‘വധുവാകുക എന്നത് എന്റെ ആഗ്രഹം, റീച്ച് കൂടുന്നത് അവർക്കറിയില്ല’: ചർച്ചയായി ‘അറവാണി’ ഫോട്ടോ ഷൂട്ട്
ട്രാൻസ് കമ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ സമൂഹമാധ്യമത്തിലൂടെയും മറ്റും ശക്തമായരീതിയിൽ പ്രതികരിക്കുന്ന വ്യക്തിയാണ് ശീതൾ ശ്യാം. ശീതളിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നോർമൽ ബ്രായിലും സ്കർട്ടിലുമുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശീതൾ സമൂഹമാധ്യമത്തിലൂടെ
ട്രാൻസ് കമ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ സമൂഹമാധ്യമത്തിലൂടെയും മറ്റും ശക്തമായരീതിയിൽ പ്രതികരിക്കുന്ന വ്യക്തിയാണ് ശീതൾ ശ്യാം. ശീതളിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നോർമൽ ബ്രായിലും സ്കർട്ടിലുമുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശീതൾ സമൂഹമാധ്യമത്തിലൂടെ
ട്രാൻസ് കമ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ സമൂഹമാധ്യമത്തിലൂടെയും മറ്റും ശക്തമായരീതിയിൽ പ്രതികരിക്കുന്ന വ്യക്തിയാണ് ശീതൾ ശ്യാം. ശീതളിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നോർമൽ ബ്രായിലും സ്കർട്ടിലുമുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശീതൾ സമൂഹമാധ്യമത്തിലൂടെ
ട്രാൻസ് കമ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ സമൂഹമാധ്യമത്തിലൂടെയും മറ്റും ശക്തമായരീതിയിൽ പ്രതികരിക്കുന്ന വ്യക്തിയാണ് ശീതൾ ശ്യാം. ശീതളിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നോർമൽ ബ്രായിലും സ്കർട്ടിലുമുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശീതൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ചിത്രങ്ങൾക്കു താഴെ വലിയ രീതിയിലുള്ള സോഷ്യൽ ബുള്ളിയിങ്ങും നടക്കുന്നുണ്ട്. ‘അറവാണി’ എന്ന ഫോട്ടോ ഷൂട്ടിനെ കുറിച്ചും അതിന്റെ പേരിൽ നേരിടുന്ന സോഷ്യൽ ബുള്ളിയിങ്ങിനോടും മനോരമ ഓൺലൈനിലൂടെ പ്രതികരിക്കുകയാണ് മോഡലും ട്രാൻസ് ആക്ടിവിസ്റ്റുമായ ശീതൾ ശ്യാമും ഫോട്ടോ ഷൂട്ടിന്റെ ക്രിയേറ്റിവ് ഡയറക്ടർ ദിൽജിൻ കൃഷ്ണനും. ട്രാൻസ് ആയ പാതിഒരുങ്ങിയ വധു അവരുടെ വരനു വേണ്ടി കാത്തുനിൽക്കുന്ന രീതിയിലാണ് ‘അറവാണി’ ചെയ്തിരിക്കുന്നതെന്ന് ദിൽജിൻ പറഞ്ഞു. സമൂഹമാധ്യമത്തിലെ ആക്രമണമൊന്നും തനിക്കൊരു പ്രശ്നമല്ലെന്നും മമ്മൂട്ടിക്കും ദീപിക പദുക്കോണിനും വരെ ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശീതൾ പ്രതികരിച്ചു.
‘‘കൂപഗം ട്രാൻസ് ജെൻഡർ ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കിയുള്ള മോഡേൺ വേർഷനാണ് ഈ ഫോട്ടോ ഷൂട്ട്. ആരവന്‍ എന്ന ദൈവം ട്രാന്‍സ് വിഭാഗത്തിൽപ്പെടുന്നവരെ ഒരുദിവസത്തേക്ക് വിവാഹം കഴിക്കും എന്ന സങ്കൽപത്തിലാണ് ഈ ആഘോഷം നടത്തുന്നത്. പിറ്റേന്ന് അവർ വിവാഹ മോചനം നേടുകയും ചെയ്യും. വിവിധയിടങ്ങളിൽ നിന്നുള്ള ട്രാൻസ് വിഭാഗത്തിൽപ്പെട്ട മനുഷ്യർ ഈ ആഘോഷത്തിന്റെ ഭാഗമാകാൻ എത്തും. ഒരു വിവാഹം കഴിക്കണം എന്ന ആഗ്രഹമുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. അവരെ വിവാഹം കഴിക്കാൻ ആരും മുന്നോട്ട് വരാറില്ലായിരുന്നു. അങ്ങനെയാണ് ഇത്തരം ഒരു ആചാരം നടത്തുന്നത്. എന്നാല്‍ ഇന്ന് ഒരു ആരവനു വേണ്ടി അവർ കാത്തിരിക്കേണ്ട ആവശ്യമില്ല. അവർക്ക് ഇഷ്ടമുള്ള ആരെയും വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്ന സന്ദേശമാണ് ഈ ചിത്രങ്ങളിലൂെട നൽകാൻ ശ്രമിച്ചത്.’’–ദിൽജിൻ പറഞ്ഞു.
വധുവായി ഒരുങ്ങുക എന്ന തന്റെ ആഗ്രഹം സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നായിരുന്നു ശീതള്‍ ശ്യാമിന്റെ പ്രതികരണം. ‘‘ഒരു വധു എന്നാൽ വളരെ കുലീനയായിരിക്കണം എന്നാണല്ലോ പൊതുധാരണ. ശരീരത്തിന്റെ ന്യൂഡിറ്റിയെ മറച്ചുവച്ചാണ് സാധാരണ ഇത്തരം ഫൊട്ടോഷൂട്ടുകൾ നടത്തുന്നത്. എന്നാൽ പഴയകാലത്ത് അങ്ങനെയായിരുന്നില്ല. മുണ്ടും ജാക്കറ്റും എല്ലാം വധുവിന്റെ വസ്ത്രമായിരുന്നു. വധുവിനെ വേറെയൊരു തലത്തിലേക്ക് കാണിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. വധുവാകുക എന്നത് എന്റെ ഒരു ആഗ്രഹം കൂടിയാണ്. ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ടിലൂടെ അതിനു സാധിച്ചു. എനിക്ക് അതിയായ സന്തോഷമുണ്ട്. സാധാരണ ആളുകളുടെ വധു സങ്കൽപമൊന്നും നമ്മളെ പോലെയുള്ളവർക്ക് പലപ്പോഴും പൂർത്തീകരിക്കാൻ സാധിക്കില്ല. വളരെ കുറച്ചാളുകൾക്കു മാത്രമാണ് വധുവായി നിൽക്കാൻ സാധിക്കുന്നത്.’’– ശീതൾ കൂട്ടിച്ചേർത്തു.
ഈ ഫോട്ടോ ഷൂട്ട് സംബന്ധിച്ച് സമൂഹമാധ്യമത്തിൽ നേരിടുന്ന വിമർശനങ്ങള്‍ക്ക് ശീതളിന്റെ മറുപടി ഇങ്ങനെ: ‘‘ വളരെ കാലമായി ഞാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന വ്യക്തിയാണ്. എങ്ങനെയാണ് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ടത് എന്ന ബോധമുള്ള ആളുകളൊന്നും അല്ല ഇത് ഉപയോഗിക്കുന്നത്. സമൂഹമാധ്യമത്തിൽ ഇത്തരം ബുള്ളിയിങ് ചെയ്താൽ അത് കുറ്റകരമാണെന്ന് നമുക്ക് അറിയാം. പക്ഷേ, എന്നിരുന്നാലും ഞങ്ങൾ കുറ്റം ചെയ്യും. നിങ്ങൾക്കതിൽ പ്രതികരിക്കാനാകില്ലെന്ന ഒരു അവബോധത്തിൽ കൂടിയാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. മമ്മൂക്കയ്ക്കും ദീപിക പദുക്കോണിനും എതിരെ വരെ ഇത്തരം സോഷ്യൽ ബുള്ളിയിങ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഞങ്ങളെ പോലെയുള്ള ആളുകൾക്കെതിരെയുള്ള സോഷ്യൽ ബുള്ളിയിങ് അടുത്ത കാലത്തായി കൂടുതലാണ്. ഞാൻ ഇതിനു മുൻപും ന്യൂഡ് ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട്. നമ്മൾ ഇതിലൂടെ ഒരു ആർട്ടിനെയാണ് അവതരിപ്പിക്കുന്നത്. ആ ആർട്ടിനെ നിങ്ങൾക്ക് സ്വീകരിക്കാം അല്ലെങ്കിൽ കണ്ടില്ലെന്നു കരുതാം. ഈ ഭീഷണിപ്പെടുത്തലും ബുള്ളിയിങ്ങുമെല്ലാം അവരുടെ സംസ്കാരത്തെയാണ് കാണിക്കുന്നതെന്നു മാത്രം. എനിക്കതൊന്നും ഒരു പ്രശ്നമല്ല. ഇങ്ങനെയുള്ള കമന്റിലൂടെ എനിക്ക് ഒരുപാട് റീച്ച് കിട്ടുന്നുണ്ടെന്നത് ഇവർക്കറിയില്ല.’’– ശീതൾ വ്യക്തമാക്കി.
‘അറവാണി’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പോടെയാണ് ശീതൾ ചിത്രങ്ങൾ പങ്കുവച്ചത്. ‘ അവൾ ഒരു ഈയാംപാറ്റയല്ല. ഓരോദിവസവും അവൾ ജീവിക്കും. ഉറക്കെ ചിരിക്കും. ഇഷ്ടമുള്ളവരെ എല്ലാം സ്നേഹിക്കും. അറവാണി, ആ പേര് വളരെ കാലമായി അവൾ ഉപേക്ഷിച്ചു. ഒരു ആരവന്റെയും സ്വീകാര്യത അവൾക്ക് ആവശ്യമില്ല. അസ്തിത്വത്തെ കുറിച്ചോർത്ത് അവൾ ദുഃഖിക്കുന്നില്ല. അവൾ മറ്റൊരാളാൽ സ്നേഹിക്കപ്പെടും. അവളും മറ്റൊരാളെ സ്നേഹിക്കും. ആരെയെങ്കിലും വിവാഹം കഴിക്കും.’’– എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ എത്തിയത്.
ബേസിൽ പൗലോയാണ് ചിത്രങ്ങൾ പകര്‍ത്തിയത്. നേർത്ത വെള്ള വസ്ത്രത്തിലുള്ളതാണ് ചിത്രങ്ങളാണ് ശീതൾ പങ്കുവച്ചത്. സിംപിൾ മേക്കപ്പാണ്. ചുവപ്പ് ലിപ്സ്റ്റിക്കും ഐലൈനറും ഉപയോഗിച്ചിരിക്കുന്നു. പുട്ടപ്പ് ഹെയർ സ്റ്റൈലിൽ വെള്ള കല്ലുകളുള്ള ക്രൗൺ അണിഞ്ഞിരിക്കുന്നു. വെളുത്ത പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചിട്ടുമുണ്ട്.