വസ്ത്രധാരണത്തെക്കുറിച്ചും വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചകൾ ഒരുപാടു നടക്കുന്ന നാട്ടിൽ, ഒരു ഉപമുഖ്യമന്ത്രിയുടെ വസ്ത്രം കോടതി കയറേണ്ടി വരുന്നത് ഒരുപക്ഷേ, അപൂർവങ്ങളിൽ അപൂർവമായിരിക്കും. അയൽ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ് കഥയിലെ താരം. 2019ൽ രാഷ്ട്രീയത്തിലിറങ്ങുമ്പോൾ വെള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്രധാരണത്തെക്കുറിച്ചും വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ചകൾ ഒരുപാടു നടക്കുന്ന നാട്ടിൽ, ഒരു ഉപമുഖ്യമന്ത്രിയുടെ വസ്ത്രം കോടതി കയറേണ്ടി വരുന്നത് ഒരുപക്ഷേ, അപൂർവങ്ങളിൽ അപൂർവമായിരിക്കും. അയൽ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ് കഥയിലെ താരം. 2019ൽ രാഷ്ട്രീയത്തിലിറങ്ങുമ്പോൾ വെള്ള ഷർട്ടായിരുന്നു ഉദയനിധിയുടെ വേഷം. യുവജന വിഭാഗത്തിന്റെ നേതാവായി തുടങ്ങിയ ഉദയനിധിയുടെ ഷർട്ടിനു പക്ഷേ, ചില പ്രത്യേകതകളുണ്ട്. വെള്ള നിറത്തിലെ കോട്ടൺ ഷർട്ടിനു ഫുൾ സ്ലീവ് നിർബന്ധം. കോളറുകൾക്ക് അൽപം വലുപ്പം കൂടുതലുണ്ടാകും. ഏതാണ്ടൊരു സ്പ്രെഡ് കോളർ സ്റ്റൈൽ. ഇതിനൊപ്പം നെഞ്ചിന്റെ വലതു ഭാഗത്ത് ആദ്യം ഡിഎംകെയുടെ പതാകയായിരുന്നു ഉദയനിധി തുന്നിച്ചേർത്തിരുന്നത്. എന്നാൽ, കാലം കടന്നുപോയപ്പോൾ ഡിഎംകെ യുവജന വിഭാഗത്തിന്റെ ലോഗോ നെഞ്ചിലെത്തി. പിന്നീട് ഇന്നു വരെ വലതു നെഞ്ചിൽ ഈ ലോഗോ ഇല്ലാതെ ഉദയനിധിയെ തമിഴകം കണ്ടിട്ടില്ല.

എതുക്ക് ഇന്ത മാതിരി..?

ആദ്യമേ പറഞ്ഞല്ലോ ഉദയനിധി ഡിഎംകെയുടെ യുവജന വിഭാഗം നേതാവായാണ് എത്തിയതെന്ന്. പിന്നീട്, ചെന്നൈ നഗരത്തിൽ തന്നെയുള്ള ചെപ്പോക്കിൽനിന്ന് എംഎൽഎയായപ്പോഴും വൈകാതെ മന്ത്രിയായപ്പോഴും ഇപ്പോൾ ഉപമുഖ്യമന്ത്രി പദവിയിലെത്തിയപ്പോഴും യുവജന വിഭാഗത്തെ ഉദയനിധി കൈവിട്ടിട്ടില്ല. ‘ഡിഎംകെ ഇളൈഞ്ജർ അണി’യുടെ സെക്രട്ടറിയാണ് ഇപ്പോഴും ഉദയനിധി. അതിനാലാണ് യുവജന വിഭാഗത്തിന്റെ ലോഗോ നെഞ്ചിൽ അണിയുന്നത്. എംഎൽഎ പദവിയിൽനിന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വെള്ള ഷർട്ടിലായിരുന്നു ഉദയനിധിയെത്തിയത്. എന്നാൽ, ഏതാനും നാൾ മുൻപാണു ടീ ഷർട്ടിലേക്കും ജീൻസിലേക്കും കുടിയേറിയത്. ഇന്റസ്റ്റഗ്രാമും ഫെയ്സ്ബുക്കും അടക്കമുള്ള സമൂഹമാധ്യമങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്ന കാലത്ത് തന്റെ വസ്ത്രധാരണവും ഇൻഫോമലാകണമെന്നതാണ് ഉദയനിധിയുടെ നിലപാട്. അലക്കിത്തേച്ചു വടിപോലെയാക്കിയ ഖദർ ഷർട്ടും വെള്ള മുണ്ടുമൊന്നും ഇല്ലെങ്കിലും ഇക്കാലത്ത് രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും കാട്ടിത്തരുന്നു. യുവജനങ്ങളെ പാർട്ടിയോട് ചേർത്തു നിർത്താൻ നല്ലത് ടീഷർട്ട് രാഷ്ട്രീയമാണെന്നും ഉദയനിധിക്കറിയാം.

ADVERTISEMENT

കണ്ണിൽ കരടായ ടീ ഷർട്ട്

തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ അണ്ണാഡിഎംകെയാണ് ആദ്യം ഉദയനിധിയുടെ വസ്ത്രധാരണത്തിനെതിരെ രംഗത്തെത്തിയത്. ഒരു മന്ത്രിക്കോ ഉപമുഖ്യമന്ത്രിക്കോ ചേർന്ന വേഷമല്ല ഉദയനിധിയുടേതെന്നും ഇപ്പോഴും സിനിമാ താരമാണെന്നാണു വിചാരമെന്നുമൊക്കെ കുറ്റപ്പെടുത്തി. എന്നാൽ, ഡിഎംകെ ഇതു കാര്യമാക്കിയില്ല. ഇതിനിടെയാണ് ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഔപചാരിക വസ്ത്രധാരണ രീതി പാലിക്കാൻ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നത്. സർക്കാർ ജീവനക്കാരിലെ പുരുഷൻമാർ ഷർട്ടിനൊപ്പം പാന്റ്സോ മുണ്ടോ ധരിക്കണമെന്നാണു ചട്ടമെന്നും എന്നാൽ, ഉദയനിധി സ്റ്റാലിൻ എല്ലാ സർക്കാർ പരിപാടികളിലും പാർട്ടി ലോഗോയുള്ള ടി-ഷർട്ട് ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നതെന്നുമാണ് ആരോപണം. കേസ് കോടതിയിലെത്തിയാൽ ഉദയനിധിയുടെ മാസ് മറുപടി എന്താണെന്നു കേൾക്കാൻ കാത്തിരിക്കുകയാണു തമിഴകം.

English Summary:

Udayanidhi Stalin's T-Shirt Politics: Symbolism or Controversy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT