ദിയയുടെ വിവാഹത്തിലെ കളർ തീം ശ്രദ്ധിച്ചോ? വിവാഹം കെങ്കേമമാക്കാൻ പറ്റിയ കളർ തീം പരിചയപ്പെടാം
ദിയ കൃഷ്ണയുടെ വിവാഹ ഫോട്ടോസും വിഡിയോയും കണ്ടവർ ആദ്യം ശ്രദ്ധിച്ചിരിക്കുക എത്ര ഓർഗനൈസ്ഡായാണ് എല്ലാവരും വസ്ത്രം ധരിച്ചിരിക്കുന്നത് എന്നാണ്. അതും ആ കളർ കോമ്പിനേഷൻ എല്ലാവരുടെയും ശ്രദ്ധയും ഇഷ്ടവുംപിടിച്ചുപറ്റി. പീച്ച് ആൻഡ് പിങ്ക് കോമ്പിനേഷൻ ആണ് ഇവർ സ്വീകരിച്ചത്. ഒപ്പം ഗോൾഡൻ കൂടെ ആയപ്പോൾ സംഭവം എലഗന്റ്

ദിയ കൃഷ്ണയുടെ വിവാഹ ഫോട്ടോസും വിഡിയോയും കണ്ടവർ ആദ്യം ശ്രദ്ധിച്ചിരിക്കുക എത്ര ഓർഗനൈസ്ഡായാണ് എല്ലാവരും വസ്ത്രം ധരിച്ചിരിക്കുന്നത് എന്നാണ്. അതും ആ കളർ കോമ്പിനേഷൻ എല്ലാവരുടെയും ശ്രദ്ധയും ഇഷ്ടവുംപിടിച്ചുപറ്റി. പീച്ച് ആൻഡ് പിങ്ക് കോമ്പിനേഷൻ ആണ് ഇവർ സ്വീകരിച്ചത്. ഒപ്പം ഗോൾഡൻ കൂടെ ആയപ്പോൾ സംഭവം എലഗന്റ് ആയി. നിങ്ങളും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ചടങ്ങ് മികച്ചതാക്കാൻ ഇതുപോലെ നിരവധി കളർ തീമുകളുണ്ട്. അതിൽ ചിലത് പരിചയപ്പെടാം.
പേസ്റ്റൽ
പേസ്റ്റൽ നിറങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അവ എപ്പോഴും നിങ്ങള്‍ക്ക് ഒരു ക്ലാസി ലുക്ക് നൽകും. വിവാഹങ്ങൾക്ക് തയാറെടുക്കുന്നവർക്ക് ഒരു മികച്ച ഓപ്‌ഷനാണ് പേസ്റ്റൽ നിറങ്ങൾ. വധുവും വരനും ഇത്തിരി വൈബ്രന്റ് ആയ നിറങ്ങൾ തിരഞ്ഞെടുക്കുകയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പേസ്റ്റൽ നിറങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്താൽ സംഭവം പൊളി പൊളിക്കും.
ലൈലാക്ക് & ലാവെൻഡർ
ലൈലാക്കും ലാവെൻഡറും പർപ്പിൾ നിറത്തിലുള്ള വ്യത്യസ്ത നിറങ്ങളാണ്. ഇത് വളരെ ട്രെൻഡി ആയിട്ടുള്ള നിറമാണ്. ലാവെൻഡർ വിവാഹ അലങ്കാരങ്ങൾക്കും ലൈലാക്ക് വസ്ത്രങ്ങളും തിരഞ്ഞെടുത്താൽ മികച്ചതായിരിക്കും. ഏതൊരു ചടങ്ങിനും ഒരു ഹാപ്പി മൂഡ് നല്‍കാൻ ഈ നിറങ്ങൾക്കു സാധിക്കും.
പപ്പായ ഓറഞ്ച്
വളരെ ട്രെൻഡി ആയ നിറമാണ് പപ്പായ ഓറഞ്ച്. ഇളം നിറങ്ങളോട് വലിയ താത്പര്യം ഇല്ലാത്തവർക്ക് ഈ നിറം തിരഞ്ഞെടുക്കാവുന്നതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ കണ്ട പഴയ മഞ്ഞ അലങ്കാരത്തിന് ഇത് ഒരു മികച്ച പകരക്കാരനാണ്. ഇതിന്റെ പല ഷെയ്ഡുകൾ പരീക്ഷിക്കാവുന്നതാണ്.
നീല
വൈവിധ്യമാർന്ന ഷെയ്ഡുകൾ മനോഹരമായ നിറങ്ങളും കൊണ്ട് സമ്പന്നമാണ് നീലനിറം. പല ഹൈ-ക്ലാസ് വിവാഹങ്ങൾക്കും തിരഞ്ഞെടുക്കുന്ന നിറങ്ങളിൽ ഒന്നാണ് നീല. നേവി ബ്ലൂ, പേസ്റ്റൽ ബ്ലൂ തുടങ്ങി ഒത്തിരി ഷെയ്ഡുകൾ ഈ നിറത്തെ ആളുകളുടെ പ്രിയപ്പെട്ടതാക്കുന്നു.