ട്രഡീഷനൽ ലുക്കും മോഡേൺ ലുക്കും ഒരുപോലെ ഇണങ്ങുന്നയാണ് തെന്നിന്ത്യൻ താരം ശ്രിയ ശരൺ. വ്യത്യസ്ത ഫാഷനിലുള്ള ചിത്രങ്ങൾ താരം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ അടുത്തിടെ ശ്രിയ പങ്കുവച്ച രണ്ട് ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സാരിയിലും ബിക്കിനിയിലുമുള്ള താരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രഡീഷനൽ ലുക്കും മോഡേൺ ലുക്കും ഒരുപോലെ ഇണങ്ങുന്ന താരമാണ് ശ്രിയ ശരൺ. വ്യത്യസ്ത ഫാഷനിലുള്ള ചിത്രങ്ങൾ താരം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ അടുത്തിടെ ശ്രിയ പങ്കുവച്ച രണ്ട് ഫോട്ടോകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സാരിയിലും ബിക്കിനിയിലുമുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

ചുവപ്പു നിറത്തിലുള്ള വിന്റേജ് ബനാറസി സാരിയിലാണ് ശ്രിയയുടെ ഒരു ലുക്ക്. ചുവപ്പിൽ സിൽവർ–ഗോൾഡൻ പട്ടുനൂലുകള്‍ കൊണ്ട് ഡിസൈൻ നെയ്തിരിക്കുന്ന ഹെവി വർക്ക് പട്ടുസാരിയാണ്. ഫുൾ സ്ലീവ്‍ സിംപിൾ സിൽക്ക് ബ്ലൗസിന് കയ്യിൽ താഴെ മാത്രം ഗോൾഡൻ വർക്ക് തുന്നിച്ചേർത്തിരിക്കുന്നു. ചുവപ്പ് ശിരോവസ്ത്രവും സ്റ്റൈൽ ചെയ്തിരിക്കുന്നു. 

Image Credit: shriya_saran1109/ Instagram
ADVERTISEMENT

സാരിക്ക് ഇണങ്ങുന്ന രീതിയിൽ ട്രെഡീഷനൽ ആഭരണങ്ങളാണ്. വെള്ളയും പച്ചയും കല്ലുകൾ പതിച്ച നെക്‌‌ലസും ലോങ് ചെയിനുമാണ് അണിഞ്ഞിരിക്കുന്നത്. മുത്തുകൾ പതിച്ച ജിമിക്കി കമ്മലാണ്. സിംപിൾ മേക്കപ്പ്. ഐലൈനയറും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. പുട്ടപ്പ് ഹെയർ സ്റ്റൈൽ. സാരിക്ക് മാച്ചങ്ങായി ചുവപ്പ് വട്ടപ്പൊട്ടും തൊട്ടിരിക്കുന്നു. 

ഗോൾഡൻ ബിക്കിനി ഔട്ട്ഫിറ്റില്‍ ബീച്ചിന്റെ പശ്ചാത്തലത്തിലുള്ളതാണ് മറ്റൊരു ചിത്രം. ഈ ഔട്ട്ഫിറ്റിന് സിംപിൾ വർക്കുള്ള വെള്ള ലോങ് ഷ്രഗും താരം സ്റ്റൈൽ ചെയ്തിരിക്കുന്നു. മിനിമം മേക്കപ്പും ആക്സസറീസുമാണ്. 

Image Credit: shriya_saran1109/ Instagram
ADVERTISEMENT

വ്യത്യസ്ത ലുക്കിലുള്ള ശ്രിയയുടെ ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. നിങ്ങൾ ഏറ്റവും സുന്ദരിയായിരിക്കുന്നത് ഈ വസ്ത്രത്തിലാണെന്നായിരുന്നു സാരി ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾക്കു താഴെ മിക്കവരും കമന്റ് ചെയ്തത്. ഈ ലുക്കിൽ നിങ്ങൾക്ക് 41 വയസ്സാണെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് ബിക്കിനിയിലുള്ള താരത്തിന്റെ ലുക്കിനെ കുറിച്ച് ആരാധകർ കമന്റ് ചെയ്തത്. ‘മൈനസ് സീറോ സൈസ്. ശിവാജിയിൽ നിങ്ങള്‍ വളരെ അനുയോജ്യമായിരുന്നു. ആ ലുക്കാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. ഇതല്ല.’– എന്ന രീതിയിലും ശ്രിയയുടെ ചിത്രങ്ങൾക്കു താഴെ കമന്റ് എത്തി. 

English Summary:

Shriya Saran Stuns in Saree and Bikini: See Her Viral Photos