‘എന്റെ സ്പൈഡര്‍ മാൻ എവിടെ?’: വ്യത്യസ്ത ലുക്കിൽ ഹൻസിക; രസകരമായ കമന്റുമായി ആരാധകർ
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസിക കൃഷ്ണകുമാർ. ഇപ്പോൾ സ്പൈഡർ മാൻ ഔട്ട്ഫിറ്റിലുള്ള വ്യത്യസ്തമായ ചിത്രങ്ങളുടെ വിഡിയോയും പങ്കുവയ്ക്കുകയാണ് ഹൻസിക. എന്റെ സ്പൈഡർ മാൻ എവിടെ? എന്ന കുറിപ്പോടെയാണ് ചിത്രങ്ങളും വിഡിയോയും പങ്കുവച്ചത്.

സ്പൈഡർ മാനെ പോലെ തന്നെ സ്പൈഡർ വുമൻ ആറ്റിറ്റ്യൂഡിലുള്ളതാണ് ചിത്രങ്ങൾ. മിനിമം മേക്കപ്പാണ്. ഐലൈനർ ഉപയോഗിച്ചിട്ടുണ്ട്. ചുവപ്പ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. കളർ ചെയ്ത മുടി അഴിച്ചിട്ടിരിക്കുന്ന രീതിയിലാണ് ഹെയർസ്റ്റൈൽ.
സമൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കം തന്നെ ഹൻസികയുടെ ചിത്രങ്ങളും വിഡിയോയും ഏറെ ശ്രദ്ധനേടി. ഒപ്പം രസകരമായ നിരവധി കമന്റുകളും എത്തി. ‘ചിലന്തി മാപ്പിളൈ’ എന്നാണ് ഹന്‍സികയുടെ സഹോദരിയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ കമന്റ് ചെയ്തത്. ഇതിൽ ഏത് ചിത്രമാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായതെന്നും ഹൻസിക കമന്റിലൂടെ ചോദിച്ചിട്ടുണ്ട്.
‘ദീപാവലി ചിത്രങ്ങളാണ് പ്രതീക്ഷിച്ചത്. ഇതിപ്പോൾ സ്പൈഡർ ആയിപ്പോയല്ലോ.’– എന്നാണ് ചിത്രത്തിനു താഴെ വന്ന ഒരു കമന്റ്. സ്പൈഡർമാൻ കടയിൽ സാധനം വാങ്ങാൻ നിൽക്കുകയാണ് പത്തുമിനിറ്റിനകം തിരിച്ചെത്താം. ‘ഞാൻ ബാറ്റ്മാനാണ്. നമുക്ക് ഗോഥം സിറ്റിയിലേക്കു പോകാം. നിന്റെ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കൂ.’– എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും എത്തി.