‘ഇതാരാ, വാര്യമ്പള്ളീലെ മീനാക്ഷിയോണോ?’: ചെവിയിൽ ചെമ്പരത്തി പൂവ് വച്ച് പ്രയാഗ
സമൂഹമാധ്യമത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് സിനിമാതാരം പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ സ്റ്റൈലും വസ്ത്രധാരണവുമെല്ലാം സോഷ്യല്‍ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ചെവിയിൽ ചെമ്പരത്തിപ്പൂവ് വച്ച് വ്യത്യസ്ത ലുക്കിലുള്ള പ്രയാഗയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ

സമൂഹമാധ്യമത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് സിനിമാതാരം പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ സ്റ്റൈലും വസ്ത്രധാരണവുമെല്ലാം സോഷ്യല്‍ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ചെവിയിൽ ചെമ്പരത്തിപ്പൂവ് വച്ച് വ്യത്യസ്ത ലുക്കിലുള്ള പ്രയാഗയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്.
ചെമ്പരത്തി പൂവിന്റെ സ്മൈലിയോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. നീല നിറത്തിലുള്ള ജീൻസ് ഷർട്ടാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. സിൽവർ സ്ട്രാപ്പുള്ള വാച്ചും കൂളിങ് ഗ്ലാസും സ്റ്റൈൽ ചെയ്തിരിക്കുന്നു. കൂളിങ് ഗ്ലാസിനു മുകളിലൂടെ നോക്കുന്ന രീതിയിലുള്ളതാണ് ലുക്ക്. സ്മഡ്ജ്ഡ് ഐ മേക്കപ്പാണ്.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രം ചർച്ചയായി. നടി റിമ കല്ലിങ്കൽ അടക്കമുള്ളവർ ചിത്രത്തിനു താഴെ കമന്റ് ചെയ്തു. മനോഹരം എന്നായിരുന്നു പലരും കമന്റ് ചെയ്തത്. എന്നാൽ വര്യമ്പള്ളീലെ മീനാക്ഷിയല്ലേ എന്നു ചോദിച്ചു കൊണ്ടുള്ള രസകരമായ കമന്റുകളും എത്തി. വെള്ളം ചവിട്ടരുത്, രണ്ടുദിവസത്തിനകം മാറിക്കോളും, ഇത് ശരിക്കും കാട്ടുപറമ്പൻ ചേട്ടനാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും എത്തി.