കാത്തുനിന്ന് മടങ്ങിയതറിഞ്ഞ് തേടിയെത്തി രജനീകാന്ത്, കട്ടക്ക് കൂടെ നിന്ന് മഞ്ജുവാരിയർ: വിശേഷങ്ങളുമായി ലിജി പ്രേമൻ
സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായി എത്തുന്ന വേട്ടയാനിലെ ‘മനസ്സിലായോ’ എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാമതാണ്. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരുടെയും രജനീകാന്തിന്റെയും പവർപാക്ഡ് നൃത്തച്ചുവടുകളുമായി സ്വീകാര്യത നേടിയ ഗാനരംഗത്തിന്റെ കൊറിയോഗ്രാഫിയും താരങ്ങളുടെ ലുക്കുമെല്ലാം
സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായി എത്തുന്ന വേട്ടയാനിലെ ‘മനസ്സിലായോ’ എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാമതാണ്. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരുടെയും രജനീകാന്തിന്റെയും പവർപാക്ഡ് നൃത്തച്ചുവടുകളുമായി സ്വീകാര്യത നേടിയ ഗാനരംഗത്തിന്റെ കൊറിയോഗ്രാഫിയും താരങ്ങളുടെ ലുക്കുമെല്ലാം
സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായി എത്തുന്ന വേട്ടയാനിലെ ‘മനസ്സിലായോ’ എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാമതാണ്. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരുടെയും രജനീകാന്തിന്റെയും പവർപാക്ഡ് നൃത്തച്ചുവടുകളുമായി സ്വീകാര്യത നേടിയ ഗാനരംഗത്തിന്റെ കൊറിയോഗ്രാഫിയും താരങ്ങളുടെ ലുക്കുമെല്ലാം
സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായി എത്തുന്ന വേട്ടയാനിലെ ‘മനസ്സിലായോ’ എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാമതാണ്. മലയാളത്തിന്റെ സ്വന്തം മഞ്ജു വാരിയറിന്റെയും രജനീകാന്തിന്റെയും പവർപാക്ഡ് നൃത്തച്ചുവടുകളുമായി സ്വീകാര്യത നേടിയ ഗാനരംഗത്തിന്റെ കൊറിയോഗ്രാഫിയും താരങ്ങളുടെ ലുക്കുമെല്ലാം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ചുവന്ന സാരിയിൽ സിംപിൾ, എലഗന്റ് ലുക്കിലാണ് മഞ്ജു ഗാനരംഗത്തിൽ എത്തുന്നത്. സിനിമാലോകത്തേയ്ക്ക് മടങ്ങിയെത്തിയത് മുതലിങ്ങോട്ട് താരം കൂടുതൽ ചെറുപ്പമായി, കൂടുതൽ സ്റ്റൈലിഷായി മാറിയെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ ഒന്നര വർഷമായി മഞ്ജു വാരിയറുടെ ഈ ലുക്കുകൾക്ക് പിന്നിൽ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ ലിജി പ്രേമന്റെ കയ്യൊപ്പു കൂടിയുണ്ട്. വേട്ടയാനിലെ വിശേഷങ്ങളും ഡിസൈനിങ് അനുഭവങ്ങളും മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു ലിജി പ്രേമൻ.
ചെറുപ്പത്തിലെ ഒപ്പം കൂടിയ ഫാഷൻ ഡിസൈനിങ് പ്രേമം..
ഫാഷൻ ഡിസൈനിങ്ങും സ്റ്റൈലിങ്ങും ഇത്രത്തോളം പ്രാധാന്യമുള്ള ഒരു പ്രൊഫഷനാണെന്ന് തിരിച്ചറിയുന്നതിന് മുൻപ്, ചെറുപ്പത്തിൽ തന്നെ മനസ്സിൽ കയറിക്കൂടിയതാണ് ഈ മേഖലയോടുള്ള ഇഷ്ടം. തന്നെ അറിയുന്നവർക്കെല്ലാം കോസ്റ്റ്യൂം ഡിസൈനിങ്ങിനോടുള്ള ഇഷ്ടത്തെക്കുറിച്ചും അറിയാമായിരുന്നു. മുതിർന്നപ്പോഴും ആ ആഗ്രഹം കൈവിട്ടു കളയാതെ ബെംഗളൂരു ഗാർഡൻ സിറ്റി കോളേജിൽ നിന്നും ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി കരസ്ഥമാക്കി. പഠിച്ചിറങ്ങുമ്പോഴേയ്ക്കും ഇതുതന്നെയാണ് പ്രൊഫഷൻ എന്ന് കൃത്യമായി മനസ്സിലാക്കാനായി. ഒരു പരസ്യ ചിത്രത്തിൽ ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടായിരുന്നു ഫാഷൻ ഡിസൈനിങ്ങ് രംഗത്തെ ചുവടുവയ്പ്പ്. പിന്നീടിങ്ങോട്ട് ഒന്നിന് പിന്നാലെ ഒന്നായി ഡിസൈനിങ് രംഗത്ത് തേടിയെത്തിയ അവസരങ്ങൾ. അങ്ങനെ 14 വർഷങ്ങളായി ഈ മേഖലയിൽ തന്നെ സജീവമായി തുടരുന്നു.
വേട്ടയിനിലേയ്ക്ക്...
കഴിഞ്ഞ ഒന്നരവർഷമായി മഞ്ജു വാര്യർ ഭാഗമാകുന്ന ഇവന്റുകൾക്ക് വേണ്ടിയും പരസ്യ ചിത്രങ്ങൾക്കു വേണ്ടിയും സ്റ്റൈലിങ്ങ് ചെയ്തുവരുന്നുണ്ട്. അടുത്തകാലത്ത് താരത്തിന്റെ ശ്രദ്ധ നേടിയ എല്ലാ ലൂക്കുകൾക്കു പിന്നിലും പ്രവർത്തിക്കാൻ സാധിച്ചു. അങ്ങനെ മഞ്ജു വാരിയർ തന്നെയാണ് വേട്ടയാനിലെ താര എന്ന കഥാപാത്രത്തിന് വേണ്ടി കോസ്റ്റ്യൂം ഡിസൈനിങും സ്റ്റെലിങ്ങും നിർവ്വഹിക്കാനുള്ള അവസരം ഒരുക്കിയത്. രജനീകാന്ത് ചിത്രമാണെന്ന് അറിഞ്ഞതോടെ അങ്ങേയറ്റം എക്സൈറ്റ്മെന്റോടുകൂടിയാണ് കൂടിയാണ് ചിത്രത്തിന്റെ ഭാഗമായത്. ഇത്രയും വലിയൊരു ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചത് കരിയറിലെ തന്നെ ഏറ്റവും മികച്ച അവസരമായി കാണുന്നുവെന്നും ലിജി മനോരമ ഓൺലൈനിനോട് പറഞ്ഞു.
വിനയംകൊണ്ട് അമ്പരപ്പിക്കുന്ന താരങ്ങൾ...
മഞ്ജു വാരിയർക്കൊപ്പം ജോലി ചെയ്യുമ്പോഴൊക്കെയും കുടുംബാംഗമെന്ന പോലെയുള്ള ഫീലാണ് തോന്നിയിട്ടുള്ളത്. വേട്ടയാൻ ചിത്രീകരണം ആരംഭിച്ച സമയത്ത് മഞ്ജുവിനൊപ്പം മേക്കപ്പ് ആർട്ടിസ്റ്റുകളുമൊത്ത് കാരവാനിൽ ഇരിക്കുന്ന സമയത്താണ് രജനി സാറിനൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം എല്ലാവരും പ്രകടിപ്പിച്ചത്. എല്ലാവരുടെയും മുഖത്തെ എക്സൈറ്റ്മെന്റ് കണ്ട മഞ്ജു വാര്യർ രജനീകാന്തിന്റെ ടീമുമായി സംസാരിച്ച് അദ്ദേഹത്തെ പരിചയപ്പെടാനുള്ള അവസരം ഒരുക്കുകയും ടീമിനെ പരിചയപ്പെടുത്താനായി രജനി സാറിന്റെ കാരവാനരികിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു
എന്നാൽ പെട്ടെന്ന് രജനി സർ തിരക്കിലായതോടെ അൽപസമയം അവിടെ കാത്തു നിൽക്കേണ്ടി വന്നു. അതൊന്നും കാര്യമാക്കാതെ ഒപ്പം നിൽക്കാൻ മഞ്ജു വാരിയർ തയ്യാറായെങ്കിലും ഇത്രയും വലിയ താരത്തെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന് ഓർത്ത് ടീം തിരികെ കാരവാനിലേയ്ക്ക് മടങ്ങി. എന്നാൽ അഞ്ചു മിനിറ്റിനകം തന്നെ വാതിലിൽ മുട്ടുന്നത് കേട്ട് തുറന്ന സമയം കൺ മുന്നിൽ കണ്ടത് രജനീകാന്തിനെയാണ്. മഞ്ജു വാര്യരും സംഘവും അത്രയും നേരം തനിക്ക് വേണ്ടി കാത്തുനിന്നുവെന്ന് വൈകിയറിഞ്ഞ സൂപ്പർതാരം തങ്ങളെ കാണാനായി ഇങ്ങോട്ട് എത്തുകയായിരുന്നു. ഏറെനേരം ഒപ്പമിരുന്ന് സംസാരിച്ച് ആഗ്രഹിച്ചതുപോലെ ചിത്രങ്ങളും പകർത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ലോകം മുഴുവൻ ആരാധിക്കുന്ന ഇത്രയും വലിയ രണ്ടു താരങ്ങൾ വിനയംകൊണ്ട് അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തിയ നിമിഷങ്ങളായിരുന്നു അവ.
വേട്ടയാനിലെ താര
ഒരു ഹോംലിയായ വനിതയായിയാണ് മഞ്ജു വാരിയർ വേട്ടയാനിൽ എത്തുന്നത്. അതേസമയം വളരെ ശക്തമായ കഥാപാത്രവുമാണ്. കഥാപാത്രം ഒരു ബ്ലോഗർ കൂടിയായതിനാൽ ഇതെല്ലാം ഒരേപോലെ ചേർന്നു പോകുന്ന കോസ്റ്റ്യൂമുകൾക്കാണ് രൂപം നൽകിയത്. ഒരു വീട്ടമ്മയായും അതേസമയം കഥാപാത്രത്തിന്റെ പ്രാധാന്യത്തിന് യോജിക്കുന്ന വിധത്തിലും യുണീക്കായുള്ള പ്രിന്റുകളാണ് തിരഞ്ഞെടുത്തത്. അധികം ഫാഷനബിളല്ലാത്ത വസ്ത്രങ്ങളിലാണ് മഞ്ജു വാരിയറെ ചിത്രത്തിൽ കാണാനാവുക. എന്നാൽ ലളിതമായ ഒരു സാരിയാണെങ്കിൽ പോലും അത് കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾക്ക് യോജിച്ച വിധത്തിൽ എങ്ങനെ ധരിക്കുന്നു എന്നതിൽ ശ്രദ്ധ കൊടുത്തിട്ടുണ്ട്. പൊതുവേ ലളിതമായ വസ്ത്രങ്ങൾക്ക് മഞ്ജു വാരിയർ പ്രാധാന്യം കൊടുക്കുന്നത് കൊണ്ടുതന്നെ അത് മനസ്സിലാക്കി കൃത്യമായി ഡിസൈനിങ്ങും സ്റ്റൈലിങ്ങും നിർവഹിക്കാനും സാധിച്ചു. 'മനസ്സിലായോ ' എന്ന പാട്ട് വൈറലായതോടെ കോസ്റ്റ്യൂമിനെക്കുറിച്ച് എല്ലാ ഭാഗത്തുനിന്നും മികച്ച അഭിപ്രായങ്ങൾ വരുന്നത് ഏറെ സന്തോഷം നൽകുന്നുണ്ട്.
മോഹൻലാൽ സംവിധാനം നിർവഹിക്കുന്ന ബറോസിലും ലിജി പ്രേമൻ കോസ്റ്റ്യൂം ഡിസൈനിങ് നിർവഹിച്ചിട്ടുണ്ട്. താൻ ഭാഗമായ രണ്ടു സൂപ്പർസ്റ്റാർ ചിത്രങ്ങളും ഒക്ടോബർ ആദ്യവാരങ്ങളിൽ റിലീസ് ചെയ്യാനിരിക്കുന്നതിന്റെ ത്രില്ലിലാണ് ലിജി.