പുരികത്തിലേക്ക് പടർന്നിരിക്കുന്ന ‘മുള്‍വേലി’: ലണ്ടൻ ഫാഷൻ വീക്കിൽ കാണികളെ വിസ്മയിപ്പിച്ച മേക്കപ്പ് കാഴ്ചകൾ!
ഫാഷൻ വൈവിധ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുന്ന ഇടങ്ങളാണ് ഫാഷൻ വീക്കുകൾ. വരാനിരിക്കുന്ന കാലത്തിന്റെ സ്റ്റൈലും മേക്കപ്പും ലോകത്തെ പരിചയപ്പെടുത്തുക എന്നതാണ് ഓരോ ഫാഷൻവീക്കുകളുടെയും ലക്ഷ്യം. ലണ്ടൻ ഫാഷൻ വീക്ക് 40–ാം വർഷത്തിലേക്കു കടന്നപ്പോൾ ഫാഷനൊപ്പം ഇത്തവണ ശ്രദ്ധനേടുകയാണ് മേക്കപ്പും. ലോകത്തിന്റെ

ഫാഷൻ വൈവിധ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുന്ന വേദികളാണ് ഫാഷൻ വീക്കുകൾ. വരാനിരിക്കുന്ന കാലത്തിന്റെ സ്റ്റൈലും മേക്കപ്പും ലോകത്തെ പരിചയപ്പെടുത്തുക എന്നതാണ് ഓരോ ഫാഷൻ വീക്കുകളുടെയും ലക്ഷ്യം. ലണ്ടൻ ഫാഷൻ വീക്ക് 40–ാം വർഷത്തിലേക്കു കടന്നപ്പോൾ ഫാഷനൊപ്പം ഇത്തവണ ശ്രദ്ധനേടുകയാണ് മേക്കപ്പും. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ ഫാഷൻ ഡിസൈനർമാരും മേക്കപ്പ് ആർട്ടിസ്റ്റുകളും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഫാഷൻപ്രേമികൾക്കായി ഒരുക്കിയത്. ലിപ് മേക്കപ്പും ഐ മേക്കപ്പുമാണ് ഏറെ ശ്രദ്ധനേടിയത്.
സൺസെറ്റ് ലിപ്സ്
ചർമത്തിന്റെ തിളക്കത്തെ അടിസ്ഥാനമാക്കി കടുംനിറത്തിലുള്ള ലിപ്ഷെയ്ഡുകളാണ് സൺസെറ്റ് ലിപ് മേക്കപ്പിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ–ജമൈക്കൻ സംസ്കാരങ്ങളുടെ സമന്വയമായിരുന്നു മേക്കപ്പുകളിൽ ദൃശ്യമായത്. സൂര്യാസ്തമയത്തിൽ കൂടുതലയായി കാണുന്ന കടുംചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉപയോഗിക്കുന്നത് ചുണ്ടുകള്‍ക്ക് പ്രകൃതിദത്ത സൗന്ദര്യം നൽകുന്നു.
കൂൾ ടോൺഡ് സ്മോകി ഐസ്
ഒരാളുടെ മുഖത്ത് ചുണ്ടുകള്‍ പോലെ തന്നെ ഏറെ ശ്രദ്ധയാകർഷിക്കുന്നവയാണ് കണ്ണുകൾ. ‘കൂൾ ടോൺഡ് ഐ മേക്കപ്പു’കളായിരുന്നു റാംപിലെ പ്രധാന ആകർഷണം. ബോൾഡ് ലുക്ക് നൽകുന്ന‘ഇന്റൻസ് സ്മോകി’ കണ്ണുകളായിരുന്നു. ഒലിവ് ഗ്രീന്‍, ഗൺമെറ്റൽ ഗ്രേ നിറങ്ങളിലുള്ള ഐ ഷെയ്ഡുകളായിരുന്നു സ്മോകി ഐ മേക്കപ്പിൽ ഉപയോഗിച്ചത്.
ഗോത്ത് ഗേൾ ഐ മേക്കപ്പ്
ഗോത്ത് ഗേൾ ഐ മേക്കപ്പിൽ ‘മിഡ് ടോൺ ഗ്രേ’ ഐഷാഡോയാണ് മോഡലുകൾ ഉപയോഗിച്ചത്. പുരികത്തിലേക്ക് പടർന്ന് കിടക്കുന്ന രീതിയിലാണ് ഈ ഐ മേക്കപ്പ്.
അദർവേൾഡ്‌ലി ഗ്ലോ
ഇരുണ്ട ചർമമുള്ളവർക്ക് വളരെയധികം പ്രാധാന്യം നൽകുന്ന റാംപാണ് ലണ്ടൻ ഫാഷൻ വീക്കിന്റെത്. ന്യൂഡ്, ബ്രൗൺ ലിപ് ഷെയ്ഡുകൾ മോഡലുകൾക്ക് ബോൾഡ് ലുക്ക് നൽകി. ‘ബാർബ്ഡ് വയർ ഐ മേക്കപ്പാ’ണ് ഉപയോഗിച്ചത്.
നീല ഐ ഷാഡോയായിരുന്നു ലണ്ടൻ ഫാഷൻ വീക്കിൽ ഇത്തവണ പൊതുവെയുള്ള ട്രെൻഡ്. മോസി ഗ്രീൻ, ഐസി ബ്ലൂ, ന്യൂഡ് ഷെയ്ഡുകളാണ് മുടിയിൽ ഉപയോഗിച്ചത്. ന്യൂഡ്, ബ്രൗൺ, മവ്, നേവി, മോസി ഗ്രീൻ ഷെയ്ഡുകള്‍ സ്കിൻ മേക്കപ്പിൽ ഉപയോഗിച്ചിരുന്നു.