തൈമൂർ വയറിലുണ്ടായിരുന്നപ്പോഴും സീറോ സൈസിലും ഞാൻ റാംപിലെത്തി: ഹൃദയംതൊട്ട് കരീന
ഫാഷന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തയാളാണ് ബോളിവുഡ് താരം കരീന കപൂർ. ഏത് സ്റ്റൈലും അതിന്റെ പൂർണതയോടെ അവതരിപ്പിക്കാൻ കരീനയ്ക്കു കഴിയും. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത മനോഹരമായ വസ്ത്രമണിഞ്ഞെത്തിയ കരീനയുടെ ലുക്കാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്. വർഷങ്ങളായി ലാക്‌മെയുടെ മുഖമാണ്

ഫാഷന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തയാളാണ് ബോളിവുഡ് താരം കരീന കപൂർ. ഏത് സ്റ്റൈലും അതിന്റെ പൂർണതയോടെ അവതരിപ്പിക്കാൻ കരീനയ്ക്കു കഴിയും. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത മനോഹരമായ വസ്ത്രമണിഞ്ഞെത്തിയ കരീനയുടെ ലുക്കാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്.
വർഷങ്ങളായി ലാക്‌മെയുടെ മുഖമാണ് കരീന. ലാക്മെയുമായി വർഷങ്ങളായി തനിക്കുള്ള ബന്ധത്തെ കുറിച്ച് കരീന പറഞ്ഞത് ഇങ്ങനെ ‘ഞാൻ ലാക്‌മെ കുടുംബത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു. എന്റെ പ്രിയപ്പെട്ട ഡിസൈനർമാരുടെ വസ്ത്രത്തിൽ റാംപിലെത്തുമെന്നാണ് പ്രതീക്ഷ. ഹൃദയം കൊണ്ടാണ് ഞാൻ എല്ലാം ചെയ്യുന്നത്. ഞാൻ സീറോ സൈസ് ആയിരുന്നപ്പോഴും എന്റെ വയറ്റിൽ തൈമൂർ ഉണ്ടായിരുന്നപ്പോഴും ഈ റാംപിൽ ഞാൻ ചുവടുവച്ചിട്ടുണ്ട്. അതൊന്നും എന്റെ വിഷയമല്ല. എല്ലായിപ്പോഴും എന്റെ ഹൃദയം റാംപിലാണ്. ഓരോ ഡിസൈനർമാരും എനിക്കു നൽകുന്ന പ്രചോദനം റാംപിൽ എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.’
ഐവറി നിറത്തിലുള്ള മനോഹരമായ ലെഹങ്കയായിരുന്നു കരീനയുടെ ഔട്ട്ഫിറ്റ്. തിളങ്ങുന്ന സീക്വൻസുകളും ത്രഡ് വർക്കും വസ്ത്രത്തിനു മാറ്റു കൂട്ടുന്നു. വസ്ത്രത്തിനിണങ്ങുന്ന വിധത്തിലുള്ള ഡയമണ്ട് നെക്‌ലസും സ്റ്റൈൽ ചെയ്തിരിക്കുന്നു. മിനിമൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. സ്മഡ്ജ്ഡ് ഐ മേക്കപ്പാണ്. വേവി ഹെയർ സ്റ്റൈൽ.
കരീനയുടെ ലുക്കിനെ പ്രകീർത്തിച്ചുകൊണ്ട് ആരാധകരുടെ നിരവധി കമന്റുകളും എത്തി. രാജ്‍ഞിയെ പോലെ തിളങ്ങുന്നു, കരീനയില്ലാതെ ലാക്മെ ഫാഷൻ വീക്ക് ചിന്തിക്കാനാകില്ല. ബിബോ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നിങ്ങനെയാണ് കമന്റുകൾ.