെയ്തത്. ഭർത്താവ് കനിയേ വെസ്റ്റ് ആണ് ഈ വസ്ത്രത്തിന് കിമ്മിന് പ്രചോദനം നൽകിയത്.

കിം കർദാഷിയാൻ മെറ്റ് ഗാലെയിൽ∙ ചിത്രം: എഎഫ്പി

മെർലിൻ മൺറോയുടെ വസ്ത്രവും വിവാദവും

1962-ൽ യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ പിറന്നാൾ ആഘോഷത്തിനിടെ നടി മെർലിൻ മൺറോ ധരിച്ച ഐക്കണിക് ഗൗൺ 2022 മെറ്റ് ഗാലയിൽ കിം ധരിച്ചത് വലിയ വിവാദമായിരുന്നു. വസ്ത്രം തന്റെ ശരീരത്തിനനുസരിച്ച് ഓൾട്ടർ ചെയ്യാൻ സാധിക്കാത്തതിനാൽ 7 കിലോയോളം ഭാരം കിമ്മിന് കുറയ്‌ക്കേണ്ടി വന്നിരുന്നു. എങ്കിലും മൺറോയുടെ വസ്ത്രത്തിൽ കേടുപാടുകൾ ഉണ്ടായെന്ന് പറഞ്ഞ് മ്യൂസിയം അധികൃതർ കിമ്മിനെതിരെ രംഗത്തെത്തി.

കിം കർദാഷിയാൻ മെറ്റ് ഗാലെയിൽ∙ ചിത്രം: എഎഫ്പി
ADVERTISEMENT

ബലെൻസിയാഗയുടെ സ്വന്തം കിം

2022ൽ ബലെൻസിയാഗ ഷോയ്ക്കായി എത്തിയ കിമ്മിനെ കണ്ട് എല്ലാവരും ഞെട്ടിയിരുന്നു. ബലെൻസിയാഗ ബ്രാൻഡഡ് പാക്കിങ് ടേപ്പിൽ പൂർണമായും പൊതിഞ്ഞ രീതിയിലായിരുന്നു താരം എത്തിയത്. കിമ്മിന്റെ ബോഡി ഷേപ്പ് വളരെ വ്യക്തമാകുന്ന ഈ ലുക്ക് സമൂഹമാധ്യമങ്ങളിലും വാർത്തകളിലും ഇടംനേടി. കൂടാതെ നിരവധി മീമുകളും ഈ ലുക്ക് കാരണം കിമ്മിന് കിട്ടിയിരുന്നു.

അനന്ത് അംബാനിയുടെ വിവാഹത്തിന് ഇന്ത്യയിലെത്തിയ കിം കർദാഷിയാൻ
English Summary:

Kim Kardashian Stuns Look