സൗദിയിൽ ഈ ചെരുപ്പിന്റെ വില ഒരുലക്ഷം രൂപ; ഇന്ത്യക്കാരുടെ സാധാരണ ബാത്റൂം സ്ലിപ്പർ–വിഡിയോ
നമ്മൾ പാടത്തും പറമ്പിലുമെല്ലാം ഉപയോഗിക്കുന്ന ഒരു വള്ളി ചെരുപ്പിന് എന്തുവില വരും? പോട്ടെ... മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് ഫാസിൽ കുളികഴിഞ്ഞു പുഴക്കടവിൽ വച്ച് ചകിരി കൊണ്ട് തേച്ചുരച്ച് വെളുപ്പിച്ചെടുക്കുന്ന ഹവായി ചെരുപ്പിന് എന്ത് വില വരും? ഏറി പോയാൽ 200രൂപ. എങ്കിൽ ഈ സ്ലിപ്പറിന്റെ വില ഒരു ലക്ഷം രൂപയാണ്.

നമ്മൾ പാടത്തും പറമ്പിലുമെല്ലാം ഉപയോഗിക്കുന്ന ഒരു വള്ളി ചെരുപ്പിന് എന്തുവില വരും? പോട്ടെ... മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് ഫാസിൽ കുളികഴിഞ്ഞു പുഴക്കടവിൽ വച്ച് ചകിരി കൊണ്ട് തേച്ചുരച്ച് വെളുപ്പിച്ചെടുക്കുന്ന ഹവായി ചെരുപ്പിന് എന്ത് വില വരും? ഏറി പോയാൽ 200രൂപ. എങ്കിൽ ഈ സ്ലിപ്പറിന്റെ വില ഒരു ലക്ഷം രൂപയാണ്. ഏതെങ്കിലും വലിയ ബ്രാൻഡിന്റെ ചെരുപ്പായിരിക്കും എന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ഇത് നമ്മുടെ സാധാരണ വള്ളിച്ചെരുപ്പ് തന്നെ. സൗദി അറേബ്യയിലെ സ്റ്റോറിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്ന സ്ലിപ്പറിന്റെ വിലയാണ് ഒരുലക്ഷം.
ഞങ്ങൾ ഇന്ത്യക്കാർ ടോയ്‌ലറ്റിൽ ഇടാൻ ഉപയോഗിക്കുന്ന ചെരുപ്പാണ് ഇതെന്ന് വിഡിയോയ്ക്ക് താഴെ കമന്റ് എത്തിയതിനു പിന്നാലെയാണ് വള്ളി ചെരുപ്പിന്റെ വിഡിയോ വൈറലായി മാറിയത്. എവിടെ കുഴിച്ചാലും പെട്രോളിയം കിട്ടുന്ന സൗദി അറേബ്യ സമ്പന്നതയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നാണ് എന്ന കാര്യം എല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ അവിടെ വിൽക്കുന്ന ഒരു വള്ളി ചെരുപ്പിന് ഒരു ലക്ഷം വില വന്നാലും വലിയ ഞെട്ടലൊന്നും വേണ്ടെന്നാണ് ചിലരുടെ അഭിപ്രായം
വിഡിയോയിൽ ഒരു ഫൂട്ട്‌വെയർ ഷോപ്പിലെ ജീവനക്കാരൻ ചെരുപ്പുകൾ പരിചയപ്പെടുത്തുന്നതാണ് തുടക്കം. ഒരു ലക്ഷം രൂപയിൽ അധികം വിലയുള്ള ചെരുപ്പുകൾ ആണ് വിഡിയോയിൽ പ്രദർശിപ്പിക്കുന്നതെന്നും പറഞ്ഞ് അയാൾ ഹവായി ചെരുപ്പ് എടുത്ത് പുറത്തുവയ്ക്കുന്നു. എന്നിട്ട് അയാൾ ഇതിനെ സാധാരണയായി ഹവായി ചപ്പൽസ് എന്നാണ് വിളിക്കുന്നതെന്നും പറയുന്നുണ്ട്. ആ ഒരൊറ്റ ഡയലോഗിലാണ് സംഗതി വൈറലായത്. കയ്യിൽ ഗ്ലൗസ് ഒക്കെ ഇട്ട് ഭയങ്കര ഗെറ്റപ്പിൽ നിൽക്കുന്ന സെയിൽസ്മാൻ ഒരു ലക്ഷം രൂപ വിലയുള്ള ഹവായി ചെരുപ്പാണ് കയ്യിൽ പിടിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും
എന്തായാലും വിഡിയോയ്ക്ക് രസകരമായ കമന്റുകളാണ് എത്തുന്നത്. അതിൽ അധികവും ഇന്ത്യയിൽ നിന്നുള്ളതാണ് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. കാരണം നമ്മൾ ഇന്ത്യക്കാർ സകല സ്ഥലത്തും എന്തിന് ബാത്റൂമിൽ പോകാൻ പോലും ഇടുന്ന വള്ളി ചെരുപ്പാണ് ഒരുലക്ഷം രൂപയ്ക്ക് സൗദി അറേബ്യ വിൽക്കാൻ വച്ചിരിക്കുന്നത് എന്നത് ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണല്ലോ. കാഴ്ചയിൽ വള്ളിച്ചെരുപ്പ് തന്നെ. പക്ഷേ അതിന് ഇത്ര വില വരാൻ മാത്രം എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന് വിഡിയോയിൽ എടുത്തു പറയുന്നില്ല.