എലഗന്റ് ലുക്കിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നവരാണ് താതരദമ്പതികളായ ജയസൂര്യയും സരിതയും. മിക്കപ്പോഴും സ്വന്തം സ്ഥാപനമായ സരിത ജയസൂര്യ ഡിസൈനർ സ്റ്റുഡിയോയിൽ നിന്നുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്താറുള്ളത്. അത്തരത്തിൽ അതിമനോഹരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലഗന്റ് ലുക്കിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നവരാണ് താതരദമ്പതികളായ ജയസൂര്യയും സരിതയും. മിക്കപ്പോഴും സ്വന്തം സ്ഥാപനമായ സരിത ജയസൂര്യ ഡിസൈനർ സ്റ്റുഡിയോയിൽ നിന്നുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്താറുള്ളത്. അത്തരത്തിൽ അതിമനോഹരമായ വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് ജയസൂര്യ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നവരാത്രിയോട് അനുബന്ധിച്ചു നടത്തിയതാണ് ഫൊട്ടോഷൂട്ട്.

അക്ഷരങ്ങൾ പ്രിന്റ് ചെയ്ത് കോട്ടൻ ഷർട്ടും കസവുമുണ്ടുമാണ് ജയസൂര്യയുടെ ഔട്ട്ഫിറ്റ്. ഒരു കയ്യിൽ ചരടും മറ്റേ കയ്യിൽ വാച്ചും വസ്ത്രത്തിന് ഇണങ്ങുന്ന വിധം ഷൂവും സ്റ്റൈല്‍ ചെയ്തിരിക്കുന്നു. നെറ്റിൽ ചുവപ്പ് കുങ്കുമവും അണിഞ്ഞിരിക്കുന്നു.

ADVERTISEMENT

ചുവപ്പു പട്ടുസാരിയിലാണ് സരിത എത്തുന്നത്. സാരിയുടെ ബോഡിയിലുടനീളം ഗോൾഡൻ ഹെവി വർക്കുണ്ട്. സാരിക്ക് മാച്ചിങ്ങായ ചുവപ്പ് ബ്ലൗസാണ്. ബ്ലൗസിലും ഗോൾഡൻ വർക്കുകൾ തുന്നിച്ചേർത്തിട്ടുണ്ട്. മിനിമം മേക്കാപ്പും സിംപിൾ ഹെയർ സ്റ്റൈലുമാണ്. ചുവപ്പു കല്ലുകളുള്ള ഹാങ്ങിങ് കമ്മൽ മാത്രമാണ് ആക്സസറി. ചുവപ്പ് ലിപ്സ്റ്റിക്കും നെറ്റിയിൽ പൊട്ടും അണിഞ്ഞിരിക്കുന്നു. ഐലൈനറും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങൾക്കകം തന്നെ ഇരുവരുടെയും ലുക്കിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ആരാധകരുടെ കമന്റുകളും എത്തി. ‘ജയേട്ടൻ സൂപ്പറാണ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്ന് അദ്ദേഹം തെളിയിക്കും. ദൈവാനുഗ്രഹം ഉണ്ടാകും.’ എന്നാണ് ചിത്രങ്ങൾക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘എക്കാലത്തെയും മാതൃകാ ദമ്പതികളാണ് ഇവർ. രണ്ടുപേരുടെയും ഡ്രസ് മനോഹരമായിരിക്കുന്നു. ഇനി ഈ ഷർട്ട് തിരഞ്ഞു പോകണം.’– എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

English Summary:

Jayasurya and Saritha Shine in Festive Glory Photoshoot