‘അവളുടെ നിൽപ്പു കണ്ടോ? കാവ്യാ മാധവനാണെന്നാണ് വിചാരം’– ചില പെൺകുട്ടികളെ കാണുമ്പോൾ ആളുകൾ അൽപം അസൂയയോടെ പറഞ്ഞിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അതെ, മലയാളിയുടെ സൗന്ദര്യസങ്കൽപങ്ങളിൽ കാവ്യാ മാധവന് അന്നും ഇന്നും മുൻപിൽ തന്നെയാണ് സ്ഥാനം. വലിയ വിടർന്ന കണ്ണുകളും, ആരെയും മയക്കുന്ന പുഞ്ചിരിയും, മുല്ല മൊട്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവളുടെ നിൽപ്പു കണ്ടോ? കാവ്യാ മാധവനാണെന്നാണ് വിചാരം’– ചില പെൺകുട്ടികളെ കാണുമ്പോൾ ആളുകൾ അൽപം അസൂയയോടെ പറഞ്ഞിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അതെ, മലയാളിയുടെ സൗന്ദര്യസങ്കൽപങ്ങളിൽ കാവ്യാ മാധവന് അന്നും ഇന്നും മുൻപിൽ തന്നെയാണ് സ്ഥാനം. വലിയ വിടർന്ന കണ്ണുകളും, ആരെയും മയക്കുന്ന പുഞ്ചിരിയും, മുല്ല മൊട്ടുകൾ പോലുള്ള പല്ലുകളും, എല്ലാം കൊണ്ടും ഒരു ശാലീന സുന്ദരി തന്നെയാണ് കാവ്യ. പലരുടെയും ഇഷ്ടനടിമാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ കാവ്യ ഉണ്ടാകും. നാടൻ വേഷത്തിൽ മുന്നിലെത്തുന്ന കാവ്യയെ കണ്ടിരിക്കാൻ തന്നെ ഒരു ഐശ്വര്യമാണെന്ന് പലരും പറയാറുണ്ട്. എന്നാൽ കാലം പിന്നിട്ടപ്പോഴും കാവ്യയുടെ സൗന്ദര്യത്തിനു കോട്ടംതട്ടിയിട്ടില്ലെന്നാണ് ആരാധകപക്ഷം

ദിലീപുമായുള്ള വിവാഹശേഷം സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സമൂഹമാധ്യമത്തിൽ കാവ്യ സജീവമാണ്. ഓരോ തവണയും പുത്തൻ ലുക്കിൽ എത്തുന്ന കാവ്യയെ കാണാൻ ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തന്റെ ഫാഷൻ ബ്രാൻഡ് ആയ ലക്ഷ്യയുടെ സ്ഥിരം മോഡൽ ഇപ്പോൾ കാവ്യ തന്നെയാണ്.

Image Credit∙ kavyamadhavanofficial/ Instagram
ADVERTISEMENT

പ്രസവശേഷം കാവ്യയുടെ ശരീരത്തിനും മാറ്റങ്ങൾ സംഭവിച്ചിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾ കൊണ്ട് കാവ്യ തന്റെ പഴയ ലുക്ക് തിരികെ പിടിച്ചു. തുടക്കത്തിൽ സമൂഹമാധ്യമങ്ങളിൽ വരെ വലിയ വിമർശനങ്ങൾ താരം നേരിട്ടെങ്കിലും അതിനെയെല്ലാം നിശബ്ദമായി നേരിട്ട കാവ്യ പിന്നീട് ഇത്തരം പ്ലാറ്റ്ഫോമുകളിൽ സജീവമായി.

ഒപ്പം പൊതുചടങ്ങുകൾക്കും എത്താൻ തുടങ്ങി . ഒരുകാലത്ത് ക്യാമറക്കണ്ണുകളെ മറച്ച് യാത്ര ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അവർക്ക് മുന്നിൽ സ്വതന്ത്രയായി ആത്മവിശ്വാസത്തോടെ തലയുയർത്തി നടക്കുകയാണ് കാവ്യ. അതുപോലെ വസ്ത്രധാരണത്തിലും മേക്കപ്പിലും പ്രത്യേക ശ്രദ്ധയും കൊടുക്കാൻ തുടങ്ങി.

Image Credit∙ kavyamadhavanofficial/ Instagram
ADVERTISEMENT

സമൂഹമാധ്യമത്തിൽ കാവ്യയ്ക്കിപ്പോൾ ഒന്നരലക്ഷത്തിലധികം ഫോളവേഴ്സുണ്ട്. അതിൽ ആരാധകർക്കായി നിരവധി ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്. സാരിയിലും ചുരിദാറിലും ആണ് കാവ്യ പ്രത്യക്ഷപ്പെടാറുള്ളത്. സാരിക്ക് കൂടുതലും ഹൈനെക്ക് ബ്ലൗസായിരിക്കും. പേസ്റ്റൽ നിറങ്ങൾ മുതൽ ഡാർക്ക് വൈബ്രന്റ് നിറങ്ങൾ വരെ കാവ്യയുടെ സാരികളിലുണ്ട്. ചുരിദാറുകൾ ആണെങ്കിൽ പലതരം കളക്ഷനുകൾ ആണ് കാവ്യ കൊണ്ടുവരുന്നത്. അടുത്തിടെ കല്യാണിന്റെ ചടങ്ങിൽ നീല ചുരിദാറിൽ എത്തിയ കാവ്യയുടെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തായാലും സംരംഭകയായി ഉയർച്ചകൾ കീഴടക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കാവ്യാ മാധവൻ ഇപ്പോൾ.

English Summary:

The Graceful Evolution of Kavya Madhavan's Style